ഏതൊരു രാജ്യത്തു പോയാലും അവിടുത്തെ ഭരണ അധികാര പ്രക്രിയയുടെ ഒരു പ്രധാന അടയാളമാണ്പൊതു സ്ഥലങ്ങളിലെ വൃത്തി.
പ ബ്ലിക് ടോയ്റ്റുകൾ, അതു പോലെ മാലിന്യങ്ങളെ ജനങ്ങളും അവിടെ അവിടങ്ങളിൽ ഉള്ള സർക്കാരും എങ്ങനെ കൈകാര്യം ചെയ്യുന്ന രീതികൾ എല്ലാം അവി ടുത്തെ ഗവണൻസ് ക്വാളിറ്റിയുടെ അടയാളങ്ങളാണ്.
കേരളത്തിൽ കഴിഞ്ഞ മുപ്പതു വർഷങ്ങളായി അഭൂത പൂർവമായ സാമ്പത്തിക വളർച്ചയാണ് ഉണ്ടായത്. അതിനു അനുസരിച്ചു നമ്മൾ ജീവിക്കുന്ന രീതികൾ വളരെ വലിയ തോതിൽ മാറി. നമ്മൾ ജീവിക്കുന്ന സ്ഥലങ്ങൾ മാറി. കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കുള്ളിൽ ആയിരകണക്കിന് ബഹുനില അപ്പാർട്മെന്റ് സമുച്ചയങ്ങൾ എല്ലായിടത്തുമുണ്ടായി. അതിൽ തന്നെ ഏറ്റവും കൂടുതലുണ്ടായ നഗരങ്ങളിൽ ഒന്നാണ് കൊച്ചി.
ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വെത്യാസങ്ങൾ കേരളത്തിൽ കുറവാണ്. കൊച്ചിയിലും തിരുവനന്തപുരത്തും കിട്ടുന്നതെന്തും അടൂരും കിട്ടും. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആവാസ രീതിയും ഉപഭോഗ രീതിയും മാറി.
കേരളം കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ വലിയ ഒരു ഉപഭോഗ നഗരവൽക്രത സമൂഹമായി പരിണമിച്ചു. കേരളത്തിലെ ഭക്ഷണ രീതികൾ മാറി. പതിനായിര കണക്കിനു റെസ്റ്റോറന്റുകൾ കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ കേരളതിന്റെ മുക്കിലും മൂലയിലും വന്നു.റെസ്റ്റോറന്റുകളും സൂപ്പർ മാർക്കറ്റുകളും കൂട്ടിയത് അനുസരിച്ചു വേസ്റ്റും കൂടി.
കേരളത്തിൽ ഭഷണ ഉപഭോഗവും മറ്റു ഉപഭോഗവും കൂട്ടിയത് അനുസരിച്ചു വലിയ തോതിൽ മാലിന്യങ്ങളും കുന്നു കൂടി. കേരളത്തിൽ ഒരാൾ ശരാശരി ഒരു വർഷം 10 കിലോ ചിക്കനാണ് കഴിക്കുന്നത്. ഇന്ത്യയിലെ ശരാശരി 3.1 കിലോ. കേരളത്തിൽ ഒരു മാസം 50,000 ടൻ ഇറച്ചി കോഴികളുടെ ഉപഭോഗമുണ്ട് എന്നാണ് ജനുവരി 2023 ലെ ദി ഹിന്ദു എന്ന പത്രത്തിലെ റിപ്പോർട്ട്.ഇതു പോലെ ബീഫ് ഉപഭോഗവും കൂടി. അതിനു അനുസരിച്ചു ആഹാര സാധനങ്ങളുടെ വേസ്റ്റു കൂടി . അതിനു അനുസരിച്ചു നാടെങ്ങും പട്ടികൾ പെറ്റു പെരുകി.
കേരളത്തിൽ പ്രതിദിനം ഏതാണ്ട് 100 ലക്ഷത്തോട് ലിറ്റർ ബോട്ടിൽഡ് വെള്ളമാണ് പ്ലാസ്റ്റിക് കുപ്പികളിൽ വിൽക്കുന്നത്. അങ്ങനെ കേരളത്തിൽ റോഡിലും തോട്ടിലും ബസ്സ്റ്റാൻഡിലും ആറുകളിലും കായലിലും എല്ലായിടത്തും പ്ലാസ്റ്റിക് കുപ്പികൾ നിറഞ്ഞു.അതു പോലെ പ്ലാസ്റ്റിക് ഉപഭോഗം വല്ലാതെ കൂടി. ഇതു കൂടാതെ ഇലക്രോണിക് കമ്പൂട്ടർ വേസ്റ്റ്.
ചുരുക്കത്തിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചക്കൊപ്പം ആവാസ വ്യവസ്ഥയും നഗരവൽക്കരണവും ഉപഭോഗവും കൂടി. കൃഷി കുറഞ്ഞു. കെട്ടിട്ട നിർമ്മാണങ്ങൾ നൂറു മടങ്ങുകൾ കൂടി . ക്വാറികൾ കൂടി മാലിന്യങ്ങൾ കുന്നു കൂടി. കാറുകളും മോട്ടോർ സൈക്കിളിൽ കൂടി കേരളത്തിൽ ഏതാണ്ട് 1.2 കോടിയോളം വാഹനങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതായ മൊത്തം ജന സംഖ്യയുടെ മൂന്നിൽ ഒന്നു. പക്ഷെ അതു അനുസരിച്ചു റോഡ്കൾ വളർന്നില്ല.
കേരളത്തിൽ സാമ്പത്തിക വളർച്ചക്ക് അനുസരിച്ചു സർക്കാർ വരുമാനവും ബജറ്റും കൂടി. പക്ഷെ ആവശ്യങ്ങൾ അതിലും കൂടു ന്നത് കൊണ്ടു കടവും കൂടി. റോഡ്, പാലം, കെട്ടിട്ട വികസനമൊക്കെ കൂട്ടിയത് അനുസരിച്ചു കമ്മീഷൻ അഴിമതിക്കുള്ള സ്കോപ്പും കൂടി. ക്വാറികൾ, ബാറുകൾ, സ്വർണ്ണകടകൽ എല്ലാം അധികാരത്തിൽ ഉള്ളവർക്കും ഭരണ- പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് മാസവരി കപ്പം നൽകുന്നു. വേസ്റ്റും വേസ്റ്റ്മനേജുമെന്റും എല്ലാം അധികാര പാർട്ടികൾക്ക് പുതിയ പണ ഇൻസെന്റീവൂകളായി പരിണമിച്ചു. പലയിടത്തും കമ്മീഷൻ അഴിമതി വ്യാസ്ഥാപിതവൽക്കരിച്ചു.
ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിശീർഷ ഉപഭോഗം കൂടിയ കൺസ്യൂമർ സംസ്ഥാനമാണ് കേരളം.
കേരളത്തിലെ ഗവണൻസിൽ കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ ഉണ്ടായ മാറ്റം ലോക്കൽ ഗവർണസാണ്. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ കോർപ്പെറേഷനുകളുടെ സാനിധ്യവും ബജറ്റും അതിനു അനുസരിച്ചു അഴിമതിക്കുള്ള സാധ്യതയും രാഷ്ട്രീയ കിട മത്സരവും കൂടി.
മാലിന്യ മലകൾ കേരളത്തിൽ കൂടുന്നതിന്റ ഒരു കാരണം കേരളത്തിൽ പെട്ടന്ന് ഉണ്ടായ ആവാസ - പരിസ്ഥിതിക്ക് ഉണ്ടായ മാറ്റങ്ങളുടെ അളവ് അനുസരിച്ചു കേരളത്തിലെ ഗവണൻസ് മാറിയില്ല. വണ്ണത്തിലും എണ്ണത്തിലും സർക്കാർ ഉദ്യോഗസ്ഥർ കൂടി. കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ ഏറ്റവും കൂടുതൽ ശമ്പളം കൂട്ടിയത് സർക്കാർ ഉദ്യോഗസ്ഥർക്കാണ്. പക്ഷെ അതു അനുസരിച്ചു സർക്കാർ ഗുണമേന്മ കൂടിയോ.?
ഗവൺമെന്റും ഗവണൻസും ഒന്നല്ല.ഗവൺമെന്റ് ഭരണ അധികാര സംവിധാന വ്യവസ്ഥയാണ്.ഗവണൻസ് അധികാര വ്യവസ്ഥ എങ്ങനെ സമൂഹത്തിലെ വിവിധ ഭാഗങ്ങളുമായി ചേർന്നും അല്ലാതെയും പ്രായോഗികമായി പ്രവർത്തിക്കുന്ന പ്രക്രിയയാണ് . ഗവണ്മെന്റ് ഒരു ഉദ്യോഗസ്ഥ ഭരണ സംവിധാനം. ഗവണൻസ് ഒരു സാമൂഹിക - രാഷ്ട്രീയ പ്രക്രിയയും. ഗവണനസിൽ ജനങ്ങളുടെ പങ്കാളിത്തവും ഉത്തരവാദിത്തവും സർക്കാർ സംവിധാനം അവരോടുള്ള പബ്ലിക് അകൗണ്ടാബിലിറ്റിയും പ്രധാനം.
ഗവണൻസ് സർക്കാരും പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപ്പറേഷൻ സ്വകാര്യ മേഖലയും സിവിൽ സമൂഹവും പൊതു ജനങ്ങളുമൊക്കെയുൾപ്പെടുന്ന ഭരണ വ്യവഹാര പ്രക്രിയയാണ്. സത്യത്തിൽ കേരളത്തിന്റ ശക്തിയും ദൗർബല്യവും ഗവണൻസാണ് . സംഘടിത സമൂഹമാണ് കേരളം. ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സംഘടനകൾ ഉള്ള സംസ്ഥാനം. കുടുംബ ശ്രീ, സമുദായ സംഘടനകൾ, സർവീസ് സംഘടനകൾ, ക്ലബുകൾ, സാമൂഹിക സംഘടനകൾ. എന്റെ പഞ്ചായത്തിൽ തന്നെ അങ്ങനെ ഒരു നൂറു സംഘടനകൾ കാണും. കൂടാതെ പള്ളികൾ, അമ്പലങ്ങൾ. സജീവ രാഷ്ട്രീയ ബോധമുള്ള സംസ്ഥാനമെന്ന് നാം അഭിമാനിക്കുന്നു.
സ്വന്തം അവകാശങ്ങളെകുറിച്ചു ബോധമുള്ള മലയാളിക്ക് സ്വന്തം കാര്യം സിന്ദാബാദ് എന്നതിന് അപ്പുറം സിവിക് സെൻസും ഉത്തരവാദിത്തങ്ങളും കമ്മിയാണ്. ഒരിക്കൽ വയനാട് ചുരത്തിന് അടുത്തു വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുടെയും പ്ലാസ്റ്റിക്കിന്റയും കൂമ്പാരം ഇവിടെ കാണിച്ചു എഴുതിയിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ മദ്യ ഉപഭോഗമുള്ള സംസ്ഥാനം. ഇവിടെ ഞങ്ങളുടെ പഞ്ചായത്തിൽ പോലും മദ്യം കുടിച്ചിട്ട് മദ്യ കുപ്പികൾ എല്ലായിടത്തും വലിച്ചെറിയും സിഗരറ്റ് വലിച്ചു റോഡിൽ വലിച്ചെറിയും. കേരളത്തിൽ ഏത് ടൂരിസ്റ്റ് കേന്ദ്രത്തിലും പ്ലാസ്റ്റിക് കുപ്പി കൾ വലിച്ചു ഏറിയും. കുമരകത്ത് കായലിൽ വെള്ളകുപ്പികളും പ്ലാസ്റ്റിക്കും വലിച്ചെറിയുന്നത് മലയാളികളും ഇന്ത്യക്കാരുമാണ്. ഏറ്റവും വിദ്യാഭ്യാസവും വിവരവും ഉണ്ടെന്നു കരുതുന്നവർപോലും റോഡ് അരികിൽ വിലകൂടിയ കാറുകളിൽ മാലിന്യ എറിയുന്നത് പല പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. റോഡിൽ മൂത്ര വിസർജനം ചെയ്യാൻ കേരളത്തിലെ ആണുങ്ങൾക്ക് മടിയില്ല
കേരളത്തിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളിൽ ഒരുപാട് പെർ മരിക്കുന്നത് ഒരു സിവിക് സെൻസും ഇല്ലാതെ മദ്യപിച്ചു വണ്ടി ഓടിക്കുകയും ഓവർ സ്പീഡ് കൊണ്ടുമാണ്. സർക്കാർ ഉദ്യോഗസ്ഥ വാഹനങ്ങൾ , മന്ത്രി വാഹനങ്ങൾ, കെ എസ് ആർ ടി സി പോലും യാതൊരു മര്യാദയും ഇല്ലാതെയാണ് റോഡിൽ ചീറിപപ്പായുന്നത് അവർക്ക് അടിസ്ഥാന സിവിക് മര്യാദയില്ലാത്തതിനാൽ.
കേരളത്തിലെ ഏറ്റവും വലിയ ഗവണൻസ് പ്രതിസന്ധി സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും അതു പോലെ ജനങ്ങളും അവരവരുടെ സ്വന്തം അവകാശങ്ങളെകുറിച്ചു കൂടുതൽ ബോധവും ഉത്തരവാദിത്തങ്ങളെകുറിച്ചും കടമകളെ കുറിച്ചും കുറച്ചു ബോധവും ഉള്ളതാണ് എന്നതാണ്. എല്ലാകാര്യത്തിലും സ്വന്തം വ്യക്തിഗത സൗകര്യവും താല്പര്യങ്ങളും നോക്കുന്ന മലയാളി മറ്റുള്ളവരുടെ പ്രശ്നങ്ങളെയോ അസ്വകര്യങ്ങളെയും നോക്കില്ല. ഏറ്റവും നല്ല ഉദാഹരണം ട്രാഫിക് ബ്ലോക്കുകളിൽ ഉള്ള ബീഹെവിയർ. ബ്ലോക്ക് ആണെങ്കിലുംമറ്റു സൈഡിൽ കൂടി ഓവർ ടേക് ചെയ്തു വീണ്ടും ബ്ലോക്ക് കൂട്ടും.
കേരളത്തിലെ മാലിന്യം പ്രതിസന്ധിക്ക് കാരണം സർക്കാർ അനാസ്തയും കെടുകാര്യസ്ഥതയും അഴിമതിയും മാത്രം അല്ല. അതിനു പ്രധാന ഒരു കാരണം നമ്മൾ ഓരോരുത്തരും കൂടി യാണ്. വഴിയിൽ കുപ്പികളും പ്ലാസ്റ്റിക് കവറും വലിച്ചു എറിയുന്നവർ, തെരുവിലും നദികളിലും ജലാശയങ്ങളിലും മാലിന്യം എറിയുന്നവർ. റോഡിൽ കൂട്ടിയിട്ട് മാലിന്യം കത്തിക്കുന്ന ശുചീകരണ തൊഴിലാളികൾ.
കേരളത്തിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ പഠിപ്പിക്കേണ്ടതാണ് സിവിക് സെൻസും സിവിക് റെസ്പോൺസിബിലിറ്റിയും. കേരളത്തിൽ ഒരു നഗരത്തിൽ പോലും വേസ്റ്റ് ബിൻ കൾച്ചർ ഇല്ല. അഥവാ അതു ഉണ്ടെങ്കിലും ഉപയോഗിക്കില്ല. ബോധിഗ്രാമിൽ പോലും ഞങ്ങൾ നേരിടുന്ന പ്രശ്നം ഉപയോഗിച്ച പേപ്പർ ഗ്ലാസ്സുകൾ വേസ്റ്റ് ബിന്നിൽ ഇടാതെ വലിച്ചെറിയുന്നതാണ്.
ഇതൊക്കെ പഠിക്കാൻ ജനീവയിൽ പോകേണ്ട. തായ്‌ലൻഡിൽ പോയാൽ കൂടുതൽ കാര്യങ്ങൾ പഠിക്കാം കാരണം കേരളം പോലെ ട്രോപിക്കൽ സ്ഥലമാണ്.തായ്ലണ്ടിൽ വൃത്തിയുള്ള പൊതു ടോയലറ്റ്, നല്ല പാർക്കുകൾ, പൊതു സ്ഥലങ്ങൾ ഉള്ളത് പ്രൈമറി സ്കൂളിലും ബുദ്ധ വിഹാരങ്ങളിലും ആദ്യം പഠിപ്പിക്കുന്നത് മനസിനും ശരീരത്തിലും സമൂഹത്തിലും വേണ്ട വൃത്തിയെകുറിച്ചും അതു പോലെ സിവിക് റെസ്പോൺസിബിലിറ്റിയെ കുറിച്ചുമാണ്.
അതാണ് നോർവേയിലും കണ്ടത്. ഓസ്‌ലോയിൽ ട്രാഫിക് നിയമങ്ങൾ ഒന്നും നോക്കാതെ റോഡ് മുറിച്ചു കടക്കുന്നതിൽ മറ്റു ഇന്ത്യക്കാരെപോലെയം സൌത്ത് എഷ്യക്കാരെയും പോലെ പ്രബുദ്ധ മലയാളികളും ഉണ്ട്.
എന്തായാലും ബാങ്കൊക്ക് പോലൊരു മഹാനഗരത്തിൽ ജനങ്ങളും സർക്കാരുമെല്ലാം സഹകരിച്ചാണ് വേസ്റ്റ് മാനേജമെന്റ് . പ്ലാസ്റ്റിക് ഖരമാലിന്യങ്ങളും ബയോവേസ്റ്റും ഉറവിടത്തിൽ തന്നെ മാറ്റി വ്യത്യസ്ത വണ്ടികളിൽ ശേഖരിക്കുന്നു. അതു അന്നന്നു തന്നെ സംസ്‌കാരിക്കുന്നു അതിനെകുറിച്ച് കൂടുതൽ പിന്നീട്
ജെ എസ് അടൂർ
Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 3
Also Read » സാനിയോയുടെ കഥ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.