ക്വിറ്റ് ഇന്ത്യ :
1942 ഓഗസ്റ്റ് 8-ന് രണ്ടാം ലോകമഹായുദ്ധസമയത്ത്, ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ബോംബെ സമ്മേളനത്തിൽ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് ഓഗസ്റ്റ് ക്രാന്തി പ്രസ്ഥാനം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം.
നമ്മുടെ നാട്ടിലെ ഇപ്പോൾ ഒരുപക്ഷേ യുവത്വം ഉരുവിടുന്ന മന്ത്രം ക്വിറ്റ് ഇന്ത്യ എന്നായിരിക്കും.ദേശിയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി വിഭാവനം ചെയ്ത ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ട ക്വിറ്റ് ഇന്ത്യ അല്ല ഇത്. ഇവിടെ സ്വന്തം രാജ്യത്തു നിന്ന് എങ്ങനെയെങ്കിലും പുറത്തു കടക്കണമെന്നാണ് യുവത ആഗഹിക്കുന്നത്.ഈ പലായനം പുതിയതല്ല.ബ്രിട്ടൺ ഇന്ത്യ ഭരിച്ചിരുന്ന സമയം മുതൽ ഒരുപാട് ആളുകൾ ഇന്ത്യ വിട്ട് ഇംഗ്ലണ്ടിലേയേക്ക് തന്നെ കുടിയേറിയിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തേയ്ക്ക് ഇന്ത്യക്കാർ പോയി.
ഏതാണ്ട് 20 കൊല്ലം മുമ്പ് ഔട്ട്‌ലുക്ക് മാഗസിനിൽ വന്ന ഒരു ഞെട്ടിക്കുന്ന ലേഖനം ഉണ്ടായിരുന്നു. ഫ്രാൻസിലെ റെഫ്യൂജി ക്യാമ്പുകളെ പറ്റിയുള്ള ഞെട്ടിക്കുന്ന കഥകൾ .പഞ്ചാബിലെ കോടീശ്വരന്മാരായ ആൾക്കാർ പോലും ഫ്രാൻസ് എന്ന ലോകത്ത് ജീവിക്കാൻ വേണ്ടി മാത്രം അഭയാർത്ഥി വിസ എടുത്തു അവിടെ പോയി നരകജീവിതം നയിക്കുന്ന കഥ.
ഈ പത്തു വർഷം കൊണ്ട് ഇന്ത്യ വിട്ട് പോകുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ട് . കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 1,63,370 ആണ് .ഇവിടം വിട്ടു പോകണമെന്ന് കരുതുന്നവരാണ് ഭൂരിപക്ഷം യുവതയും . കൂണ് പോലെ മുളച്ച എഞ്ചിനിയറിംഗ് കോളജുകളിൽ പലതും അടച്ചു പൂട്ടി.കേരള സർവകലാശായിൽ എയ്ഡഡ് കോളജുകളിൽ മാത്രം അവർ കിണഞ്ഞു പരിശ്രമിച്ചു അഡ്മിഷൻ നടത്തിയിട്ടും മൂവായിരത്തോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.
എന്ത് കൊണ്ട് ആളുകൾ ഈ നാട് വിടുന്നു?
എന്ത് കൊണ്ട് നിങ്ങൾ ഈ രാജ്യം വിട്ടു പോകുന്നത് എന്ന് ഈ കുട്ടികളോട് ചോദിക്കൂ.അതിന് അവർ പോലും അത്ര വ്യക്തമല്ലാത്ത കാരണങ്ങൾ ആണ് പറയുന്നത് .. പക്ഷേ മാധ്യമങ്ങൾ കൃത്യമായി ചില കാരണങ്ങൾ കണ്ടെത്തുന്നു.
അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്നവരും നാട് വിടുന്നു. ഭൂരിപക്ഷ സമുദായവും ന്യൂനപക്ഷ സമുദായവും നാടുവിടും. സംവരണം ഉള്ളവരും ,ഇവിടെ നല്ല ജോലി ഉള്ളവരും നാട് വിടുന്നു. സർക്കാർ ജോലി രാജിവച്ച് നാടുവിടുന്നു ..രാഷ്ട്രീയക്കാരുടെ മക്കൾ ഒക്കെ പഠിക്കുന്നത് പുറം രാജ്യങ്ങളിൽ ആണ്.സമരം ചെയ്യുന്നവരും,ഇവിടെ ഒരു മടിയുമില്ലാതെ ട്രാഫിക്ക് നിയമം ലംഖിക്കുന്നവരും ,പൊതു സ്ഥലം വൃത്തി ഹീനമാക്കുന്നവരും ഒക്കെ നാട് വിടുന്നു.
നാരായണമൂർത്തിയുടെ ദീർഘവീക്ഷണം
അമേരിക്കൻ ചാനൽ ആയ CNN ഇന്ത്യയിൽ നടത്തിയ ഒരു ഇന്റെർവൂ ഉണ്ട്. ഒന്നോർക്കുക ഇന്ത്യയിൽ നല്ല എഞ്ചിനീയേഴ്സിനെയും ശാസ്ത്രസാങ്കേതികവിദ്യയും മേണമെന്ന് കരുതി നെഹ്റു സ്ഥാപിച്ച ലോകോത്തര സ്ഥാപനങ്ങളിൽ ഒന്നാണ് ഐഐടികൾ . എന്നാൽ ഈ ഐഐടിയിൽ നിന്ന് ബിടെക് പഠിച്ചിറങ്ങിയ കുട്ടികൾ എത്രപേർ ഇപ്പോൾ ഇന്ത്യയിലുണ്ട് എന്ന് കണക്കെടുക്കുമ്പോഴാണ് നമ്മൾ ഖേദകരമായ ഒരു കാര്യം മനസ്സിലാകുന്നത്. സാധാരണ പൗരന്റെ വിയർപ്പിൽ നിന്ന് കിട്ടുന്ന ഒരംശം കൂടി എടുത്ത് ഇവരെ പഠിപ്പിച്ചു വലുതാക്കി അമേരിക്കൻ കോർപ്പറേറ്റുകൾക്ക് വേണ്ടി ജോലി ചെയ്യാൻ വേണ്ടി നമ്മൾ ഇവരെ പ്രാപതരാക്കുകയാണ് . ഇതൊരു നല്ല കാര്യമാണോ ? ഇതൊരു മോശം പ്രവണതയല്ലേ എന്നും ,ഈ ബ്രയിൻ ഡ്രയിൻ നിങ്ങളുടെ രാജ്യത്തിന് തന്നെയല്ലേ ദ്രോഹം ചെയ്യുന്നതെന്നും ഈ അമേരിക്കൻ മാധ്യമ റിപ്പോർട്ടർ, ഒരു വെള്ളക്കാരി തന്നെ ചോദിക്കുകയാണ്. അമേരിക്കയിലേക്ക് കുടിയേറാൻ ഉള്ള ഏറ്റവും നല്ല അവസരം ആയിട്ടാണ് തങ്ങൾ ഐഐടി എന്ന പഠനത്തെ കരുതുന്നത് എന്ന് IIT കളിലെ കുട്ടികൾ പറയുന്നു .ആ ചോദ്യം അവസാനം എത്തിനിൽക്കുന്നത് ഇൻഫോസിസിന്റെ സ്ഥാപക നേതാക്കന്മാരിൽ ഒരാളായ നാരായണമൂർത്തിയോടാണ് .നാരായണമൂർത്തി അതിനെപ്പറ്റി വിലപിക്കുന്നുമുണ്ട് .ശരിയാണ് നമ്മളുടെ മസ്തിഷ്കം ഒക്കെ ചോർന്നു പോകുന്നു.
നിങ്ങളുടെ മക്കൾ എവിടെയാണ് പഠിക്കുന്നത് എന്ന് ആ റിപ്പോർട്ടർ വീണ്ടും ചോദിക്കുന്നു . അദ്ദേഹത്തിൻറെ മകൾ അമേരിക്കയിലെ സ്റ്റാൻഡ്ഫോർഡ് സർവ്വകലാശാലയിലും അദ്ദേഹത്തിൻറെ രണ്ടാമത്തെ മകന് IIT യിൽ അഡ്മിഷൻ ലഭിക്കാത്തത് കൊണ്ട് അമേരിക്കയിലെ കോർണെൽ സർവകലാശാലയിലും പഠിപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.. അതുകൊണ്ട് ആ മകളുടെ ഭർത്താവിന് ബ്രിട്ടീഷ് പ്രധാനമന്ത്രിപദം കയ്യടക്കാൻ സാധിച്ചു..
കടൽ കടന്നിട്ട് വേണം....
ഇവിടം വിട്ടു പോകുന്നവർ കൃത്യമായി പാശ്ചാത്യ രാജ്യങ്ങളിൽ എത്തുമ്പോൾ ചെയ്യുന്ന ചില കാര്യങ്ങളുടെ .അവിടുത്തെ കാരെ നമ്മുടെ മഹത്വം പഠിപ്പിക്കുകയും ,അവർ നമ്മെക്കാൾ സംസ്ക്കാരിക പാരമ്പര്യത്തിൽ വളരെ പുറകിലാണ് എന്നും സ്ഥാപിച്ചെടുക്കുക.ഇപ്പോഴത്തെ കേന്ദ്ര നേതാക്കന്മാർ യൂറോപ്പിലും അമേരിക്കയിലും പോയി സ്ഥിരം പറയുന്ന ചില കാര്യങ്ങൾ ഉണ്ട്.തടിച്ചു കൂടിയ അനേകായിരങ്ങളോട് അവർ പറയും- ഭാരതം ഇപ്പോൾ ലോൿത്തിലെ ഏറ്റവും വികസിച്ച രാജ്യമാണ് എന്ന്.അമേരിക്ക ,സ്വിറ്റ്സർലൻഡ് പോലെയുള്ള രാജ്യങ്ങളുമായി കിടപിടിക്കുന്ന രാജ്യം.അത് കേട്ടിരിക്കുന്ന ആർക്കും അഭിപ്രായ വ്യത്യാസവുമില്ല .അവർ ആർപ്പു വിളിക്കുന്നു.എഴുനേറ്റ് നിന്ന് കയ്യടിക്കുന്നു .പക്ഷെ ഇവരിൽ ആർക്കും തന്നെ തിരിച്ചു വരേണ്ട എന്ന് മാത്രമല്ല,എങ്ങനെയെങ്കിലും ബാക്കിയുള്ളവർക്ക് കൂടി നാട് വിട്ടാൽ മതി.
ഈ നാട് ശരിയാകില്ല :
ആർക്കും അഭിപ്രായ വ്യത്യാസമില്ലാത്ത ഒരു കാര്യമായിരിക്കും -ഈ രാജ്യം ഒരിക്കലും നന്നാവില്ല എന്നും,അല്ലെങ്കിൽ അവർ നമ്മുടെ രാജ്യം നശിപ്പിക്കും എന്നും അല്ലെങ്കിൽ നശിപ്പിച്ചു എന്നതുമൊക്കെ. പക്ഷെ ആരാണ് ഈ അവർ എന്ന് ഇരുത്തി ചോദിച്ചാൽ - ഓരോ വ്യക്തിക്കും തങ്ങളൊഴിച്ചുള്ളവർ എല്ലാം ഈ "അവർ " ആണ് .അത് കൊണ്ട് ഈ രാജ്യം വിടണം.
(തുടരും)
Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 3
Also Read » സാനിയോയുടെ കഥ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Behavioural Psychologist / Cyber Psychology Consultant » Facebook