എന്തുകൊണ്ട് നമ്മുടെ യുവത നാട് വിടുന്നു - ഭാഗം 2 , റോബിൻ കെ മാത്യു

Avatar
Robin K Mathew | 01-03-2023 | 2 minutes Read

എന്തുകൊണ്ട് ആളുകൾ ഇന്ത്യ വിട്ടു പോകുന്നു എന്നതിന് മാധ്യമങ്ങൾ പറയുന്ന കാരണങ്ങൾ യാഥാർത്ഥ്യമല്ല എന്നുള്ളതാണ് സത്യം.. ഇവിടുത്തെ അസഹിഷ്ണുത, ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തുന്ന അവസ്‌ഥ, ഏകാധിപത്യ പ്രവണത, അഴിമതി സ്വജനപക്ഷപാദം, സംവരണം, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, ഗതാഗത സംവിധാനത്തിലെ പോരായ്മകൾ അങ്ങനെ നീളും മാധ്യമങ്ങൾ പറയുന്ന കാരണങ്ങൾ.

എന്തിനും ഏതിനും നമ്മൾ രാഷ്ട്രീയക്കാരെ കുറ്റം പറയും.പക്ഷെ നമ്മളിൽ പെട്ടവർ തന്നെയാണ് ഇവർ എന്ന കാര്യം നമ്മൾ വിസ്മരിക്കുന്നു.നാട്ടിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് നല്ല റോഡുള്ള സ്ഥലങ്ങളിൽ തന്നെയാണ്.നമ്മുടെ അസഹിഷ്ണുത ,അഹങ്കാരം ,അക്ഷമ തുടങ്ങിയവയൊക്കെ തന്നെയാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ വിളിച്ചു വരുത്തുന്നത്..

നിയമങ്ങൾ അനുസരിക്കാൻ നമ്മുക്ക് ഇഷ്ട്ടമല്ല.വൃത്തിയായി ഇട്ടിരിക്കുന്ന ടെക്‌നോപാർക്കിൽ ,ആവശ്യത്തിന് വേസ്റ്റ് ബിന്നുകൾ ഉണ്ടായിട്ടു പോലും ആളുകൾ നിലത്തേയ്ക്ക് കടലാസ് എറിയുന്നത് ഞാൻ കണ്ടിട്ടുണ്ട്.അതും സായിപ്പിന്റെ നാട്ടിലെ സൂട്ടും കോട്ടും ഇട്ടവർ.

കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ അവർക്ക് നിയമങ്ങൾ അനുസരിക്കുക എന്ന് പറയുന്നത് തന്നെ വല്ല്യൊരു അന്ധവിശ്വാസം പോലെയാണ്. എന്നാൽ മതത്തിന്റെയും ജാതിയുടെയും സകല അന്ധവിശ്വാസങ്ങളും അവർ അണുവിട തെറ്റിക്കാറുമില്ല.

സകല പരാതിയും പറഞ്ഞ് ഇന്ത്യയിൽ നിന്ന് പുറത്തേക്ക് പോകുന്ന ആൾക്കാർ അവിടെ നൽകുന്ന സംഭാവന എന്താണെന്ന് കൂടി അറിയണ്ടേ.. അനേകം പള്ളികളും ലോകത്തിലെ തന്നെ ഏറ്റവും വലിയ അമ്പലങ്ങളും ഗുരുദ്വാരയും,മോസ്‌ക്കും ഈ
രാജ്യങ്ങളിലൊക്കെ തന്നെയാണ്.

മതം, വർഗീയത വിദ്വേഷം, വിഭാഗീയത അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ, റോഡ് ബ്ലോക്ക് ചെയ്തുള്ള ആഘോഷങ്ങൾ എല്ലാം ഇവിടെ പെരുകി മദിക്കുകയാണ്.ഇങ്ങനെ പോയാൽ മതത്താൽ കെട്ടിവരിയപ്പെട്ട മറ്റൊരു ഇന്ത്യയായി അധികം താമസിക്കാതെ ഈ രാജ്യങ്ങൾ മാറും.

കേരത്തിൽ നിന്ന് പോകുന്ന ആളുകൾ പോലും അവിടെ ചെന്ന് പറയുന്ന വർഗീയത ഒരുപക്ഷെ സ്വന്തം നാട്ടിൽ പറയുവാൻ അറയ്ക്കുന്നതാണ് .കേരളത്തിൽ വിഷം ചീറ്റി ,പയറ്റി തെളിഞ്ഞവരെയാണ് അവിടെ പ്രസംഗിക്കുവാനും മലയാളികളെ വിദേശത്ത് ഉദ്ദ്‌രിക്കുവാനും നമ്മൾ ആനയിച്ചു കൊണ്ടു പോകുന്നത്.

സായിപ്പിന്റെ "വൃത്തികെട്ട മാനവികതയുടെ " സംസ്ക്കാരം നമ്മുടെ കുട്ടികൾ പഠിക്കാതെ ഇരിക്കുവാൻ ഇന്ത്യക്കാർ ഉൾപ്പെടെ പലരും കുട്ടികൾക്ക് ഹോം സ്‌കൂളിംഗ് തുടങ്ങിയിട്ടുണ്ട്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജനാധിപത്യം എന്ന വാക്കിൻറെ അർത്ഥം പോലും അറിയാൻ വയ്യാത്ത, പൗരബോധം എന്ന് കേട്ട് കേൾവി പോലും ഇല്ലാത്ത, അന്യന്റെ സ്വാതന്ത്ര്യം എന്താണെന്നോ തങ്ങൾക്ക് വടി വീശുവാനുള്ള അവകാശം അന്യന്റെ മൂക്കിന്റെ തുമ്പ് തുടങ്ങുന്നത് തീരുന്നു എന്ന് അറിയാൻ പോലും വയ്യാത്ത, മതം ഒരു വിഴുപ്പ് ഭാണ്ഡം പോലെ ചുമക്കുന്ന, അനാചാരങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന, നിയമങ്ങൾ അനുസരിക്കേണ്ട കാര്യം എന്തിനാണെന്ന് കേട്ടു കേൾവി പോലുമില്ലാത്ത ഭൂരിപക്ഷ ജനതയാണ് ഇവിടം വിട്ട് പോകുന്നത് എന്നുള്ളതാണ് പരമസത്യം.

യാതൊരു തത്വതീഷയും ഇല്ലാതെ ഇമിഗ്രേഷൻ അനുവദിക്കുന്ന കാനഡയുടെ കാര്യമാണ് പ്രധാനമായി ഇതിൽ പറയുന്നത് ..അമേരിക്ക ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്,ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലും ഇതുപോലെ തന്നെയാണ് എന്ന് കാണാൻ സാധിച്ചിട്ടുണ്ട് ..ഫ്രാൻസിൽ മാത്രമാണ് ഒരല്പം വ്യത്യാസമുള്ളത്.

വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലായ്മയും ഗവേഷണ സ്ഥാപനങ്ങളുടെ അപരിയാപ്തയോ ഒക്കെയാണ് ഇവിടം വിട്ടു പോകാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത് എന്നൊക്കെ ഒരു ഭംഗിക്ക് പറയാം എന്നുള്ളതേ ഉള്ളൂ. പണ്ടൊക്കെ ആൾക്കാർ മഞ്ഞ പത്രത്തിൽ നിന്ന് ഒരു വാർത്ത കേട്ടാൽ പോലും പറയുമായിരുന്നു ഞാൻ 'ഇന്ത്യൻ എക്സ്പ്രസിൽ' വായിച്ചതാണെന്ന്. അതുപോലെ വെറുതെ ഒരു രസത്തിന് പറയാം എന്ന് മാത്രം .

ഭൂരിപക്ഷം ആൾക്കാരും അവിടെ ചെന്ന് എന്ത് ജോലിയാണ് ചെയ്യുന്നത്, അവർക്ക് എന്ത് തരം വിദ്യാഭ്യാസമാണ് ലഭിക്കുന്നത് ,ഏത് നിലവാരത്തിലാണ് കഴിയുന്നത് എന്നൊക്കെ വരും ലക്കത്തിൽ പറയാം..

Read original FB post

(റോബിൻ കെ മാത്യു)
(തുടരും)


Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 3


Also Read » സാനിയോയുടെ കഥ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 4 | Saved : 10:55:45 pm | 03-06-2023 CEST