എന്തുകൊണ്ട് നമ്മുടെ യുവത നാട് വിടുന്നു - ഭാഗം 3 , റോബിൻ കെ മാത്യു

Avatar
Robin K Mathew | 02-03-2023 | 3 minutes Read

ഇന്ന് ഏറ്റവും അധികം ആളുകൾ പറക്കുന്നത് ക്യാനഡയിലേക്കാണ്.മറ്റു രാജ്യങ്ങളിൽ എല്ലാം കുറച്ചു നിയന്ത്രണങ്ങൾ ഉണ്ട് . യാതൊരു തത്വതീക്ഷയും ഇല്ലാതെ ഇമിഗ്രേഷനും അതുപോലെതന്നെ വിദ്യാർത്ഥികളെയും അനുവദിക്കുകയും അനേകം പേരുടെ തൊഴിലും സമ്പത്തും ഭാവിയും നശിപ്പിക്കുന്ന കാനഡയുടെ നയത്തിനെതിരെ ഓസ്ട്രേലിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ വരെ അവർ ഔദ്യോഗികമായി കുറ്റപ്പെടുത്തിയിട്ടുണ്ട്.

കാനഡ ലോകത്തിലെ ഏറ്റവും നല്ല രാജ്യങ്ങളിൽ ഒന്നുതന്നെയാണ്. അവിടെ നല്ല ബിസിനസ് ഉള്ളവർക്കും നല്ല ജോലി ഉള്ളവർക്കും ഒക്കെ സ്വർഗം തന്നെയാണ് . പക്ഷേ എത്ര ശമ്പളം കിട്ടിയാലും നിങ്ങൾക്ക് ധനികനാകാൻ പറ്റില്ല.. അതാണ് അവിടുത്തെ ടാക്സും സിസ്റ്റവും..

ഇനി കാനഡയിലേക്ക് കുടിയേറുന്നവരുടെ കാര്യം നോക്കാം .തീർച്ചയായും കേരളത്തിൽ നരകയാതെ അനുഭവിക്കുന്ന, തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യേണ്ടിവരുന്ന ,യാതൊരു വിലയും കൊടുക്കപ്പെടാത്ത നേഴ്സുമാർക്ക് അവിടെ ആശുപത്രികളിൽ ജോലി ലഭിച്ചാൽ വളരെ ഉയർന്ന ജീവിത നിലവാരം കൈവരുന്നു.പക്ഷെ അവിടെ സർക്കാർ സർവീസിൽ കയറുക എന്നത് ഒട്ടും എളുപ്പമല്ല.

നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയും തൊഴിലില്ലായ്മയും ശമ്പള കുറവിനെയും പഴിചാണല്ലോ നല്ല വിദ്യാഭ്യാസം ഉള്ളവരും നല്ല സാമ്പത്തിക ഉള്ളവരും കിടക്കാടം വിറ്റും ഒക്കെ അങ്ങോട്ട് പോകുന്നത്..
ഇനി ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പറ്റി പറയാനാണെങ്കിൽ സർവ്വകലാശാലകൾ ലോകോത്തരമായ പലതുമുണ്ട് ഇവിടെ. (U of T,UBC,McGill etc)

ഇവിടുന്ന് വലിയ ലോൺ എടുത്ത് ബിരുദാനന്തര ബിരുദത്തിന് അവിടെ സർവ്വകലാശാലയിൽ പഠിക്കാനാണ് എന്നൊക്കെ പറഞ്ഞാണ് ആളുകൾ പോകുന്നത് ...എന്നാൽ വാസ്തവത്തിൽ ഇവർ പോകുന്നത് ITI കളുടെ സ്റ്റാൻഡേർഡ് ഉള്ള കമ്മ്യൂണിറ്റി കോളജിൽ ഒരു വർഷത്തെ ഡിപ്ലോമ പഠിക്കാനാണ്..

കമ്യൂണിറ്റി കോളേജുകൾക്ക് - നമ്മുടെ നാട്ടിലെ പോളിടെക്നിക്കുകളുടെ അത്ര പോലും നിലവാരം പോരാ എന്ന് പറയാം . പ്രൈവറ്റ് കോളേജുകൾ ഇതിലും വളരെ താഴെയാണ് . ഇമിഗ്രേഷൻ ഏജൻറ് കളുടെ ചതിക്കളിയിൽപ്പെട്ടു പണ്ടൊക്കെ ഈ പാട്ട കോളജുകളിൽ ആൾക്കാർ പഠിക്കാൻ വരുമായിരുന്നു... ഒരുപാട് പ്രൈവറ്റ് കോളജുകൾ സർക്കാർ കൂട്ടത്തോടെ പൂട്ടി. അവിടെ പഠിച്ചുകൊണ്ടിരുന്ന പെരുവഴിയിലായ വിദ്യാർത്ഥികളെ പലരേയും അറിയാം.

ഇനി ഇവിടുത്തെ കൊട്ടിഘോഷിക്കുന്ന കോഴ്സുകളുടെ കാര്യമൊന്നു നോക്കാം.. പേഴ്സണൽ സപ്പോർട്ട് വർക്കർ ,ഫാർമസി അസിസ്റ്റൻറ് എന്നിങ്ങനെയുള്ള അനേകം കോഴ്സുകൾ നിങ്ങൾക്ക് അവിടെ ലഭിക്കും . പേരുകൾ വളരെ മനോഹരമായിരിക്കും .പഠിക്കാനുള്ള സബ്ജക്ടുകൾ നോക്കുമ്പോൾ അത് അതിലേറെ മനോഹരം. പക്ഷെ ഇതൊക്കെ പേരിൽ മാത്രമേ ഉള്ളു . ഇൻറർനാഷണൽ സ്റ്റുഡൻസിന് ഒരു വർഷം 10 മുതൽ 15 ലക്ഷം രൂപ വരെ ഫീസ് ഉണ്ടാവും. ജീവിത ചെലവും എല്ലാം കൂടെ വരുമ്പോൾ എങ്ങനെ പോയാലും ഒരു 30 ലക്ഷം രൂപയോളം വരെ വരാം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പക്ഷേ ഇവർ പഠിക്കുന്നത് ITI ക്കാ ർ പഠിക്കുന്നത് അത്രയും പോലും ഉള്ള കാര്യമല്ല .ഫാർമസി അസിസ്റ്റൻറ് എന്ന് പറഞ്ഞാൽ ഫാർമസിസ്റ്റ് ആയിട്ടുള്ള രജിസ്റ്റേഡ് ആയിട്ടുള്ള ഒരു ഫാർമസിന്റെ കൂടെ നിന്ന് അയാൾ പറയുന്ന മരുന്ന് ഷെൽഫിൽ നിന്ന് എടുത്ത രോഗിക്ക് കൊടുക്കുക എന്ന് പറയുന്ന ജോലി. ഫാർമസിസ്റ്റ് ഒരു മണിക്കൂറിന് 50 ഡോളർ തുടക്കം കിട്ടുമ്പോൾ ഇവർക്ക് കിട്ടുന്നത് ഏറ്റവും മിനിമം കൂലിയോ അതിൽ കുറച്ചും കൂടി അധികവും മാത്രമാണ്.

ഇത്രയും രൂപയും മടക്കി ഈ പറയുന്ന ജോലി ചെയ്യുന്നവർ എത്തുന്നതാകട്ടെ സമൂഹത്തിലെ ഏറ്റവും താഴെക്കിടയുള്ള അപ്പാർട്ട്മെൻറ് കോംപ്ലക്സിൽ .മൂട്ടയുടെയും പാറ്റയുടെയും കടി കൊണ്ട് നരകിച്ച ജീവിക്കുവാൻ വേണ്ടി.

അക്കരപ്പച്ച കണ്ടു പോയവർ

ഇവിടെനിന്ന് ഡോക്ടർസ്, എഞ്ചിനിയേഴ്സ് ,ചാർട്ടേഡ് അക്കൗണ്ടൻറ്സ്, നല്ല രീതിയിൽ ജീവിച്ചു കൊണ്ടിരുന്ന ഐടി തൊഴിലാളികൾ ഇവരൊക്കെ ഇവിടുത്തെ നല്ല ജോലികളൊക്കെ ഉപേക്ഷിച്ച് അവിടെ പോയി ഏറ്റവും മോശമായ അവസ്ഥയിൽ, ഒരു മൂന്നാംകിട രാജ്യത്തു ജീവിക്കുന്നതിലും പരിതാപകരമായിട്ടു ജീവിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട് . ഇവരൊക്കെ ജീവിക്കുന്ന പല അപ്പാർട്ട്മെൻറ് സമുച്ചയത്തിലും മൂക്കുപൊത്താതെ കയറാൻ പോലും സാധിക്കില്ല. എലിയും പാറ്റയും പല്ലിയും മൂട്ടയും വിളയാടുന്ന സ്ഥലം . പട്ടികൾ മൂത്രമൊഴിക്കുന്ന കാർപെറ്റ്കൾ. എഴുപതും നൂറു കൊല്ലം പഴക്കമുള്ള ബിൽഡിങ്ങുകൾ.

കഷ്ടപ്പെട്ട് ജോലിക്ക് കയറുന്ന നല്ലനിലയിൽ എത്തുന്ന ആൾക്കാർ ഉണ്ടുതാനും. പക്ഷേ സർവൈവൽഷിപ് ബയസ് എന്നു പറഞ്ഞ ഒരു മനശാസ്ത്ര പ്രതിഭാസമുണ്ട്. നമ്മൾ ജീവിതത്തിൽ വിജയം കണ്ടെത്തിയവരുടെ കഥകൾ മാത്രമേ പറയുന്നുള്ളൂ. അവർക്ക് മാത്രമേ കഥകൾ ഉള്ളൂ. ലക്ഷക്കണക്കിനു ആൾക്കാർ വൻ പരാജയത്തിലേക്ക് നീങ്ങുമ്പോൾ ആയിരിക്കും 100 പേർ ജയിച്ചു വരുന്നത്. കാനഡയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. നല്ലനിലയിൽ എത്തുന്ന ഒരുപാട് ആളുകൾ ഉണ്ടെങ്കിലും, പരാജയപ്പെട്ടവരുടെ ,നരകയാതന അനുഭവിക്കുന്നവർ അതിലും ഒരുപാട് കൂടുതലാണ്.അവർ പോലും അവരുടെ കഥകൾ പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം അസ്തിത്വം ഉള്ളവർക്കേ കഥകളും ഉള്ളൂ.

Read original FB post

(തുടരും)


Also Read » Study German using Malayalam - Lesson 19


Also Read » Study German using Malayalam - Lesson 17Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 07:15:49 am | 19-06-2024 CEST