എന്തുകൊണ്ട് നമ്മുടെ യുവത നാട് വിടുന്നു - ഭാഗം 4 , റോബിൻ കെ മാത്യു

Avatar
Robin K Mathew | 04-03-2023 | 3 minutes Read

പാശ്ചാത്യ നാടുകൾ
തീർച്ചയായിട്ടും ഇന്ത്യയിലേക്കാളും എല്ലാത്തരത്തിലും മനോഹരവും ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നവരും ആണ്. അതിൽ സംശയമൊന്നുമില്ല.

പക്ഷേ മറ്റു ചിലത് കൂടി അറിയേണ്ടതുണ്ട്.. ഏറ്റവും കൂടുതൽ ആളുകൾ പോകുന്നത് കാനഡയിലായി കൊണ്ട് ആ രാജ്യത്തെ പറ്റിയാണ് കൂടുതൽ പറയുന്നത്.

നല്ല ജോലിയുള്ളവരും ,നല്ല രീതിയിൽ കഴിയുന്നവരും ഒക്കെ കാനഡയിൽ ധാരാളം ഉണ്ട്.പക്ഷെ അത് കൊണ്ട് മാത്രം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ ആരും പറയരുത് എന്നില്ലല്ലോ.

പുറത്തേക്കുള്ള ഒഴുക്കിന്റെ കാരണങ്ങളായി പറയുന്ന ക്ലീഷേകൾ നോക്കാം..

ഒന്ന്: വിദേശത്ത് "സ്റ്റാൻഡേർഡ് ഓഫ് ലിവിങ്" വളരെ നല്ലതാണ്..

രണ്ടു: അവിടെ നല്ല ശമ്പളം ലഭിക്കുന്നു..

മൂന്ന് : അവിടെ എല്ലാ ജോലിയും ഒരുപോലെയാണ്, എല്ലാ ജോലിക്കും മാന്യതയുണ്ട്..

നാലു: ഏത് ജോലി ചെയ്താലും അവിടെ നല്ല രീതിയിൽ ജീവിക്കാം ..

ഇതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് നോക്കാം. നമ്മുടെ ഭൂരിപക്ഷം ആളുകളും അവിടെ ചെന്നാൽ മിനിമം ശമ്പളമുള്ള ജോലിയിലാണ് കേറുന്നത്. കാനഡയിലെ ഏറ്റവും വലിയ ബാങ്ക് ആയ RBC യിൽ ടെല്ലർ ജോലി അതായത് ക്ലാർക്ക് ജോലിക്ക് ആദ്യം കിട്ടുന്ന ശമ്പളവും മിനിമം ശമ്പളമാണ്..

Ontario പ്രൊവിൻസിലെ മിനിമം ശമ്പളം $15.55 ആണ്..
ഒരാഴ്ച 40 മണിക്കൂർ വീതം ഒരു മാസം ജോലി ചെയ്താൽ ലഭിക്കുന്നത് $2488. ഏറ്റവും കുറഞ്ഞ ടാക്‌സ് $373.ബാക്കി പിടുത്തം തൽക്കാലം എഴുതുന്നില്ല..

നല്ല ജീവിതമാഗ്രഹിക്കുന്നത് കൊണ്ട് ,നമുക്ക് പട്ടിയും പാറ്റയും എലിയും ഒന്നുമില്ലാത്ത വൃത്തിയുള്ള നമ്മുടെ നാട്ടിലെ ഒരു ഫ്ലാറ്റ് പോലെ ഉള്ള ഒരു സ്ഥലത്ത് ജീവിക്കണം . നോർത്ത് അമേരിക്കയിൽ ഈ നല്ല ഫ്ലാറ്റുകൾക്ക് കോണ്ടോമിനിയം എന്നാണ് പറയുന്നത്.. വൺ ബെഡ്റൂം കോണ്ടോ മിനിയത്തിന് ടോറോണ്ടോയിലെ വാടക ഏറ്റവും കുറഞ്ഞത് $2200. ഇതെല്ലാം നിങ്ങൾക്ക് കൃത്യമായി ചെക്ക് ചെയ്യാവുന്നതാണ്..


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇനി പറയണം നിങ്ങൾക്ക് അവിടെ എന്ത് തരത്തിലുള്ള ജീവിതം നിലവാരമാണ് ലഭിക്കുന്നത്? ഏതു ജോലിക്കും അതിന്റെതായിട്ടുള്ള മാന്യതയുണ്ട് എന്നുള്ളതൊക്കെ ചുമ്മാ ഒരു രസത്തിന് പറയാം എന്ന് മാത്രം.. നാട്ടിലെ പോലെ ജോലിയിൽ ഉഴപ്പാനോ, മാനേജരെ തെറിവിളിക്കാനോ,സമരം ചെയ്യാനോ ഒന്നും സാധിക്കില്ല. മാനേജരുടെ മുഖത്ത് ഒന്ന് തുറിച്ച് നോക്കിയാൽ മതി.. അദ്ദേഹം ഒന്നും പറയില്ല... പിറ്റേദിവസം വരുമ്പോൾ അവിടെ ജോലി ഉണ്ടാവില്ല എന്ന് മാത്രം.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലത്ത് നിങ്ങൾക്ക് താമസിക്കാൻ അവസരം കിട്ടിയാൽ നിങ്ങൾ പോകുമോ? തീർച്ചയായും പോകും എന്നായിരിക്കും പറയുന്നത് .പക്ഷേ ഒരു വ്യവസ്ഥ ഉണ്ട് .അവിടെ നിങ്ങൾ ഒരു ചെറ്റക്കുടിലിൽ താമസിക്കണം .നിങ്ങൾ അവിടെ ഏറ്റവും പരമ ദരിദ്രനെ പോലെ ജീവിക്കണം. എന്താ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? കാനഡയിലും എല്ലാ സൗകര്യങ്ങളും ഉണ്ട്.. പക്ഷേ അതൊന്നും ആസ്വദിക്കാൻ നിങ്ങൾക്കാവില്ല..

ഇവിടെ ഏറ്റവും ഡിമാൻഡുള്ള നഴ്സിങ്ങിന് പോലും അനേകം വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആളുകൾക്ക് ഹോസ്പിറ്റലുകളിൽ കയറാൻ സാധിക്കുന്നത്. എന്നാലിവിടെ ഏജൻസികൾ പറയുന്നത് ടോറോണ്ടോ എയർപോർട്ടിൽ ഇറങ്ങിയ ഉടനെ നഴ്സുമാരെ വേണമെന്ന് പറഞ്ഞ് അവിടെ ആൾക്കാർ പ്ലക്കാർഡുമായി കാത്തുനിൽക്കുകയാണ് അത്രേ..

അഥവാ ഇനിയൊരു വീട് വാങ്ങിയാലോ .ലോകത്ത് ഒരിടത്തും ഇല്ലാത്ത വില .

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് കാനഡ. പുതിയതായി ആരംഭിച്ച ടൗൺ ഷിപ്പുകളിൽ ഞാൻ പോയിട്ടുണ്ട്. ആയിരക്കണക്കിന് ഏക്കർ സ്ഥലങ്ങൾ വെറുതെ തരിശുഭൂമിയായി കിടക്കുന്ന രാജ്യമാണ് കാനഡ . ഇവിടെ നാലു വീടുകൾ ഒക്കെ ഒറ്റ ബിൽഡിങ്ങിലാണ്. ആ നാല് വീടുകൾക്കും എങ്ങനെയാണ് എൻട്രൻസ് കണ്ടുപിടിക്കേണ്ടത് എന്നുള്ളത് ചോട്ടു മുയലിനെ വഴി കണ്ടുപിടിക്കാൻ സഹായിക്കാമോ എന്നുള്ള പംക്‌തി പോലെയാണ്. വീടുകൾക്ക് കോമ്പൗണ്ടുകൾ ഇല്ല .ഡിറ്റാച്ചഡ് ആയ രണ്ടു വീടുകൾ തമ്മിൽ വളരെ കുറച്ചു മാത്രമേ അകലമുള്ളൂ .അതായത് ഒരു വലിയ പട്ടിക്ക് നടുക്കൂടെ കടന്നു പോകാൻ സാധിക്കില്ല. എന്തിനാണ് ഈ പ്രഹസനം ഒക്കെ എന്ന് ചോദിക്കരുത്. ഈ പറയുന്ന കാണായ വീടുകളൊന്നും ഓരോ വ്യക്തിയുടെയും ആണെന്ന് കരുതരുത് അതൊക്കെ അവിടുത്തെ ഏറ്റവും വലിയ നാല് ബാങ്കുകളുടെ ആണ് .എന്റെ വീട് അപ്പുവിന്റെയും എന്ന് പറഞ്ഞതുപോലെ എന്റെ വീട് ബാങ്കിന്റെയും. ഈ വീടിന്റെ അടവിന് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നത് മുഴുവൻ..


കാനഡയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ചെയിനാണ് കനേഡിയൻ സൂപ്പർ സ്റ്റോർ . അവിടെ ഒരു ഷെൽഫിൽ വളരെ വലിയ അക്ഷരത്തിൽ എഴുതി വച്ചിരിക്കുന്ന ഒരു പ്രോഡക്റ്റ് ഉണ്ട്, ഒരു പ്രോഡക്റ്റ് മാത്രമേയുള്ളൂ താനും . അത് മറ്റൊന്നുമല്ല അവിടുത്തെ പച്ചവെള്ളം മാത്രമാണ് .Proudly Canadian-Canadian Springwater..അങ്ങനെ യാതൊരു വ്യവസായവും ഇല്ലാത്ത, സ്വന്തമായി ഒന്നും ഉൽപ്പാദിപ്പിക്കാത്ത ,എല്ലാം മറ്റു രാജ്യങ്ങളിൽ നിന്ന് വരുത്തേണ്ട ഒരു രാജ്യമാണ് കാനഡ. അവിടെ ഒരു ഉപഭോക്ത സംസ്കാരമാണ്. അവിടെ കാര്യമായ ജോലികളില്ല .

എങ്ങനെയാണ് ജോലി കിട്ടേണ്ടത് എന്ന് ചോദിച്ചാൽ അവിടെ സർക്കാർ തന്നെ ഫണ്ട് ചെയ്യുന്ന ആക്സസ് ജോബ് പോലുള്ള ആളുകൾ കൃത്യമായിട്ട് പറയുന്ന ഒരു കാര്യമുണ്ട്. അത് അനേകം തവണ പറഞ്ഞു കേട്ടിട്ടുമുണ്ട്. "ഇവിടെ കാനഡയിൽ ജോലി കിട്ടണമെങ്കിൽ നിങ്ങൾക്ക് എന്തറിയാം എന്നുള്ളതല്ല നിങ്ങൾക്ക് ആരെ അറിയാം എന്നുള്ളതാണ് കാര്യം.നിങ്ങൾക്ക് കമ്പനിയിൽ ആരെയെങ്കിലും അറിയാമെങ്കിൽ ഞങ്ങൾ നിങ്ങളുടെ റെസ്യുമെ ഒന്ന് നോക്കാൻ ശ്രമിക്കാം" അവർ വളരെ രഹസ്യമായി പറയുന്ന കാര്യം ഒന്നുമല്ല ഇതൊന്നും .

സർക്കാർ തന്നെ പറയുന്ന മറ്റൊരു കാര്യമുണ്ട്. അതായത് ഒരു കമ്പനിയിലുള്ള ജോലിയുടെ 80 ശതമാനവും ഇന്റെർണൽ റിക്രൂട്മെന്റ് മാത്രമാണ്.അത് സ്ഥാപനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തന്നെയാണ് റിക്രൂട്ട്മെൻറ് ചെയ്യുന്നത്ത്.പരസ്പ്പരം അറിയാവുന്ന ആളുകളും ഉള്ളിലുള്ള തമ്മിലുള്ള ആളുകളും അങ്ങോട്ടുമിങ്ങോട്ടും പോസ്റ്റിങ് നടത്തും .ബാക്കി 2% ജോലികൾ മാത്രമേ അവർ പുറത്തു പരസ്യപ്പെടുത്താറുള്ളൂ .

Read original FB post

(തുടരും)


Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 3


Also Read » സാനിയോയുടെ കഥ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 4 | Saved : 11:21:12 pm | 03-06-2023 CEST