ഇന്ത്യയിലും ഫ്രാൻസിലും റഷ്യയിലും ഒക്കെ പണ്ടൊരു വരേണ്യവർഗം ഉണ്ടായിരുന്നു. അവർക്ക് സാധാരണ ജനങ്ങളോട് എങ്ങനെയും പെരുമാറാമായിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ വരേണ്യത ഇതുപോലെ നിലനിൽക്കുന്നു. ജനിച്ചു പോയ സമുദായത്തിൻറെ പേരിൽ ഉള്ള വരേണ്യത.
കേരളത്തിൽ ഇങ്ങനെ വളരെ പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരു സമൂഹമുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർ .
എവറസ്റ്റ് കൊടുമുടിയുടെ ഉയരവും ഗാന്ധിജി ആദ്യമായി മുണ്ടുടുത്ത വർഷവും ഒക്കെ കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതി വ്യവസ്ഥിതിക്ക് ഉള്ളിൽ കയറി എന്നതാണ് അവരുടെ പ്രിവിലേജ്ജ്.
അവർ സർക്കാർ ഉദ്യോഗസ്ഥരാണ്. എമാന്മാർ.
അവരുടെ ജോലി ശല്യപ്പെടുത്തിയാൽ അതിൻറെ പ്രത്യാഘാതം വലുതായിരിക്കും. അവർക്ക് ആരുടേയും ജോലി ശല്യപ്പെടുത്താൻ അധികാരമുണ്ട്. ആരുടെയും യാത്രയും കഞ്ഞികുടിയും ഒക്കെ മുട്ടിക്കാൻ ഇവർക്ക് നിയമപരമായ അധികാരം ഉണ്ട്. അവരുടെ ഭീമമായ ശമ്പളം നിശ്ചയിക്കുന്നത് അവർ തന്നെ. വിരമിച്ചാലും ജീവിതകാലം മുഴുവൻ പെൻഷൻ .അവർ മരിച്ചാൽ ആ പെൻഷൻ ആശ്രിതർക്ക്. അവർ സർക്കാരിനോട് വിലപേശുന്നു. സർക്കാരിനെ നിയന്ത്രിക്കുന്നു. സർക്കാർ അവർക്കുവേണ്ടി ഉറഞ്ഞു തുള്ളുന്നു.
ഇതൊന്നുമില്ലാത്ത ഒരു കൂട്ടം പാവം ജനങ്ങളുണ്ട് ഇവിടെ. ഒരുപാട് പേർക്ക് കൊറോണ മൂലം തൊഴിൽ നഷ്ടപ്പെട്ടു. ബിസിനസുകൾ വൻ നഷ്ടത്തിലായി. ശമ്പളം 60 ശതമാനം വരെ വെട്ടിക്കുറച്ചു.
ബിരുദമോ ബിരുദാനന്തര ബിരുദമോ ഗവേഷണ ബിരുദമോ ഒക്കെ ഉണ്ടായിട്ടും വെറും 5000 മുതൽ 15000 രൂപ വരെ ശമ്പളത്തിന് ജോലി ചെയ്യുന്നവർ ധാരാളം. അതിൽ നേഴ്സുമാരും സ്വകാര്യ സ്കൂൾ കോളേജ് അധ്യാപകരും സെയിൽസ് ഗേൾസും സെയിൽസ്മാന്മാരും, ചില ഡോക്ടർമാരും വരെയുണ്ട്. അവർക്ക് സംഘടിതമായി സർക്കാരിനോട് വിലപേശാൻ പാങ്ങില്ല. വിദ്യാഭ്യാസത്തിന്റെയും മാന്യതയുടെയും വസ്ത്രം ധരിച്ചു പോയ അവർക്ക് തെരുവിലിറങ്ങി സമരം ചെയ്യാൻ സാധിക്കില്ല. ജോലിയിൽ ഉഴപ്പാൻ പറ്റില്ല. ഉടമയെ തല്ലാൻ പറ്റില്ല. അവർ മുണ്ടുമുറുക്കി ഉടുത്തു പുറത്തിറങ്ങി കൊള്ളണം. അവർ പെറ്റി ബൂർഷകളാണ്. ഇവർക്ക് യാതൊരു ആനുകൂല്യങ്ങളും ഇല്ല.
സർക്കാർ ഉദ്യോഗസ്ഥരുടെ പ്രിവിലേജ്ൻറെ ഭാഗമാണ് ഈ രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക്. കാറൽമാക്സ് പറഞ്ഞത് ഇന്നും ശരിയാണ്. ചൂഷിതരും ചൂഷകരും തമ്മിലുള്ള വർഗ്ഗ സമരങ്ങളുടെ കഥയാണ് ലോക ചരിത്രം.
മടി കണ്ടുപിടിച്ച ആൾക്കാരാണ് കർണാടക്കാർ. അതിൽ പ്രത്യേകിച്ച് മൈസൂർകാർ. പക്ഷേ ഇവിടെ സർക്കാർ ഉദ്യോഗസ്ഥർ പോലും പലരും ജോലി ചെയ്യുന്നുണ്ട്. നാളെ അവരും പണിമുടക്കും. പക്ഷേ ബാക്കിയെല്ലാം പഴയതുപോലെ .ഞാനും ഭാര്യയും ഒക്കെ ജോലിക്ക് പോയി,മകൾ സ്‌കൂളിൽ പോയി. പണിമുടക്കിനെ പറ്റി ഇവിടെ ആളുകൾ കേട്ടിട്ടുപോലുമില്ല.
കഴിഞ്ഞദിവസം ഹിജാബിന്റെ പേരിൽ ഇവിടെ ഒരു ഹർത്താൽ നടത്തിയിരുന്നു. പക്ഷേ ഹർത്താലും കഴിഞ്ഞു രണ്ടുദിവസം കഴിഞ്ഞാണ് ഞങ്ങൾ അത് അറിയുന്നത് എന്നുമാത്രം.
ചൂഷണം ഏറ്റുവാങ്ങുവാൻ ഇനിയും ഹർത്താലുകളും പൊതു പണിമുടക്കുകളുമായി ഇനിയും വരില്ലേ ഇതിലെ. മലയാളി പൊളിയാണ് കേട്ടോ.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Behavioural Psychologist / Cyber Psychology Consultant » Facebook