മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 2

Avatar
Sreejith Sreekumar | 25-05-2023 | 3 minutes Read

1004-1685018727-portrait-man-suffering-from-schizophrenia
Photo Credit : https://www.freepik.com/free-photo/portrait-man-suffering-from-schizophrenia_23987752.htm

മിഡ്‌ലൈഫ്‌ ക്രൈസിസിനെ പറ്റി ഇന്നലെ എഴുതിയതിനോട് കൂട്ടിവായിക്കാൻ പറ്റുന്ന ഒരു കാര്യം നമ്മുടെ ശരീരവും മനസ്സും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട് എന്നതാണ്. അതായത് മനസ്സ് വിഷമിച്ചാൽ അത് ശരീരത്തിലും പ്രതിഫലിക്കും, തിരിച്ചും. പലരും പറയുന്ന ഒന്നാണ് ഡിപ്രഷൻ (വിഷാദം) ആണ്, കാരണം മിഡ് ലൈഫ് ക്രൈസിസിൽ ആണ് എന്നത്. സംഗതി ശരിയായിരിക്കാം പക്ഷെ മിഡ്‌ലൈഫ്‌ ക്രൈസിസ് മൂലം ഉണ്ടാകുന്ന മാനസികമായ മാറ്റങ്ങൾ എല്ലാം ഡിപ്രഷൻ എന്ന ഒരൊറ്റ തൊഴുത്തിൽ കൊണ്ട് കെട്ടിയിട്ടു കാര്യമില്ല.

വിഷാദം ഒരു ക്ലിനിക്കൽ അവസ്ഥയാണ്, അതുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ദുഃഖം, നിരാശ, നിസ്സഹായത എന്നിവപോലുള്ള നിരന്തരമായ വികാരങ്ങൾ അനുഭവപ്പെടും അതിന് പലപ്പോഴും ഒരു കാരണവും വേണ്ട. അതിന് പലപ്പോഴും സമ്മർദ്ദം ഉള്ളതോ ഇല്ലാത്തതോ ആയ ചുറ്റുപാടുകളുമായി ബന്ധം ഉണ്ടാവണം എന്നുമില്ല. കുട്ടികൾ മുതൽ ആർക്കും അത് സംഭവിക്കാം. നമ്മുടെ ജീൻ മുതൽ മാനസികവും-ശാരീരികവും-സാമൂഹികവുമായ പലതും വിഷാദരോഗത്തിലേക്ക് നമ്മളെ എത്തിക്കും. അതിന് ചികിത്സ തന്നെ വേണം.

പക്ഷെ ഒരു മിഡ്‌ലൈഫ് പ്രതിസന്ധി ഒരു ക്ലിനിക്കൽ അവസ്ഥയല്ല, അതിലേക്ക് എത്താമെങ്കിലും. അത് മധ്യവയസ്സിൽ ഒരു വ്യക്തിക്ക് പരിവർത്തന/മാറ്റത്തിന്റെ കാലയളവിൽ അനുഭവിക്കുന്ന അസ്വസ്ഥതയാണിത്. അതുകൊണ്ടുതന്നെ എല്ലവർക്കും ഇത് ഉണ്ടാവണം എന്നില്ല. പിന്നെ നമ്മൾ ഇത് മനസ്സിലാക്കി പലതും ചെയ്യുമ്പോൾ, അതിൻ്റെ ഭാഗമായി ഒരു തിരിച്ചറിവും, ദിശാബോധവും ഉണ്ടാകുമ്പോൾ ഇത് പലപ്പോഴും തനിയെ മാറുകയും ചെയ്യും.ചിലപ്പോൾ കൗസിലിംഗ് ഉൾപ്പടെയുള്ള ചികിത്സ വേണ്ടിവരുമെങ്കിലും.

ഇനി ചില ലക്ഷങ്ങൾ. പക്ഷെ വീണ്ടും ഒന്നോർമ്മിപ്പിക്കുന്നു. ഗൂഗിൾ, വാട്സ്ആപ്പ് തുടങ്ങിയവ നോക്കി സ്വയം രോഗ നിർണ്ണയം നടത്തുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് ഈ ലക്ഷണങ്ങൾ വായിച്ചു തനിക്ക് മിഡ് ലൈഫ് ക്രൈസിസ് ആണെന്ന് സ്വയം തീരുമാനിച്ചാൽ അതിന് ഉത്തരവാദി അവനവൻ മാത്രം. വിദഗ്ദരുടെ അടുത്ത് പോയി മാത്രം തീരുമാനത്തിൽ എത്തുക.

-> നമ്മളോടുതന്നെ നമ്മൾ പല ചോദ്യങ്ങളും ചോദിക്കുന്നു.പല തിരിച്ചറിവുകളും ഈ ചോദ്യങ്ങളിൽ നമ്മൾ ഉത്തരങ്ങളായി തിരയുന്നു. ഞാൻ എന്താണ് എൻ്റെ ജീവിതം വെച്ച് കാണിക്കുന്നത്? ഒരു അർത്ഥവുമില്ലല്ലൊ ഈ ജീവിതത്തിൽ? ഇത്രകാലം ഞാൻ മാതാപിതാക്കൾ/ ഭർത്താവ്/ഭാര്യ ഒക്കെ പറയുന്നത് കേട്ട് ജീവിച്ചിട്ടെന്തു നേടി? ചുരുക്കത്തിൽ നമ്മൾതന്നെ ഒരു അളവുകോൽ ഉണ്ടാക്കി നമ്മളെ അളക്കുന്നു.

-> ഇത്തരം ചോദ്യങ്ങൾ കാരണമൊ, അല്ലാതെയോ നമ്മൾ പലതും ചെയ്യുന്നു. പെട്ടെന്ന് തനിക്ക് യാത്രകൾ ആണ്, അല്ലെങ്കിൽ മറ്റെന്തികളും ഹോബികൾ ആണ് ജീവിതത്തിൽ വേണ്ടതെന്ന് തോന്നുക, പലപ്പോഴും മറ്റൊരു ബന്ധത്തിൽ പോയി പുതുമ പരീക്ഷിക്കുക (ഒരു മനുഷ്യൻ എന്ന രീതിയിൽ അത് നമ്മുടെ വളരെ സ്വാഭാവികമായ ഒരു ജൈവീക പ്രേരണ ആണെങ്കിലും). തുടങ്ങിയ പലതിലും നമ്മൾ ചിന്തിക്കാതെ എടുത്തു ചാടി ചെയ്യുന്നു. ജോലി മാറൽ, സ്ഥലം മാറൽ, തുടങ്ങിയ പലതും ഇതിന്റെ ഭാഗമായി നമ്മൾ ചെയ്യുന്നു.

-> നമ്മൾ ഇതുവരെ ചെയ്ത കാര്യങ്ങളിലും, ചുറ്റുപാടുകളിലും, നമ്മൾ പെരുമാറിയിരുന്ന മനുഷ്യരിലും/ബന്ധങ്ങളിലും താത്പര്യം നശിക്കുന്നു. അവയിൽ നിന്നും മാറി നടക്കാൻ തോന്നുന്നു.

-> മാനസികവും, ശാരീരികവുമായ പ്രശ്നങ്ങൾ. വിട്ടുമാറാത്ത തലവേദന, വയറിന് അസുഖം ഉണ്ടാവൽ, തടി കൂടുന്നു അല്ലെങ്കിൽ കുറയുന്നു തുടങ്ങിയ പലതും. ഉറക്കം കുറയുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

-> നമ്മുടെ സാമൂഹികമായ സ്റ്റാറ്റസ്, ജോലിയിൽ ഉള്ള സ്ഥാനം, നമ്മുടെ ശരീരം തുടങ്ങിയ പലതിലും നമ്മൾക്ക് തൃപ്തിയില്ലാതെ വരുന്നു. അത് മറ്റുള്ളവരുമായി താരതമ്യം ചെയ്തുകൊണ്ട് ടെൻഷൻ അടിക്കുന്നു, മറ്റുള്ളവരെ കാണിക്കാൻ, ഒറ്റപ്പെടാതിരിക്കാൻ പലതും ചെയ്യുന്നു. ഈ അവനവനെ തിരിച്ചുപിടിക്കൽ സോഷ്യൽ മീഡിയയിലും നമ്മൾ ചെയ്യുന്നു.

-> ഭാവിയെക്കുറിച്ചു യാതൊരു താത്പര്യം ഇല്ലായ്മ, വ്യക്തത ഇല്ലായ്മ.

-> തങ്ങളുടെ നല്ല കാലം കഴിഞ്ഞു എന്ന തോന്നൽ. ഇനി പുതിയതയൊന്നും ജീവിതത്തിൽ സംഭവിക്കില്ല എന്ന തോന്നൽ. ഒരുതരം

-> ജീവിതം പകുതിയായി എന്ന തോന്നലിൽ പഴയ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചിരിക്കൽ.

-> ചിലപ്പോൾ ഒരു ദിവസത്തെ ചീത്ത സംഭവങ്ങളെ നമ്മൾ നമ്മുടെ മൊത്തം ജീവിതമായി കൂട്ടിക്കെട്ടി എന്റെ ജീവിതം ഇങ്ങനെയാണ് എന്നൊക്കെ കരുതും. അതിൻ്റെ ഭാഗമായി പെട്ടെന്ന് ദേഷ്യം, ഉത്കണ്ഠ, സങ്കടം തുടങ്ങിയ വികാരങ്ങൾ മാറി വരുന്നത്.

ചുരുക്കത്തിൽ ഇതുപോലെയും അല്ലാത്തതും ആയ പലതും നമ്മുടെ സ്വഭാവത്തിൽ മാറ്റങ്ങളുടെ രൂപത്തിൽ വരുന്നു.

ഇനി ഇതിനെ എങ്ങനെ നേരിടാം എന്നതാണ്. എഴുതിവന്നപ്പോൾ നീളം കൂടി, അടുത്ത കുറിപ്പായി അതെഴുതാം എന്ന് കരുതുന്നു.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Sreejith Sreekumar

» FaceBook

RELATED
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:43:40 am | 29-05-2024 CEST