പിള്ള മനസ്സിൽ കള്ളമില്ല.
സമൂഹത്തിൽ നിലനിൽക്കുന്ന ഏറ്റവും വല്ല്യ അബദ്ധധാരണകളിൽ ഒന്നാണ് ഇത്.
വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികൾ തങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ മറച്ചു വയ്ക്കുകയും,വളരെ സമർത്ഥമായി നുണ പറയുകയും ചെയ്യും.തങ്ങളുടെ പല വാഞ്ചനകളും ,ചെയ്തികളും വളരെ വിദഗ്ദ്ധമായി മറച്ചു വയ്ക്കാനും,പിന്നീട് അവ നിഷേധിക്കുവാനും അവർക്ക് സാധിക്കും.
അസൂയ വെറുപ്പ് സ്വാർത്ഥത തുടങ്ങിയവയൊക്കെ മുതിർന്നവരെ അപേക്ഷിച്ചു കുട്ടികളിൽ വളരെ കൂടുതൽ ആയി തന്നെയുണ്ട്.മറ്റുള്ളവരോടുള്ള ദീനാനുകമ്പ കുട്ടികളിൽ കുറവാണ്.
മനുഷ്യർ പരിണമിച്ചുണ്ടായിട്ടു 2 ലക്ഷം വർഷം മാത്രമേ ആയിട്ടുള്ള.അതിൽ തന്നെ 98 % സമയവും മനുഷ്യർ കാട്ടിൽ നായാടി ജീവിക്കുകയായിരുന്നു .അത് കൊണ്ട് തന്നെ അതിജീവനത്തിന് വേണ്ട സകല പ്രോഗ്രാമിങ്ങും മസ്തിഷ്ക്കത്തിൽ നടന്നിരിക്കുന്നത് വനത്തിൽ ജീവിക്കുവാൻ വേണ്ടിയാണ്.അവിടെ സ്വാർത്ഥത എന്ന് പറയുന്നത് അതിജീവനത്തിന്റെ വല്ല്യ ഒരു ഘടകം തന്നെയാണ്.
ഏറ്റവും പുരാതന സംസ്ക്കാരം പോലും ഏതാണ്ട് 6000 വർഷം പഴക്കമേ ഉള്ളു.അവിടം തൊട്ട് മനുഷ്യർ സ്വഭാവത്തിലും രൂപത്തിലും എല്ലാം സംസ്ക്കരിക്കപ്പെട്ടുക ആയിരുന്നു.
കുട്ടികൾ വാസ്തവത്തിൽ വലുതാകുന്നതോട് കൂടിയാണ് ഈ സംസ്ക്കാരം അവർ പൂർണമായും ഉൾക്കൊള്ളുന്നത്.അവർ ക്രമേണ പോളീഷ് ചെയ്യപ്പെടുകയാണ്..അത് തീർച്ചയായും പുറമെ നിന്ന് ലഭിക്കേണ്ടത് തന്നെയാണ്.അവന് സ്വയം ഒരു ബോധ്യം ഉണ്ടാകുന്നത് വരെ അവൻ അവന്റെ പ്രാകൃത സ്വഭാവങ്ങൾ മുഴുവൻ പുറത്തു കാണിക്കും.വികൃതികളായ കുട്ടികളെ കൊണ്ട് പൊറുതി മുട്ടുന്ന അധ്യാപകർക്ക് ഇത് ശരിക്കും മനസിലാവും .
അത് കൊണ്ടാണ് വിദ്യാഭ്യാസം ഇത്ര പ്രധാനമാകുന്നത്.കുട്ടിയെ അച്ചടക്കം പഠിപ്പിക്കുന്നത് ജനിച്ചു ആദ്യ ദിവസം മുതൽ തുടങ്ങാവുന്ന ഒന്നാണ് .പലപ്പോഴും പാശ്ചാത്യ രാജ്യങ്ങളിൽ അവർ അതിനുള്ള മാർഗ്ഗ നിർദ്ദേശം തരാറുമുണ്ട്.കതിരിൽ കൊണ്ട് വളം വച്ചിട്ട് കാര്യമില്ല.
സംസ്ക്കാരം കുട്ടി തനിയെ പഠിക്കും എന്ന് കരുതേണ്ട..നിങ്ങൾ മുലപ്പാലിനൊപ്പം പകർന്നു നൽകണം.മതത്തിന്റെ കെട്ടുകഥകൾ ആയിട്ടല്ല.ഉപദേശ കഥകൾ ആയിട്ട്..
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Behavioural Psychologist / Cyber Psychology Consultant » Facebook