കുത്തക (Monopoly) എന്ന വാക്ക് മുതലാളിത്ത വ്യവസ്ഥയിൽ മാത്രം നിലനിൽക്കുന്ന ഒന്നല്ല - റോബിൻ മാത്യുസ്

Avatar
Robin K Mathew | 31-08-2020 | 2 minutes Read

ബിഗ് ബസാര്‍ അടക്കം രാജ്യത്തെ ചെറുകിട വ്യാപര രംഗത്തെ ഭീമന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ബിസിനസ്സ് മുഴുവൻ റിലയൻസ് സ്വന്തമാക്കി.

ടാറ്റ ഗ്രൂപ്പ് റീട്ടെയിൽ ചെയിൻ ആരംഭിക്കുന്നു.

വിമാനത്താവളങ്ങൾ അദാനി സ്വന്തമാക്കുന്നു.

കുത്തക (Monopoly) എന്ന വാക്ക് നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒന്നാണ്.മുതലാളിത്ത വ്യവസ്ഥയിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ് ഇതെന്ന് നമ്മൾക്ക് ഒരു തോന്നൽ ഉണ്ടാവുമെങ്കിലും അത് ശരിയല്ല.സോഷ്യലിസ്റ്റ് വ്യവസ്ഥതിയിൽ സ്റ്റേറ്റ് തന്നെയാണ് പ്രധാന ചൂഷകരും കുത്തകയും .ഉദാഹരണം ഇന്ത്യയിൽ ടെലിഫോൺ മേഖലയിൽ BSNL എന്ന കമ്പനി മാത്രമാണ് എന്ന് കരുതുക .ബാക്കിയൊക്കെ ഊഹിക്കാമല്ലോ .UAE യിൽ Etisalat എന്ന കമ്പനിയുടെ പ്രവർത്തനവും അറിയാമല്ലോ.

ഇനി മോണോപോളിയിലും ഭീകരമായ ഒന്നുണ്ട്.ഒലിഗോപോളി (Oligopoly) .രണ്ടോ മൂന്നോ കമ്പനികൾ മാർക്കറ്റ് ഷെയർ മൊത്തമായി വീതിച്ചെടുക്കുകയും,ഇവർ ഒരു മേശക്ക് അപ്പുറം,ഇപ്പുറം ഇരുന്ന് എങ്ങനെ കൊള്ള മുതൽ ഭാഗിക്കാം എന്ന് ചർച്ച ചെയ്യുകയും ചെയ്യുന്ന അവസ്ഥ. ഇവരുടെ ഉൽപ്പന്നങ്ങളുടെ വിലകൾ ഏതാണ്ട് ഒരേപോലെയായിരിക്കും.ഇവിടെ കമ്പനികൾ തമ്മിൽ ഒരു മത്സരമുണ്ട് എന്നൊരു മിഥ്യാഭ്രമം ആളുകളിൽ ഉണ്ടാക്കിയെടുക്കാനും അവർക്ക് സാധിക്കും.ക്യാനഡയിൽ. മൂന്ന് വല്ല്യ ടെലിഫോൺ കമ്പനികളും ,പ്രധാനപ്പെട്ട നാല് ബാങ്കുകളും കൂടിയാണ് രാജ്യം മൊത്തത്തിൽ വീതം വെച്ചിരിക്കുന്നത്.ഇവരെ കൊള്ളക്കാർ എന്ന് തന്നെയാണ് തദ്ദേശീയർ പലപ്പോഴും വിളിക്കുന്നത്,

നമ്മുടെ രാജ്യത്തു ഒലിഗോപോളിയുടെ വടി എടുക്കാൻ പോയിട്ടേ ഉള്ളു. ജനങ്ങൾക്ക് അടി കിട്ടി തുടങ്ങിയിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഒറ്റ കമ്പനിയായതിന് പുറകെ രാജ്യത്തെ 26 വല്ല്യ ബാങ്കുകൾ ഒന്നിച്ചു ആറു വമ്പൻ ബാങ്കായി വലുതാകുന്നു . . നോർത്ത് അമേരിക്കയിൽ നമ്മുടെ പണം ബാങ്കിൽ സൂക്ഷിക്കുന്നതിന് മാസാ മാസം പണം അങ്ങോട്ട് കൊടുക്കണം. എസ് ബി അകൗണ്ടിന് നമുക്ക് കിട്ടുന്ന 0.05% പലിശ മാത്രമാണ്.
പത്തു വർഷം മുൻപ് നമ്മുടെ രാജ്യത്തു എത്ര സെൽഫോൺ സേവന ദാതാക്കൾ ഉണ്ടായിരുന്നു ? ഇപ്പോൾ എത്രയുണ്ട് എന്ന് നോക്കിയാൽ മതി.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ലോകത്തെ ഏറ്റവും വല്ല്യ കമ്പനിയായ വാൾമാർട്ടിന്റെ സ്ഥാപകൻ സാം വാൾട്ടൻ ഒരിക്കൽ പറഞ്ഞു. "ഉപഭോക്താവാണ് നമ്മുടെ യഥാർത്ഥ ബോസ്. തന്റെ പണം വേറെ ഒരിടത്തു ചിലവഴിക്കുന്നത് വഴി അയാൾക്ക് ഒരു കമ്പനിയുടെ ചെയർമാൻ മുതൽ പ്യൂൺ വരെയുള്ളവരെ തൊഴിൽരഹിതനാക്കാം."...

പക്ഷെ ഒലിഗോപോളിയിൽ ഉപഭോക്താക്കൾ എന്ത് ചെയ്യും??,

ബെനിറ്റോ മുസ്സോളനി പറഞ്ഞതും ഓർക്കാം -

"ഫാസിസം എന്ന് പറയുന്നത് കോർപ്പറേറ്റിസം തന്നെയാണ് .കാരണം ഭരണകൂടങ്ങളുടെയും ,കുത്തകകളുടെയും ഏറ്റവും നല്ല ലയനമാണ് ഫാസിസം " .

Photo Credit : » @adeolueletu


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 07:00:36 pm | 02-12-2023 CET