ഒരു ലോകം, ഒരു ആരോഗ്യം (OWOH)

Avatar
Jagadheesh Villodi | 05-06-2020 | 2 minutes Read

health

നിങ്ങൾ ടെൻഷൻ അടിച്ചാൽ എന്തു ചെയ്യും? ഞാൻ അപ്പോൾ പോയി കൂടുതൽ ഭക്ഷണം കഴിക്കും. പക്ഷേ മൃഗങ്ങൾക്ക് ടെൻഷൻ വന്നു കണ്ടിട്ടുണ്ടോ?

മ്മടെ മൈഡിയർകുട്ടിച്ചാത്തൻ ടെൻഷനടിച്ചാണ് വവ്വാൽ ആയിപ്പോയത്. വവ്വാലിന് ടെൻഷനടിച്ചാൽ എന്താകും എന്ന് അറിയാമോ?

പ്രേതകഥകൾ കളർ ആവണമെങ്കിൽ ഒരു വവ്വാലെങ്കിലും വേണം. സിനിമകളിലും കഥകളിലുമായി കക്ഷി നമ്മളെ കുറേ ടെൻഷൻ അടിപ്പിച്ചിട്ടുണ്ട്.

സത്യത്തിൽ നൂറുകണക്കിന് വൈറസുകളുടെ കളിത്തൊട്ടിലാണ് വവ്വാലുകൾ. അതിൽ പകുതിയും മനുഷ്യനെ ബാധിക്കുന്നവയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍, തെക്കേ അമേരിക്കയില്‍ പേവിഷബാധ പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് മനുഷ്യ വൈറസുകളുടെ ഒരു കലവറയാണ് വവ്വാലുകളെന്ന് കണ്ടെത്തിയത്. നിപ്പയിലൂടെ നമ്മൾ അറിഞ്ഞതാണ് വവ്വാൽ പരത്തുന്ന വൈറസിന്റെ ശക്തി.

പറഞ്ഞുവന്നത് ടെൻഷനെകുറിച്ചാണ്. വവ്വാലുകൾക്ക് ടെൻഷനടിച്ചാൽ പണിപാളും.

വവ്വാലുകൾക്ക് തന്നത് ആവാസവ്യവസ്ഥയിൽ നിന്ന് വ്യതിചലനം ഉണ്ടാകുമ്പോൾ… തലകീഴായി നമ്മളെ നോക്കി കിടക്കുന്ന ആശാന്മാരെ, തലയ്ക്ക് വെളിവില്ലാതെ കാവുകളും കാടുകളും വെട്ടിത്തെളിച്ച് പുറത്താക്കുമ്പോൾ... അവയ്ക്ക് സ്വാഭാവികമായും പുതിയ സ്ഥലങ്ങൾ കണ്ടെത്തേണ്ടി വരുന്നു. ഇത്തരം കൂടു മാറ്റങ്ങൾ അവരുടെ ശരീരോഷ്മാവിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. തൽഫലമായി ഭക്ഷണത്തിനുവേണ്ടി ഫലവർഗങ്ങളിൽ വന്നിരിക്കുമ്പോൾ ടെൻഷനടിച്ച വവ്വാലിന്റെ കൂടിയ ശരീരോഷ്മാവ് കാരണം വൈറസുകൾ പേരക്കയിലേക്കും മാങ്ങയിലേക്കും കൊഴിഞ്ഞു വീഴുന്നു. പിന്നീട് അവ കഴിക്കുന്നവരിലൂടെ വൈറസ് പ്രേതകഥ തുടങ്ങുന്നു.

പഴങ്ങളും മറ്റും കഴിക്കുമെങ്കിലും, പരാഗണത്തിനും, വിത്തുകളുടെ വിതരണത്തിനും, നമ്മളെ സഹായിക്കുന്നത് വവ്വാലുകൾ ആണ്. ഹർത്താലുകളുടെ ആശാൻമാരായ നമ്മൾ, ഹർത്താൽ പ്രഖ്യാപിക്കുന്നതിന്റെ തലേന്നാൾ ആദ്യം ഓടുക ചിക്കൻ കടകളിലേക്കും ബീവറേജസിലേക്കും ആണ്. Lockdownൽ വരെ നമ്മൾ ഇതു ചെയ്തു. ഈ ചിക്കൻ വരുന്ന തമിഴ്നാട്ടിലെയോ കേരളത്തിലെയോ ചില ചിക്കൻ ഫാമുകൾ കാണേണ്ടത് തന്നെയാണ്. അത്രയേറെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കോഴികൾ വളരുന്നത്.

കോഴികളെ മാത്രമല്ല, കന്നുകാലികളെയുംഭക്ഷണത്തിനായി ഉപയോഗിക്കുന്ന മറ്റു മൃഗങ്ങളെയുംവളർത്തിയെടുക്കുന്നത് ലാഭം മാത്രം മുന്നിൽ കണ്ടു കൊണ്ടാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇത് കൂടാതെയാണ് അനിയന്ത്രിതമായി പെറ്റുപെരുകുന്ന വന്യമൃഗങ്ങൾ, കുരങ്ങ് പനി, പന്നിപ്പനി, പക്ഷിപനി, കോഴിപനി, മാൻ ചെള്ള് തുടങ്ങി പലവിധ നൂലാമാലകൾ വനത്തോട് ചേർന്ന് താമസിക്കുന്നവർ നിരന്തരം അഭിമുഖീകരിക്കുന്നത്.

ഇയാൾ എന്താണ് ഈ പറഞ്ഞു വരുന്നത് എന്നല്ലേ?

കഴിഞ്ഞ ദിവസം നമ്മുടെ മുഖ്യമന്ത്രി പറഞ്ഞ ഒരു ആശയമുണ്ട് . ഒരു ലോകം, ഒരു ആരോഗ്യം (OWOH)

What Kerala thinks today, India must think tomorrow!. എന്നാണ് പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സര്‍ദേശായി പറഞ്ഞത്. നാളെ സർദേശായി ഇതു തിരുത്തി പറയും. What Kerala thinks today, the World must think tomorrow! എന്ന്.

പ്രകൃതിയും മനുഷ്യനും മൃഗങ്ങളും ഒന്നായുള്ള അതിജീവന മാർഗ്ഗമാണ് “ഒരു ലോകം, ഒരു ആരോഗ്യം.”എന്ന ആശയം.

കൂടുതൽ വിവരങ്ങൾ വിശദമായി എഴുതാം. കൊറോണ കാലത്തെ കേരളത്തിൻറെ വിപ്ലവകരമായ ചുവടുവെയ്പ്പാണ് “ഒരു ലോകം,ഒരു ആരോഗ്യം” എന്ന ആശയം. നാളെ വരാനിരിക്കുന്ന മഹാമാരികളെ നേരിടാനുള്ള മുന്നൊരുക്കം ആണിത്.

ഈ പരിസ്ഥിതി ദിനത്തിൽ കേരളത്തിന് ഇതിനേക്കാൾ മികച്ചതായി ഒന്നും ചെയ്യാനില്ല.

മുഖ്യമന്ത്രിക്കും, ഈ ആശയത്തിന് പുറകിലുള്ള സയൻസിനെ സ്നേഹിക്കുന്ന മുഴുവൻ ആൾക്കാർക്കും, പരിസ്ഥിതി ദിനാശംസകൾ. #WorldEnvironmentDay.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jagadheesh Villodi

A digital artist and visualiser by profession. » Website / » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 01:29:48 am | 10-12-2023 CET