(പോസ്റ്റിന് കുറച്ച് നീളമുണ്ട് ക്ഷമയുള്ളവർ വായിക്കണം. കുറഞ്ഞപക്ഷം പ്രവാസികളെങ്കിലും..)
ചില പോസ്റ്റുകൾ കണ്ടു..
പ്രവാസികൾ സമ്പാദിച്ച പണം അവൻറെയൊക്കെ ആഡംഭര ജീവിതത്തിനും അടിച്ച് പൊളിക്കുമല്ലെ ചിലവാക്കിയത്, ഞങ്ങൾക്ക് എന്ത് തേങ്ങയാണ് അതുകൊണ്ടുണ്ടായ നേട്ടം എന്നാണ് പോസ്റ്റുകളുടെ രത്ന ചുരുക്കം.
അതേ..
ഞങ്ങൾ ചോര നീരാക്കി ഞങ്ങൾക്ക് വേണ്ടി തന്നെയാണ് സമ്പാദിച്ചത്.
ഞങ്ങൾ സമ്പാദിച്ചത് ഞങ്ങൾ എന്ത് ചെയ്തെന്ന് ചോദിച്ച ഊള പോസ്റ്റ്മാന്മാരുടെ അറിവിലേക്കായി പറയാം.
ഊറ്റിയുറിഞ്ചി സ്വരുക്കൂട്ടി വച്ചത് നാട്ടിൽ വന്ന് ചെറുതെങ്കിലും കെട്ടുറപ്പുള്ള ഒരു വീടുണ്ടാക്കാൻ ചിലവാക്കി. ചിലവാക്കിയ ഓരൊ രൂപയും ജോലിക്കാരുടെയും കച്ചവടക്കാരുടെയും കൈയുകളിലേക്കാണ് പോയത്. അതവർക്ക് വരുമാനമായി. അല്ലാതെ ആ രൂപ ഞങൾ അടുപ്പത്ത വെച്ച് പുഴുങ്ങി മൂന്ന് നേരവും ഉരുട്ടി തിന്നുകയല്ലായിരുന്നു.
ബസിൽ രണ്ട് രൂപ കൊടുത്ത് പോകാൻ കഴിയുമായിരുന്ന ഞങ്ങളിൽ പലരും ഇരുപതും മുപ്പതും രൂപ ചിലവാക്കി ഓട്ടൊ വിളിച്ച് പോയവരാണ്. നിങ്ങളവനെ ആർഭാടം കാണിക്കുന്നവനെന്ന് വിളിച്ചു. പക്ഷെ ആ ഓട്ടോക്കാരന് അവൻറെ അന്നത്തെ വരുമാനമായിരുന്നു അത്. അവൻറെ കുഞ്ഞുങ്ങളുടെ മുഖത്തെ പുഞ്ചിരിയായിരുന്നു അത്.
പുരയിടത്തിൽ ഞങ്ങൾ കൃഷി നടത്തുകയും കിളപ്പിക്കുകയുമൊക്കെ ചെയ്തു. ജോലിക്കാർക്ക് അവർ ചോദിച്ച് കൂലിയിൽ നിന്ന് പത്തോ അമ്പതോ രൂപ അധികം കൊടുത്തിട്ടുണ്ട്. അപ്പോൾ നിങ്ങൾ പറഞ്ഞു ഗൾഫുകാരാണ് നാട്ടിൽ ജോലിക്കാരുടെ കൂലി കൂട്ടുന്നതെന്ന്.
ആ ജോലിക്കാർ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് വൈകിട്ടത്തേക്കും നാളത്തെക്കും ആഹാരത്തിനുള്ള സാധനങ്ങളുമായിട്ടാണ്. കുഞ്ഞുമക്കൾക്ക് ഒരു മിഠായി പൊതിയൊ പലഹാരപൊതിയൊ ഒപ്പം കരുതിക്കൊണ്ടാണ്. അവർക്ക് അധികം കിട്ടിയ അമ്പത് രൂപക്ക് കുഞ്ഞുമക്കൾക്ക് ചായപ്പെൻസിലുകളോ കുപ്പിവളകളൊ അവൻറെ പൊതിക്കെട്ടിൽ കരുതികൊണ്ടാണ്. അത് കൈയ്യിൽ കിട്ടുമ്പോൾ ആ കുഞ്ഞുങ്ങളുടെ മുഖത്ത് വിരിയുന്ന ചിരിയുണ്ടല്ലൊ, അത് ഞങ്ങൾക്ക് വെറുമൊരു അമ്പത് രൂപയുടേതല്ല.. നിങ്ങൾ കാണുന്നത് കൂലികൂട്ടി കൊടുത്തത് മാത്രമാണ്..
എന്നിട്ട് നിങ്ങൾ ചെയ്തതോ
ഞങ്ങളൊരു കൂര വെക്കാൻ അഞ്ചോ പത്തൊ സെൻറ് ഭൂമി അന്വഷിക്കുമ്പോൾ അമ്പതിനായിരവും അറുപതിനായിരവും രൂപ വിലയുള്ള പുരയിടങ്ങൾ നിങ്ങൾ ഞങ്ങളെ കാണുമ്പോൾ സെൻറിന് ഒരു ലക്ഷവും ഒന്നര ലക്ഷവുമാക്കി ഉയർത്തിക്കാട്ടി. എന്നിട്ട് നിങ്ങൾ തന്നെ പറഞ്ഞു ഗൾഫുകാരാണ് വസ്തുവിൻറെ വിലകൂട്ടുന്നതെന്ന്.
കട്ടയിറക്കുമ്പോൾ, സിമൻറിറക്കുമ്പോൾ, മണലിറക്കുമ്പോൾ നോക്കി നിന്ന് ഒരുളുപ്പുമില്ലാതെ നോക്കുകൂലി എണ്ണം പറഞ്ഞ് വാങ്ങി ബാറിൽ പോയി വെള്ളമടിച്ച് ഞങ്ങളെ തന്നെ ചീത്തവിളിച്ചു ആസ്വദിച്ചു.
മറ്റുള്ളവർക്ക് 50 രൂപക്ക് വിൽക്കുന്ന മൽസ്യം ഞങ്ങളെ കാണുമ്പോൾ പൊടുന്നനെ നൂറും നൂറ്റമ്പതുമൊക്കെയായി വിലകൂട്ടി വിൽക്കാൻ നോക്കി. വിലപേശി വാങ്ങി പരിചയമില്ലാതിരുന്ന പലരെയും നിങ്ങളങ്ങനെ പറ്റിച്ച് കാശുണ്ടക്കി. എന്നിട്ട് നിങ്ങൾ തന്നെ പറഞ്ഞു, ഗൾഫുകാരാണ് മീനിനും ഇറച്ചിക്കും വില കൂട്ടിപ്പിക്കുന്നതെന്ന്..
സെൽഫ് ഫിനാൻസിംഗ് എന്ന ഓമനപ്പേരിൽ നാട്ടിൽ കൂണുപോലെ മുളച്ച് പൊന്തിയ ബ്ലേഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഴുവൻ ഞങ്ങളുടെ മക്കളെ ലക്ഷ്യം വെച്ചായിരുന്നില്ലേ. അവിടെ വിവിധ തസ്തികകളിൽ ജോലി ചെയ്തിരുന്നതെല്ലാം നിങ്ങളും നിങ്ങളുടെ ആൾക്കാരുമായിരുന്നില്ലെ.. അവിടുന്ന് നിങ്ങളുണ്ടാക്കിയ നിങ്ങളുടെ ആഡംബര ജീവിതം ഞങ്ങളില്ലായിരുന്നെങ്കിൽ വെറും കെട്ടുകഥകളാകുമായിരുന്നില്ലേ..
എന്നിട്ടും നിങ്ങൾ ചോദിക്കുന്നത് ഞങ്ങളുണ്ടാക്കിയത് ഞങ്ങൾക്ക് സുഖിക്കാനായിരുന്നില്ലേ എന്നാണ്..
കേരളത്തിലെ വമ്പൻ ഫ്ലാറ്റ് സമുച്ചയങ്ങൾ, മാളുകൾ, റോഡുകൾ, വ്യവസായങ്ങൾ, ബിസിനസുകൾ, ബാങ്കുകൾ.. അങ്ങനങനെ പ്രവാസികളുടെ വിയർപ്പുമണമില്ലാത്ത എന്തെങ്കിലുമൊന്നുണ്ടൊ നമുക്കഭിമാനിക്കാൻ..
ദേശദ്രോഹക്കുറ്റം ചുമത്താൻ സ്കോപ്പുള്ള ഞെട്ടിപ്പിക്കുന്ന ഞങ്ങളെക്കുറിച്ചുള്ള മറ്റ് ചില വിവരങ്ങൾ കൂടി നിങ്ങളറിയണം
• കേരളത്തിലേക്ക് മാത്രം പ്രവാസികൾ വർഷം തോറും അയക്കുന്നത് ശരാശരി ഒന്നരലക്ഷം കോടി മുതൽ രണ്ട് ലക്ഷം കോടി രൂപവരെയാണ്. അതായത് നമ്മുടേ ജി ഡി പി യുടെ മുപ്പത് ശതമാനം വരും.
• സംസ്ഥാന സർക്കാരിൻറെ വാർഷിക ചിലവിൻറെ ഒന്നര ഇരട്ടിയുണ്ടത്
അത്രെയും ഉള്ളത് കൊണ്ടാണ് കേരളം രാജ്യത്തെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തിയായത്.
• അതുകൊണ്ടാണ് കേരളത്തിൻറെ പ്രതി ശീർഷ വരുമാനം രാജ്യത്തിൻറെ ശരാശരിയേക്കാൾ 60% ആകുന്നത്
• കേരളത്തിലെ ദാരിദ്ര്യം ഏറെക്കുറെ ഇല്ലാതാക്കാൻ സഹായിച്ചത് ഈ ഗൾഫ് പണമാണ്.
•എന്നിട്ടും നിങ്ങളുണ്ടാക്കിയ കാശിന് ഞങ്ങെന്ത് ഉണ്ട കിട്ടി എന്ന് ചോദിക്കുന്ന വിഡ്ഡികൂശ്മാണ്ടങ്ങൾക്ക് നടുവിരൽ നമസ്കാരം.
•80% പ്രവാസി മലയാളികളും സ്വന്തമായി സമ്പാദ്യങ്ങളില്ലാത്തവരാണ് എന്നതാണ് വാസ്തവം. അവരാണിപ്പോൾ സർക്കാരിനോട് കൈ നീട്ടി നിൽക്കുന്നത്..
കണ്ടില്ലെന്ന് നടിക്കരുത്.. കൈവിട്ട് കളയരുത്.. !
# നൗഷാദ് മംഗലത്തോപ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Entrepreneur