സ്വകാര്യ ലൈംഗിക ക്രീഡ കണ്ട് ആസ്വദിക്കലാണോ മലയാളിക്ക് താത്പര്യം .. ഭാഷകൾ സൂക്ഷിച്ചു ഉപയോഗിക്കുക .. റോബിൻ കെ മാത്യു ..

Avatar
Robin K Mathew | 22-05-2020 | 2 minutes Read

പത്തു വർഷം കഴിഞ്ഞുള്ള കേരളത്തിലെ പ്രശസ്തമായ ഒരു സ്‌കൂൾ.

ക്ലാസ്സിൽ ഇരുന്ന് സംസാരിക്കുന്ന കുട്ടിയോട് അധ്യാപകൻ -

നീ എന്ത് കു&### യാ ഈ പറഞ്ഞു കൊണ്ടിരിക്കുന്നത് പൂ$$$ മോനെ ?

കുട്ടി : ഞാൻ ഒരു മൈ*** പറഞ്ഞില്ല സാറെ..

എന്നാൽ ഇരുന്നോടാ താ***

വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് മിസ്റ്റർ എന്നൊരു ലാലു അലക്സ് ചോദ്യം മനസ്സിൽ വരുന്നുണ്ട് അല്ലെ?

malayale life view
Photo Credit : » @danieleriggifotovideo

പറയാം: 🤐

കട്ടപ്പന ഒരു വൈദികൻ വ്യഭിചരിച്ചു എന്ന വാർത്ത ഒരു നവമാധ്യമത്തിൽ വായിച്ചു..കേട്ടാൽ അറയ്ക്കുന്ന രീതിയിലുള്ള തെറികളും,പദ പ്രയോഗങ്ങളും ,അനേകം പേരേ വ്യക്തിഹത്യ ചെയ്തും അവരുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രം പകർത്തിയും അധിക്ഷേപങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞുള്ള ഒരു മഞ്ഞ സാഹിത്യം. ഈ മാധ്യമത്തിന് എതിരെ മാനഹാനി ഉൾപ്പെടെ അനേകം കേസുകൾ എടുക്കാവുന്ന
നടപടിയാണ് അത്.

ഒരു വൈദികൻ വ്യഭിചരിചെങ്കിൽ അതിൽ ഒരു കേസും നമ്മുടെ ശിക്ഷാനിയമപ്രകാരം നിലനിൽക്കുന്നതല്ല എന്നോർക്കണം..


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ആണ് അവിടെ നടന്നിരിക്കുന്നത്.. ഇതിൽ ഒരു വഞ്ചന ഉണ്ടെങ്കിലും സ്ത്രീയുടെ ഭർത്താവ് പോലും പരാതി കൊടുത്താൽ കേസ് നിലനിൽക്കില്ല എന്നോർക്കണം. അപ്പോൾ പിന്നെ ആർക്കായിരുന്നു ഇവിടെ പ്രശ്നം?

അന്യന്റെ ബെഡ്റൂമിൽ വരെ ഒളിക്യാമറ വെച്ച് പകർത്തി അതിലെ ലൈംഗികത കണ്ട് ആസ്വദിക്കുന്ന പൊതുജനത്തിനോ അത് പകർത്തുന്ന മാധ്യമങ്ങൾക്കോ?

നവമാധ്യമങ്ങളുടെ എല്ലാം ഒരു ബിസിനസ് മന്ത്രമുണ്ട് ..ജനങ്ങൾക്ക് വേണ്ടത് ഞങ്ങൾ കൊടുക്കുമെന്ന Rupert Murdoch മന്ത്രം ..

അടുത്തിടെ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് ഓർക്കുന്നു.. അതായത് സമൂഹത്തിലെ ഏറ്റവും താണ നിലവാരത്തിലേയ്ക്ക് ഇറങ്ങി വരികയല്ല ഞങ്ങൾ ചെയ്യുന്നത്.. സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവരേയും ഞങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

യഥാ രാജാ തഥാ പ്രജാ എന്നാണ് ..രാജാവ് എങ്ങനെയോ അങ്ങനെ ആയിരിക്കും പ്രജകളും.. അല്ലാതെ ജനങ്ങളുടെ നിലവാരത്തകർച്ചയിലേക്ക് ഇറങ്ങി വരികയല്ല ഒരു രാജാവ് ചെയ്യണ്ടത്.

കേരളത്തിലെ ഒരു പ്രധാനപ്പെട്ട പത്രത്തിൻറെ ടാഗ്‌ലൈൻ വളരെ ശ്രദ്ധേയമാണ്" മാധ്യമങ്ങൾക്ക് ഒപ്പം വളരുന്ന സംസ്കാരം "
തീർച്ചയായും ഇതിൽ ഒരുപാട് അർത്ഥങ്ങളുണ്ട്. ജനങ്ങളുടെ സംസ്കാരം നിശ്ചയിക്കേണ്ടത്, അവരെ സംസ്കാരത്തിലേക്ക് പിടിച്ചു ഉയർത്തി കൊണ്ടുവരേണ്ടത് മാധ്യമങ്ങളെ നിങ്ങളാണ്.
ഒരുകാലത്ത് ഷേക്സ്പിയറെയും,ഗാന്ധിജിയെയും കുമാരനാശാനെയും, നാരായണഗുരുവിനെയും കോട്ട് ചെയ്തു സംസാരിച്ച നമ്മളിപ്പോൾ സിനിമാ ഡയലോഗുകൾ qoute ചെയ്താണ് സംസാരിക്കുന്നത്. എന്തിനേറെ പറയുന്നു ഒരു വൈദികൻ പോലും തന്നെ എതിർത്ത ഒരാളോട് തിരിച്ചു മറുപടി പറയുമ്പോൾ ബൈബിൾ qoute ചെയ്യുന്നതിന് പകരം ലൂസിഫർ സിനിമയിലെ മോഹൻലാലിനെയാണ് കൂട്ടു പിടിക്കുന്നത്.

അടുത്തിടെ ഒരു സ്ത്രീ ഒരു യുട്യൂബ് ചാനലിൽ വന്നിട്ട് തെറിയുടെ ഒരു ഘോഷയാത്ര ഉണ്ടായിരുന്നു.. അവർക്കെതിരെ കേസെടുത്ത കോടതി പറഞ്ഞ ഒരു കാര്യമുണ്ട്.
നവമാധ്യമങ്ങളുടെ അശ്ലീല പ്രയോഗങ്ങൾ അവസാനിപ്പിക്കണം..അതിന് നടപടികൾ സ്വീകരിക്കണം.

ഇഷ്ട്ടമില്ലാത്ത ആളുകളുടെ പേരുകൾ വക്രീകരിച്ചു പറയുന്ന ഒരു സംസ്കാരം സോഷ്യൽ മീഡിയയിൽ ഉണ്ട്.അതും തികച്ചും സംസ്ക്കാരരഹിത ചെയ്‌തിയാണ്

ഒരു വൈദികൻ വ്യഭിചരിച്ചാൽ അത് ആഘോഷിക്കേണ്ട ആവശ്യമുണ്ടോ? കാരണം അതിലും വലിയ വഞ്ചനയാണ് മതങ്ങളും മത പുരോഹിതരും ദിവസവും കാണിക്കുന്നത്. സാമ്പത്തിക ബൗദ്ധിക,ലൈംഗിക ചൂഷണങ്ങൾ. എല്ലാ മതത്തിലും ഇത് ഒരുപോലെ തന്നെയാണ് .പക്ഷെ നമുക്ക് ഇഷ്ട്ടം അവരുടെ സ്വകാര്യ ലൈംഗിക ക്രീഡ കണ്ട് ആസ്വദിക്കാൻ ആണ്.

ഭാഷകൾ സൂക്ഷിച്ചു ഉപയോഗിക്കുക.. കാരണം ഇന്നലെ മനുഷ്യൻ ചെയ്തു ദുരാചാരം ഇന്ന് തെറ്റ് അല്ലാതെയാവും നാളെ ആചാരവും ആയി തീരും.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 04:06:27 am | 29-05-2022 CEST