ഇന്ത്യയിൽ പ്രോണോഗ്രാഫിക്ക് സൈറ്റുകൾ നിരോധിക്കാൻ എന്താണ് കാരണം ?

Avatar
Robin K Mathew | 08-06-2020 | 2 minutes Read

വ്യക്തമായ കാരണം സർക്കാർ പറയുന്നില്ലെങ്കിലും ചില സാധ്യതകൾ പറയാം .ഭാരതിയ പാരമ്പര്യം സംരക്ഷിക്കുവാൻ ആണ് ഈ നടപടി എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല.കാരണം ഖജുവരാഹോയിലേ ചുവർ ചിത്രങ്ങളിലേയ്ക്ക് വിരൽ ചൂണ്ടപ്പെടും എന്ന് അവർക്ക് അറിയാം.

ഇനി മതങ്ങൾ പറഞ്ഞത് കൊണ്ടാണോ ?

ഒരിക്കലും ആവാൻ വഴിയില്ല . വിക്റ്റോറിയൻ മൊറാലിറ്റി പറയുന്ന മതഗ്രന്ഥങ്ങളിൽ ഉൾപ്പെടെ പലതിലും ഇന്നത്തെ മൂല്യങ്ങൾക്കും സഭ്യതയ്ക്കും യോജിക്കാത്ത പലതും ഉണ്ട്.

sites prono
Photo Credit : » @marustereo

പിന്നെ ഉള്ള കാരണങ്ങൾ രണ്ടാണ്..-

ഒന്ന് ബാൻഡ് വിഡ്ത് ഉപയോഗം കുറയ്ക്കുക.. ഫ്രീ ആയി ലഭിക്കുന്ന ഇന്റർനെറ്റിന്റെ പ്രധാന ഉപയോഗവും ഈ വിഡിയോകൾ കാണുന്നത് ആയിരുന്നു.ഇത് ബാൻഡ്‌വിഡ്ത്തിന്റെ ഉപയോഗം വളരെ കൂട്ടി.ലോകത്തു ഏറ്റവും കൂടുതൽ സൈറ്റുകൾ ഉള്ളതും, സർഫസ് ഇന്റർനെറ്റിന്റെ ബഹുഭൂരിപക്ഷവും ,ഏറ്റവും കൂടുതൽ വിറ്റു വരവ് നടക്കുന്നതും,ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്നതും എല്ലാം ഇത്തരം സൈറ്റുകൾ ആണ് .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രണ്ടാമത്തെ കാരണം - ഇന്റർനെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ടതാണ്.അതായത് ഇനി ഒരു ഇന്റർനെറ്റ് പാക്കേജ്‌ജിൽ എല്ലാം ലഭ്യമല്ലാതാകും.പോൺ സൈറ്റുകൾ ലഭിക്കുന്ന പായ്ക്കുകൾക്ക് കൂടുതൽ പണം നൽകേണ്ടി വന്നു കൂടായ്‌ക ഇല്ല.അതായത് പക്കാ ബിസിനെസ്സ് .

ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെ ലൈംഗിക പൂർത്തീകരണം നടത്തുന്നവരിൽ കൗമാരക്കാരും ,യുവാക്കളുമാണ് ബഹു ഭൂരിപക്ഷമെങ്കിലും ,നൂതന സാങ്കേതിക വിദ്യ കൈപ്പിടിയിൽ ഒതുക്കുവാൻ സാധിച്ച മദ്യവയസ്‌ക്കരും ,വാർധ്യക്യത്തിലേയ്ക്ക് കടന്നവരുമായ ഒരു പാട് ആളുകൾ തങ്ങളുടെ സഫലമാകാതെ പോയ ലൈംഗിതതൃക്ഷണ ശമിപ്പിക്കുവാൻ സാങ്കേതികവിദ്യയെ അതി വിദഗ്‌ധമായി തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട് .

ഏതാണ് സെക്കന്റുകൾ മാത്രം നീളുന്ന ചുംബന ദൃശ്യങ്ങൾ മാത്രം കണ്ടു നിർവൃതി അടയുവാൻ വേണ്ടി പാതിരാ പടത്തിന് വേണ്ടി ഉറക്കമിളച്ചു ഇരുന്നിരുന്ന മലയാളിക്ക് ലൈംഗികതയുടെ മഹാസാഗരം അടുത്ത് കണ്ടപ്പോൾ അഭിഭാഞ്ഛ തോന്നി അതിൽ വീണു പോയത് സ്വാഭാവികം മാത്രം .. തങ്ങൾക്ക് കൈമോശം വന്നു പോയ ലൈംഗിക അവസരങ്ങളും .പ്രായം നൽകിയ ശാരീരികവും ,സാമൂഹികവുമായ തടസ്സങ്ങളും മറി കടക്കുവാൻ ഈ വിദ്യകളെ ഫപ്രദമായി ഉപയോഗിക്കുന്നവർ ധാരാളമുണ്ട് .തങ്ങളുടെ യഥാർത്ഥ പ്രായം മറച്ചു വച്ച് ,തങ്ങളുടെ ശാരീരിക പരിമിതികൾ മാറി കടക്കാൻ ,ഭാവനയുടെ ലോകത് ഒരു അറേബിയൻ പടകുതിരയെ പോലെ തേരോട്ടം നടത്തുവാൻ സാങ്കേതിക വിദ്യ ഇവരെ സഹായിക്കുന്നു

.പുരുഷന്മാരാണ് ഇക്കൂട്ടത്തിൽ കൂടുതൽ എങ്കിലും ,ഒരു 30 ശതമാനം സ്ത്രീകളും ഈ ഭാവനാ ഒളിപ്പോരാളികളിൽ പെടും .

സർക്കാർ അശ്ലീല സൈറ്റുകൾ നിരോധിച്ചപ്പോൾ ടെക്കികൾ ആയ ആളുകൾ പ്രോക്സി സൈറ്റുകൾ,VPN തുടങ്ങിയവ വച്ച് അതിൽ ഒളിഞ്ഞു കയറിയപ്പോൾ അതിന് സാധിക്കാത്തവർ പ്രതെയ്കിച്ചു പ്രായമുള്ളവരാണ് വിഷമ വൃത്തത്തിലായത്.ലൈംഗിക മുരടിപ്പും ലൈംഗിക ദാര്യദ്ര്യവും അനുഭവിക്കുന്ന ഒരു സമൂഹത്തിന് വല്ല്യ ഒരു തിരിച്ചടിയാണ് ഈ സർക്കാർ നടപടി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:09:34 am | 03-12-2023 CET