എലികളും, വർഗീയതയും !

Avatar
അനിൽ ജോസഫ് രാമപുരം | 30-05-2020 | 2 minutes Read

violance
Photo Credit : » @visualize

ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര.

മതവും വിശ്വാസവും ചൂഷണം ചെയ്യുന്നവരാണ്, നമ്മുടെ രാജ്യത്തെ പലപ്പോഴും അപകടസ്ഥിതിയിലേക്ക് തള്ളിവിടുന്നത്. വര്‍ഗീയ ചിന്താഗതിയുടെ പ്രത്യക്ഷമായ ഓളപ്പെരുക്കങ്ങള്‍ ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മുമ്പ് സാമാന്യേന കുറവായിരുന്നു. ഒരു ബഹുസ്വരസമൂഹത്തില്‍ എങ്ങനെയാണ് സൗഹാര്‍ദപൂര്‍വം ജീവിച്ചുപോകേണ്ടത് എന്നതിന് മികച്ച നിദര്‍ശനമായിരുന്നു അടുത്തകാലംവരെ കേരളസമൂഹം. അതിനാൽ, ഒരു സിനിമയ്ക്ക് വേണ്ടി താൽക്കാലിക സെറ്റിട്ടെന്നാ ഒറ്റകാരണത്താൽ മതവികാരം വ്രണപ്പെട്ടുവെന്ന് വിശ്വസിക്കാൻ മാത്രം അത്രയ്ക്ക് അജ്ഞരല്ലാ കേരളസമൂഹം.

എന്നിരുന്നാലും, ഈ സംഘർഷാവസ്ഥയിലും, ആക്രമണത്തിനെതിരെ ശക്തമായി രംഗത്ത് വരുകയും തുടർന്ന് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും ചെയ്താ, മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ നടപടികൾ വളരെയധികം പ്രശംസ അർഹിക്കുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഒരിക്കൽ ഒരു കർഷകൻ തന്റെ പാടത്ത് കുറെ ഗോതമ്പ് ചെടികൾ നട്ടു പിടിപ്പിച്ചു. ഗോതമ്പ് ചെടികൾ വളർന്ന് വരുന്നത് അനുസരിച്ചു, ആ പാടത്തിൽ എലി ശല്യവും വർധിച്ചു. ആ കൃഷിക്കാരൻ എത്രയോക്കെ കെണികളും, വിഷവും വെച്ചിട്ടും, എലികളുടെ എണ്ണത്തിൽ ഒരു കുറവും വന്നില്ലാ. അവസാനം ബുദ്ധിമാനായ ആ കർഷകൻ ഒരു കുടത്തിൽ, കുറച്ച്  മധുര പലഹാരങ്ങൾ വച്ചിട്ട് കുടം മണ്ണിൽ കുഴിച്ചിട്ടു. മധുരമായ ആ പലഹാരങ്ങളുടെ വാസന പിടിച്ചു വന്നാ കുറെ എലികൾ ആ കുടത്തിൽ അകപ്പെട്ടു പോയി. എലികൾ കുടത്തിൽ പെട്ടു പോയത്  അറിഞ്ഞാ ആ കർഷകൻ, കുടം പതിയെ കുഴിയിൽ നിന്ന് പുറത്തെടുത്തു, ഒരു എലിയെ പോലും കൊല്ലാതെ, വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചു വച്ചു.  കുടത്തിലെ പലഹാരങ്ങൾ  തീർന്നപ്പോൾ വീണ്ടും എലികൾക്ക് വിശന്നു.  അവറ്റകൾ പരസ്‌പരം കടിച്ചു കൊന്നു തിന്നാൻ തുടങ്ങി. അവസാനം, രണ്ട് എലികൾ മാത്രം ബാക്കിയായി. തത്രശാലിയായ കർഷകൻ അവറ്റകളെയും കൊന്നില്ലാ !. അയാൾ ബാക്കിയായ രണ്ടു എലികളെ, വീണ്ടും തന്റെ ഗോതമ്പ് പാടത്തിലേക്ക് തുറന്നു വിട്ടു. മാംസത്തിന്റെ രുചി അറിഞ്ഞാ ആ രണ്ട് എലികൾക്ക്, പിന്നെ വേണ്ടിയിരുന്നത്, ഗോതമ്പ് മണികൾ അല്ലായിരുന്നു, തന്റെ വംശത്തിന്റെ തന്നെ പച്ച മാംസമായിരുന്നു. 

ഏത് ജനതയുടെയും ബഹുസ്വരത തകർക്കാൻ അവരിൽ അന്ധമായ വിശ്വാസങ്ങളും, മത ഭ്രാന്തും കുത്തിവെച്ചാൽ മതിയാകും. അതുപോലെ തന്നെ, വളർന്ന് വരുന്ന യുവത്വത്തിന്റെ ചിന്തകളെ വഴിതെറ്റിച്ച് സമൂഹവിരുദ്ധമാർഗങ്ങളിലേക്കും, തോളുരുമ്മി കൂടെ നടന്നിരുന്ന സഹചാരിയുടെ തല തല്ലിപൊളിക്കാനും, അതേ 'മതഭ്രാന്ത്' എന്നാ കൊടിയവിഷം ധാരാളം മതിയാകും. ഒരേ വർഗ്ഗമാണെന്നാ സത്യം മറന്ന്, കൂടെയുള്ളവരുടെ ചോരയും, മാംസവും കടിച്ച് തിന്നാൻ എലികളെ കർഷകൻ വളർത്തിയെടുത്ത അതേ തന്ത്രം തന്നെ !

# അനിൽ ജോസഫ്‌ രാമപുരം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About അനിൽ ജോസഫ് രാമപുരം

പുസ്തകങ്ങളെയും , എഴുത്തിനെയും , ഫോട്ടോഗ്രാഫിയെയും പ്രണയിക്കുന്നവൻ ! » Website - എഴുത്താണി

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 01:37:16 am | 10-12-2023 CET