ഞാൻ എപ്പോഴെഴുതിയാലും തെറി വിളികേൾക്കുന്ന ഒരു ടോപ്പിക് ആണ് റിസർവേഷൻ . എന്നാൽ വിരോധാഭാസം എന്നത് ചില റിസർവേഷൻ വിരുദ്ധരും എന്നെ തെറി വിളിക്കാറുണ്ട് . പക്ഷെ സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായിട്ടും ലക്‌ഷ്യം സാധിക്കാത്ത ഒന്നായ ഇതിനു വേണ്ടി " പറയുന്ന കാരണം : - ടി ഗ്രൂപ്പിനെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ വേണ്ടിയാണെന്നാണ് " എന്നാൽ ലോകത്തിൽ ഒരിക്കലും ഒരിടത്തും പൂർണ്ണമായി റിസർവേഷൻ അതിന്റെ ഉദ്ദേശശുദ്ധി നേടിയിട്ടില്ല . ഇൻഡീജിനിയൻസ് അമേരിക്കക്കാരോ അബൊറിജിനൽസ് ( ഓസ്‌ട്രേലിയ ) ഇന്ത്യയിലെ പട്ടിക ജാതി - വർഗ്ഗക്കാരോ മറ്റുള്ളവരോ - വിഭാവനം ചെയ്ത നേട്ടം നേടിയിട്ടില്ല .
ആഫ്രിക്കൻ ഗെയിംസിൽ കോംഗോവിലെ പിഗ്മികളും റുവാണ്ടയിലെ ടുട്സികളും തമ്മിൽ നടക്കുന്ന ബാസ്കറ്റ്ബോൾ മത്സരത്തിൽ പിഗ്മികൾക് വേണ്ടി ബാസ്കറ്റ് താഴ്ത്തി വെക്കാനോ അല്ലെങ്കിൽ സ്പ്രിന്റ് ഇനത്തിൽ പിഗ്മികൾ കുള്ളന്മാർ ആയതുകൊണ്ട് അവർക്കു കൂടുതൽ കാലടികൾ വേണ്ടിവരുമെന്നും അതു കൊണ്ട് അവർക്കു കുറെ സെക്കന്റ് കൂടുതൽ എടുത്താലും വിജയി ആയി പ്രഖ്യാപിക്കില്ല . അതിന്റെ ഒരു വകഭേദം തന്നെയാണ് എന്റെ ലോജിക് . ഒരു വിഭാഗത്തിന് ഇത്ര മതി ജെനറൽ വിഭാഗത്തിന് ഇത്ര വേണം എന്നത് ശുദ്ധമായ ഡിസ്ക്രിമിനേഷൻ ആണ് . ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഡിസ്ക്രിമിനേറ്റ് ചെയ്യരുതെന്ന നിയമത്തിലെ വെളളം ചേർക്കൽ .
എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഇതേ നിയമത്തിൽ അമെൻഡ്മെന്റ് വരുത്തിയിട്ടുണ്ട് . ചില ജാതി , മതങ്ങൾക്കും ഇതേപോലുള്ള അമെൻഡ്മെന്റ് തന്നെയാണ് റിസർവേഷൻ തള്ളിക്കയറ്റാൻ നിയമം മാറ്റിയെഴുതിയത് . എന്റെ കണക്കിൽ c=3, b=2, a=1 എങ്കിൽ c=b+a മാത്രമെ കറക്റ്റ് ആവൂ . അതിൽ ബിയെ മൂന്നാക്കാൻ a ആണ് റിസർവേഷൻ . അല്ലെങ്കിൽ c (3) = b (2) ഉത്തരം ശരിയാവില്ല . ഇതാണ് എന്റെ പ്രശ്നവും . ബസിൽ വികലാംഗർക്കു സീറ്റ് കൊടുക്കുന്നതും റിസർവേഷൻ ആണ് . പക്ഷെ അതു സീറ്റിൽ നോക്കി വികലാംഗൻ ആണെന്ന് അറിയാം . എന്നാൽ റിസർവേഷൻ സീറ്റിൽ കയറിയ മാന്യനെ അറിയാൻ പറ്റില്ല എന്നതാണ് എന്നെ അലട്ടുന്ന വിഷയം .
ഒന്നുകിൽ നിലവിൽ സംവരണം കിട്ടുന്ന ആളുകൾക്ക് സർക്കാർ ചിലവിൽ വിദ്യാഭാസ നിലവാരം ഉയർത്തി ജനറൽ ഉദ്യോഗാർത്ഥികളുമായി മത്സരിക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടത് . അല്ലാതെ ഭൂരിപക്ഷത്തിനെ ഊശിയാക്കി സൂത്രത്തിൽ സീറ്റും അവസരങ്ങളും തട്ടിപ്പറിക്കുകയല്ല വേണ്ടത് . പലപ്പോഴും ജാതിയുടെ പേരും കൊണ്ട് മാത്രം ജോലിയും സീറ്റും വാങ്ങിയവന് ജാതി പറഞ്ഞു വിളിക്കുമ്പോൾ ദേഷ്യം തോന്നുകയും ജാതി വിളിച്ചെന്നു പറഞ്ഞു കേസ് കൊടുക്കുകയും ചെയ്യുമ്പോൾ ഉളുപ്പില്ലേ എന്ന് ചോദിക്കാനാണ് തോന്നാറ് . ടി ജാതിയുടെ പേരിൽ ലംപ്‌സം ഗ്രാൻഡും അഡ്മിഷനും ജോലിയും വാങ്ങിയ നിനക്ക് ഇപ്പോൾ അതെ ജാതിയിൽ വിളി കേൾക്കാൻ നാണക്കേട് . ലേശം ഉളുപ്പുണ്ടോ . അത്ര അപമാനം ആണെങ്കിൽ ആ ജാതിയുടെ പേരിൽ ഉള്ള ആനുകൂല്യം വാങ്ങി ഈ പദവികളിൽ വരരുത് .
സമൂഹത്തിൽ എല്ലാവർക്കും അവസരം കിട്ടണം . അതിനു എല്ലാവരെയും ഒന്നിച്ചു പരിഗണിക്കണം . നിലവിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ ഉള്ളവർക്ക് അവശ്യ പരിഗണനയും പരിശീലനവും കൊടുക്കുകയാണ് അന്തസ്സുള്ള പണി . അടുത്തിടെ ഐ എ എസ് കിട്ടിയ കുട്ടി പറഞ്ഞതും അതാണ് . താൻ ജനറൽ കാറ്റഗറിയിൽ എക്സാം പാസായി എന്ന് . അങ്ങനെ അന്തസ്സോടെ പദവിയിൽ എത്താൻ അവരെ കഴിവുള്ളവരാക്കണം . അതിനു സമ്മതമില്ലാത്തവരെ അവരുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അവർക്കു ഈ നേട്ടം കിട്ടിയത് സംവരണം കൊണ്ടാണെന്നും അല്ലെങ്കിൽ അവന്റെ ജീവിതത്തിൽ ഒരിക്കലും ആ പദവിയിൽ എത്താൻ കഴിയില്ലായിരുന്നു എന്ന തോന്നൽ അവനിലും മറ്റുള്ളവർക്കും ഉണ്ടാക്കണം . എങ്കിലേ ഓശാരം വാങ്ങാതെ പദവിയിൽ എത്താൻ അവനെ കരുത്തനാക്കു .
ഇനി ഇതിലെ നിയമവശം നോക്കാം
ഇന്ത്യൻ കോൺസ്റ്റിറ്റിയൂഷൻ
ആർട്ടിക്കിൾ 14 .
നിയമത്തിന്റെ മുമ്പേ സമത്വം :- ഭാരത്തിൽ ഉള്ള യാതൊരാൾക്കും നിയമത്തിന്റെ മുമ്പാകെ സമത്വമോ നിയമത്തിന്റെ സമമയ സംരക്ഷണമോ നിഷേധിക്കാൻ പാടുള്ളതല്ല
ആർട്ടിക്കിൾ 15
മതമോ വർഗ്ഗമോ ജാതിയോ ലിംഗമോ ജന്മസ്ഥലമോ കാരണമാക്കിയുള്ള വിവേചനത്തിന്റെ നിരോധനം . ( ഈ വക കാരണങ്ങൾ കൊണ്ട് ഒരാളെ മാറ്റി നിർത്തുകയോ വിവേചനം കാട്ടുകയോ അരുത് )
ഈ രണ്ടു ആർട്ടിക്കിളും വായിക്കുന്ന യാതൊരാൾക്കും അഭിമാനവും രോമാഞ്ചവും ഉണ്ടായേക്കാം . എങ്ങനെ പിന്നെ സമത്വ സുന്ദര ഭാരതത്തിൽ വിവേചനമെന്ന വൃത്തികേട് റിസേർവേഷനിലൂടെ നിലനിർത്തുന്നു എന്ന് .😉.
ആർട്ടിക്കിൾ 15 ന്റെ അനുച്ഛേദം 3 പ്രകാരം സ്ത്രീകകൾക്കും കുട്ടികൾക്കും വേണ്ടി എന്തെങ്കിലും പ്രത്യേകം വ്യവസ്ഥ ഉണ്ടാക്കുന്നതിൽ നിന്ന് രാഷ്ട്രത്തെ തടയുന്നില്ല ( എന്ന് വെച്ചാൽ ആലോചിച്ചു സ്വയം മനസിലാക്കുക )
ഇനി ഇതിന്റെ അനുച്ഛേദം 4 ഒന്ന് നോക്കുക . ഈ അനുച്ഛേദത്തിലും ആർട്ടിക്കിൾ 29 രണ്ടാം ഖണ്ഡികയിൽ പറയുന്നതോ ആയ യാതൊന്നും സാമൂഹികമായും വിദ്യാഭാസപരമായും പിന്നോക്കം നില്ക്കുന്ന സമൂഹത്തിൽ പെട്ട പൗരന്മാരുടെ ഉന്നമനത്തിനു വേണ്ടിയോ പട്ടിക ജാതിയിൽ പെട്ടവർക്കോ പട്ടിക ഗോത്ര വർഗ്ഗത്തിൽ പെട്ടവർക്കോ വേണ്ടി പ്രത്യേകം നിയമം / വ്യവസ്ഥ കൊണ്ടുവരുന്നതിൽ നിന്ന് രാഷ്ട്രത്തിനു വിലക്കില്ല . ഇതാണ് ജിഞ്ചിന്നാക്കിടി ..
എന്ന് വെച്ചാൽ കോൺസ്റ്റിറ്റിയൂഷനിൽ നേരിട്ടും അമെൻഡ്മെന്റ് വഴിയും സ്ത്രീകൾക്കും കുട്ടികൾകൾക്കും
പിന്നോക്കക്കാർക്കും പതിക ജാതി വർഗങ്ങൾക്കും റിസർവേഷൻ കൊടുക്കാൻ വ്യവസ്ഥ ഉണ്ട് . എന്നാൽ ഈ സംവിധാനം റിസർവേഷൻ എന്ന ഈസി മാർഗം ഉപയോഗിക്കാതെ അതിനു വേണ്ടി പരിശീലന പദ്ധതികൾ ഉണ്ടാക്കി അവരെ മുഖ്യധാരയുടെ മത്സരിക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടത് . അല്ലെങ്കിൽ ഞാൻ മദ്യപിക്കില്ല പക്ഷെ അല്പം വാറ്റു ചാരായം അടിക്കും എന്ന ലോജിക് പോലെ ആവും .
ഇനി ഈ അനുകൂല്യം പറ്റി മറ്റുള്ളവരെ ഊശിയാക്കി കാര്യം നേടുന്നവനെ ജാതിപ്പേര് വിളിച്ചാൽ പ്രെവെൻഷൻ ഓഫ് അട്രോസിറ്റീസ് act 1989 വെച്ചു കേസെടുക്കുകയും ചെയ്യും . അതാണീ റിസർവേഷനോടുള്ള എന്റെ ദേഷ്യം . അരിയും തിന്നു ആശാരിച്ചിയേം കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് .
എന്തുകൊണ്ട് ഇതിൽ പ്രതികരിക്കുന്നു എന്ന് ചോദിക്കുന്നവരോട് , ഇത്രയും വായിക്കുമ്പോൾ തന്നെ നമ്മുടെ റൈറ്റ് ഓഫ് ഇക്വാളിറ്റി എന്നത് വെറും സ്യൂഡോ ഇക്വാലിറ്റി ആണെന്ന് മനസിലാക്കാം . നിയമം മൂലം തന്നെ ഉദ്ദേശത്തിനു തുരങ്കം വെച്ചിരിക്കുന്നു . ഇന്ത്യയിൽ യഥാർത്ഥ മതേതരത്വം വരാത്തതിന് കാരണവും ഇതാണ് . ഇന്ന് താങ്കളുടെ സമത്വത്തെ ഈ അമെൻഡ്മെന്റ് കാരണം കൊല്ലാക്കൊല ചെയ്തു എന്ന് കരുതുന്ന ഒരാളും ഇക്വളിറ്റിയിലോ സെക്കുലറിസത്തിലോ വിശ്വസിക്കേണ്ട കാര്യമില്ല . ഇപ്പോൾ നിലനിൽക്കുന്നത് സ്യുഡോ സെക്കുലറിസം മാത്രമാണ് . തങ്ങളുടെ പൗരമാരെ മുക്കാൽ നൂറ്റാണ്ടായിട്ടും സമന്മാരാക്കാൻ റിസർവേഷന് കഴിഞ്ഞില്ലെങ്കിൽ അതു നിർത്തണം . അവരെ പ്രത്യേകം പരിശീലിപ്പിച്ചു മത്സരിപ്പിക്കാൻ പ്രാപ്തരാക്കണം .
ഇനി അതിനു തയ്യാറല്ലെങ്കിൽ ഇവർ സാധാരണക്കാരുമായി മത്സരിക്കാൻ പ്രാപ്തരല്ലെന്നും ബൗദ്ധികമായി , സാമൂഹികമായി ഭിന്നശേഷിക്കാർ ആണെന്നും അംഗീകരിച്ചു എല്ലായിടത്തും ഇവർ ഭിന്നശേഷിക്കാർ ആണെന്ന് മറ്റുള്ളവർക്ക് മനസിലാവുന്ന ബോർഡ് വെക്കേണം . ഭിന്നശേഷിക്കാരെ ആരും കളിയാക്കില്ല . കായിക രംഗത്തു സ്റ്റിറോയിഡ് അനുവദിക്കുന്നതിനേക്കാൾ വൃത്തികെട്ട രീതിയാണ് റിസർവേഷൻ .
ഇന്ന് ഒബിസിക്കാരൻ പ്രധാനമന്ത്രിയും പ്രെസിഡണ്ടും മുഖ്യമന്ത്രിയും കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക നേതാവും നടനും ബിസിനസുകാരനും ഒക്കെ ആയിട്ടും ഭൂരിപക്ഷത്തെ പറ്റിക്കുന്നത് ശുദ്ധ പോക്രിത്തരം തന്നെ .
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.