എല്ലാവരും ഇപ്പോൾ ഭരണഘടനയോട് ഭയങ്കര ആദരവ് കാണിക്കുന്നു; പക്ഷെ നമ്മുടെ പല മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടേയും മുൻകാല സമീപനങ്ങൾ ഭരണഘടനാ വിരുദ്ധതയിൽ അധിഷ്ഠിതമായിരുന്നു....

Avatar
വെള്ളാശേരി ജോസഫ് | 13-07-2022 | 3 minutes Read

968-1657688026-constitution-of-india

ഇപ്പോൾ എല്ലാവർക്കും ഭരണഘടനയോട് ഭയങ്കര ആദരവാണ്. ഇത്തരക്കാരോട് കുറെയേറെ ചോദ്യങ്ങൾ ചോദിക്കാനുണ്ട്. സുപ്രീം കോടതിയുടെ പരിഗണനയിൽ അയോധ്യ വിഷയം ഇരിക്കെ, ബാബ്രി മസ്ജിദ് തകർത്തത് നഗ്നമായ ഭരണഘടനാ ലംഘനം ആയിരുന്നില്ലേ? ഭരണഘടനാനുസൃതമായി പെരുമാറുന്ന ഒരു പാർട്ടി അങ്ങനെ ചെയ്യാമായിരുന്നുവോ? അല്ലെങ്കിലും 1990-കളിലും, പിന്നീടും അനേകം വർഗീയ കലാപങ്ങൾ സംഘടിപ്പിച്ചപ്പോൾ ബി.ജെ.പി.-ക്കും സംഘ പരിവാറിനും എവിടെയായിരുന്നു ഭരണഘടനയോട് വിധേയത്വം ഉണ്ടായിരുന്നത്? സംഘ പരിവാറിനോട് അടുത്തുനിൽക്കുന്ന ബജ്റങ് ദൾ ഒക്കെ തനി ഗുണ്ടാ സംഖടന അല്ലേ?

ശബരിമല വിഷയത്തിൽ സുപ്രീം കോടതി പറഞ്ഞത് 'കോൺസ്റ്റിറ്റ്യുഷണൽ മൊറാലിറ്റി' എന്നുള്ളത് 'റിലിജിയസ് മൊറാലിറ്റി' - ക്ക് ഉപരിയാണ് എന്നുള്ളതാണ്. ശബരിമല അയ്യപ്പ സന്നിധിയിൽ യുവതീ പ്രവേശനം സാധ്യമാക്കണമെന്നുള്ളത് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിൻറ്റെ വിധിയായിരുന്നു. സ്ത്രീക്കും പുരുഷനും തുല്യ നീതി എന്ന 'ഫൺഡമെൻറ്റൽ പ്രിൻസിപ്പിൾസ്' അനുസരിച്ച് സ്ത്രീകളെ തടയാൻ പാടില്ല എന്നതായിരുന്നു സുപ്രീം കോടതിയുടെ നിർണായകമായ വിധി. നമ്മുടെ ഭരണഘടന ദീർഘവീക്ഷണമുണ്ടായിരുന്ന രാഷ്ട്രശിൽപികൾ കാരണം അടിസ്ഥാനപരമായി 'ജെൻഡർ സെൻസിറ്റീവ്' ആയിട്ടുള്ള ഒരു ഭരണഘടനയാണ്.

മതമോ ലിംഗമോ നോക്കി നീതി നിശ്ചയിക്കുന്നത് ഭരണഘടനക്കും ആധുനികതയുടെ മൂല്യങ്ങൾക്കും എതിരാണ്. ഭരണഘടനയെ കുറിച്ച് പറയുമ്പോൾ ‘ലെറ്റർ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷൻ’, ‘സ്പിരിറ്റ്‌ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷൻ' - എന്ന രണ്ടു വിഷയങ്ങളുണ്ട്‌. നമ്മുടെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ് മതത്തിൻറ്റേയും ലിംഗത്തിൻറ്റേയും പേരിൽ ആരോടെങ്കിലും കാണിക്കുന്ന വിവേചനം. ‘ലെറ്റർ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും’, ‘സ്പിരിറ്റ്‌ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും’ എതിരാണ് അത്തരം വിവേചനങ്ങൾ. ജെൻഡർ സെൻസിറ്റീവ്' ആയിട്ടുള്ള ഒരു ഭരണഘടനയാണ് നമുക്കുള്ളത്. നമ്മുടെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ് ആർത്തവത്തിൻറ്റെ പേരിൽ സ്ത്രീകളോട് കാണിക്കുന്ന വിവേചനം. 'ലെറ്റർ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും', 'സ്പിരിറ്റ്‌ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും' എതിരാണ് അത്തരത്തിൽ ഒരു വിവേചനം. അതാണ്‌ ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുകൂലമായ വിധി സുപ്രീം കോടതിയിൽ നിന്ന് വരാനുണ്ടായ കാരണം.

12 വർഷവും, 24 കക്ഷികൾ വാദിച്ചതും, എല്ലാ വശങ്ങളും പരിശോധിച്ചതുമായ ഒന്നായിരുന്നു ശബരിമലയിലെ യുവതീ പ്രവേശനത്തിൻറ്റെ കാര്യത്തിൽ സുപ്രീം കോടതി വിധി. 411 പേജുള്ള സുപ്രീം കോടതി വിധിന്യായം വന്നത് 1991-ന് മുൻപ് സ്ത്രീകൾ ശബരിമലയിൽ കയറിയിരുന്നു എന്നതിൻറ്റെ കൃത്യവും വ്യക്തവുമായ 'ഡോക്കുമെൻറ്ററി എവിഡൻസ്' പഠിച്ചിട്ടാണ്. സ്ത്രീകളുടെ പേരിൽ ചോറൂണിൻറ്റെ ഒക്കെ രസീതുകളുടെ ശേഖരം ഉള്ളപ്പോൾ ആർക്കാണ് തെളിവുകൾ നിഷേധിക്കുവാൻ സാധിക്കുന്നത്? അധികാരവും പണവും ഉള്ളവർ മാത്രമായിരുന്നു പണ്ട് ശബരിമലയിൽ ആചാരങ്ങൾ തെറ്റിച്ചതെന്ന വാദവും വസ്തുതാപരമായി ശരിയല്ലായിരുന്നു. പണ്ട് ശബരിമല ക്ഷേത്രത്തിൽ മക്കളുടെ ചോറൂണ് നടത്തിയ എല്ലാ അമ്മമാരും അധികാരവും, പണവും ഉള്ളവർ ആയിരുന്നില്ല. മറ്റേതൊരു അമ്പലത്തിലും ഉള്ളത് പോലെ നിയമപ്രകാരം ചോറൂണിന് രസീത് എടുത്ത് നടത്തിയതായിരുന്നു അതൊക്കെ. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ടി.കെ.എ. നായർ തൻറ്റെ ചോറൂണ് ശബരിമല ക്ഷേത്രത്തിൽ വെച്ചായിരുന്നു എന്ന് പരസ്യമായി തന്നെ പറഞ്ഞു. എന്നിട്ടും സംഘ പരിവാറുകാർക്ക് തൃപ്തി വന്നില്ല.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈ രണ്ട് ടീമുകളെ പോലെ തന്നെയുള്ള മറ്റൊരു കൂട്ടരാണ് കമ്യൂണിസ്റ്റ്കാർ. ദേശീയതയേയും മതങ്ങളേയും അംഗീകരിക്കാത്തവരാണ് അവർ. അതുകൊണ്ടു തന്നെ, ദേശീയതയിൽ ഊന്നിയ ഭരണഘടനയെ അവർ അംഗീകരിക്കില്ലാ. സി.പി.എം. മാതൃകാ രാഷ്ട്രങ്ങളായി കാണുന്ന റഷ്യയിലും,ചൈനയിലും, വടക്കൻ കൊറിയയിലുമെല്ലാം ദേശീയ വികാരങ്ങൾ നന്നായിട്ടുണ്ട്. പക്ഷെ ഇന്ത്യൻ ദേശീയതയെ കമ്യൂണിസ്റ്റ്കാർ ഇതുവരെ അംഗീകരിച്ചു കണ്ടിട്ടില്ല.

മൂഢമായ സങ്കൽപ്പങ്ങളിൽ നിന്നുകൊണ്ട് രാജ്യ നന്മയേയും, രാഷ്ട്ര നിർമാണ പ്രക്രിയയേയും എതിർത്തവരാണ് പല മുൻകാല കമ്യുണിസ്റ്റുകാരും. രാജ്യത്തിലെ നൻമയെ ഒട്ടുമേ കാണാതിരുന്ന ഒരുതരം 'നെഗറ്റിവിറ്റി' -യിൽ ഊന്നിയ സമീപനമാണ് കമ്യുണിസ്റ്റുകാർക്ക് ഉണ്ടായിരുന്നത്. സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന മുന്നേറ്റമായിരുന്ന 'ക്വിറ്റ് ഇൻഡ്യാ' സമരത്തെ അവർ എതിർത്തു. പിന്നീട് അവരുടെ നാല് നേതാക്കന്മാർ മോസ്കോയിൽ ചെന്ന് സ്റ്റാലിനെ കണ്ടപ്പോൾ സ്റ്റാലിൻ പോലും അവരോട് ചോദിച്ചു: "നിങ്ങളോട് ആര് പറഞ്ഞു 'ക്വിറ്റ് ഇൻഡ്യാ' സമരത്തെ എതിർക്കാൻ" എന്ന്. സ്റ്റാലിനുള്ള പ്രായോഗികാ വാദം പോലും ഇന്ത്യൻ കമ്യുണിസ്റ്റുകാർക്ക് ഇല്ലാതെ പോയി.
മറ്റു രാജ്യങ്ങളിലെ കമ്യുണിസ്റ്റുകാർക്കിടയിലുണ്ടായിരുന്ന ഈ പ്രായോഗികാ വാദം ആണ് നമ്മുടെ കമ്യൂണിസ്റ്റ്കാർക്ക് ഒട്ടുമേ ഇല്ലാത്തത്. ഇന്ത്യയിലെ കമ്യുണിസ്റ്റുകാർക്കിടയിൽ പലരിലും ഇത്തരം ഒരു 'പ്രാഗ്മാറ്റിസം' അതല്ലെങ്കിൽ 'പ്രാഗ്മാറ്റിക്ക് അപ്പ്രോച്ചിൻറ്റെ' അഭാവം എപ്പോഴുമുണ്ട്.

'ഏഷ്യൻ റ്റൈഗേർസ്' എന്ന് വിളിപ്പേരുള്ള സിംഗപ്പൂർ, തായ്‌വാൻ, സൗത്ത് കൊറിയ, ഹോംഗ്കോംഗ് - ഈ നാല് അയൽ രാജ്യങ്ങളുടേയും സാമ്പത്തിക വളർച്ചയാണ് ചൈന 1980-കൾക്ക് ശേഷം മാതൃകയാക്കിയത്. "പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി" എന്നുപറഞ്ഞു ഐഡിയോളജി ചൈന മാറ്റിവെക്കുന്ന കാഴ്ചയാണ് 1980-കൾക്ക് ശേഷം കാണുവാൻ സാധിക്കുന്നത്. അത്തരത്തിലുള്ള പോസിറ്റീവ് ആയ 'ആറ്റിറ്റ്യൂഡ്‌' കാരണമാണ് ചൈന ഇന്ന് വൻ സാമ്പത്തിക ശക്തിയായി വളർന്നത്. ഇൻഫ്രാസ്ട്രക്ച്ചറിലും ടെക്നൊളജിയിലും ചൈന ഇന്ന് വൻശക്തി തന്നെയാണ്. എന്തുകൊണ്ട് 1980-കൾക്ക് ശേഷം ചൈനക്ക് കമ്യൂണിസം മാറ്റിവെച്ച് ഒരു 'പോസിറ്റീവ് ആറ്റിറ്റ്യൂഡ്‌' എടുക്കാൻ സാധിച്ചു എന്ന് ചോദിക്കുമ്പോഴാണ് ചൈനീസ് സമൂഹത്തിലെ ചില പ്രത്യേകതകൾ മനസിലാക്കേണ്ടത്. പ്രൊഫസർ കെ. എൻ. രാജ് ചൂണ്ടിക്കാട്ടുന്നത് പോലെ 'കൺഫ്യൂഷൻ' ചിന്താഗതി അടിസ്ഥാനപരമായി 'പ്രാഗ്മാറ്റിസം' അതല്ലെങ്കിൽ പ്രായോഗികത ഉൾക്കൊള്ളുന്ന ഒന്നാണ്. നമ്മുടെ കമ്യുണിസ്റ്റ്കാർക്ക് ഇല്ലാതെ പോയതും ഈ പ്രായോഗികതയാണ്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 02:12:29 am | 29-05-2024 CEST