ആത്മീയതയും മതാത്മകതയും

Avatar
Anonymous | 31-05-2020 | 2 minutes Read

spirituality
Photo Credit : » @korpa

ആത്മീയതയും മതാത്മകതയും

വ്യത്യാസങ്ങൾ ചുരുക്കത്തിൽ :

ഒരു ജെസ്യൂട്ട് തത്ത്വചിന്തകന്റെ ഏറ്റവും മികച്ച നിരീക്ഷണങ്ങളാണിവ. തെയ്യാർദ്ദ് ഷാർദ്ദാൻ. അവയെ ധ്യാനിച്ചാൽ

“സത്യം അറിയുക, സത്യം നിങ്ങളെ സ്വതന്ത്രരാക്കും”

എന്ന ബൈബിൾ വാക്ക്യാനുസരണമെന്നപോലെ നാം പ്രകാശിതരാകും. മതത്തിന്റെ മൂലതത്വ വരട്ടുവാദങ്ങൾ ജനിപ്പിക്കുന്ന തെറ്റിദ്ധരണകൾക്കുള്ള മറുമരുന്നാണിത്.

ജെസ്യൂട്ട് വിഭാഗത്തിലെ ഡോ. ഫ്രോയ്‌ലാൻ അൽവാരാഡോ ഗ്യൂമെസ് പിയറി തെയ്യാർദ്ദ് ഷാർദ്ദാൻ 1881 മെയ് 1 ന് ഓർക്കിൻസിൽ ജനിച്ചു, 1995 ഏപ്രിൽ 10 ന് ന്യൂയോർക്കിൽ അന്തരിച്ചു. * ഈ ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനും, ജൈവശാസ്ത്രകാരനും പാലിയന്റോളജിസ്റ്റുമാണ് ശാസ്ത്രത്തിന്റെയും അതീന്ദ്രിയതയുടേയുമായ സമഗ്ര കാഴ്ചപ്പാട് വിരചിച്ചത്. ദിവ്യതയുടേയും ബൗദ്ധികതയുടേയും പരിണാമ വഴികളെ ഇവ അടയാളപ്പെടുത്തുന്നു.

മതം ഒന്നല്ല, നൂറുകണക്കിനുണ്ട്.

▪ ആത്മീയത ഒന്നാണ്.

ഉറങ്ങുന്നവർക്കാണ് മതം.

▪ ആത്മീയത ഉണർവുള്ളവർക്കുള്ളതും.

എന്ത് ചെയ്യണമെന്ന് മറ്റാരെങ്കിലും പറഞ്ഞു തരേണ്ടതായിട്ടുള്ളവർക്കും അന്യരാൽ നയിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടതാണു മതം.

ഉൾവിളികൾ ശ്രദ്ധിക്കുന്നവർക്കുള്ളതാണ് ആത്മീയത.

മതത്തിന് കല്പനാരൂപമായ ഒരു കൂട്ടം വിശ്വസ നിയമ സംഹിതകളുണ്ട്.

▪ ആത്മീയത എല്ലാറ്റിനെക്കുറിച്ചും ന്യായവാദം ചെയ്യാനും എല്ലാം ചോദ്യം ചെയ്യാനും നമ്മെ ക്ഷണിക്കുന്നു.

മതം ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു.

▪ ആത്മീയത ആന്തരിക സമാധാനം നൽകുന്നു.

മതം പാപത്തെക്കുറിച്ചും കുറ്റബോധത്തെക്കുറിച്ചും സംസാരിക്കുന്നു.

▪ ആത്മീയത തെറ്റിൽനിന്നു പഠിക്കാൻ പറയുന്നു.

മതം അടിച്ചമർത്തുന്നു, പല സന്ദർഭങ്ങളിലും അത് തെറ്റുമാണ്.

▪ ആത്മീയത എല്ലാം മറികടക്കുന്നു, അത് നിങ്ങളുടെ സത്യത്തിലേക്ക് നിങ്ങളെ അടുപ്പിക്കുന്നു!

മതം ഒരു ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു; അതു ദൈവമല്ലതാനും.

▪ ആത്മീയത എല്ലാത്തിനേയും ആശ്ലേഷിക്കുന്നു . അതിനാലതു ദൈവത്തിലാണ്.

മതം കണ്ടുപിടിക്കുന്നു.

▪ ആത്മീയത കണ്ടെത്തുന്നു.

മതം ഒരു ചോദ്യവും സഹിക്കില്ല.

▪ എല്ലാ കാര്യങ്ങളെയും ആത്മീയത ചോദ്യം ചെയ്യുന്നു.

മതം മാനുഷിക നിയമങ്ങളുള്ള സംഘടനയാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

▪ മനുഷ്യനിർമ്മിത നിയമങ്ങളില്ലാത്ത ദൈവികതയാണാത്മീയത

മതം വിഭജിക്കുന്നു.

▪ ആത്മീയത ഒന്നിപ്പിക്കുന്നു.

മതം വിശ്വസിപ്പിക്കാനായി നിങ്ങളെ തിരയുന്നു.

▪ ആത്മീയതയിലാകട്ടെ വിശ്വസിക്കാനുള്ള കാരണം നിങ്ങൾ കണ്ടെത്തണം .

മതം ഒരു വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രമാണങ്ങൾ പിന്തുടരുന്നു.

▪ ആത്മീയത എല്ലാ പുസ്തകങ്ങളിലേയും ദിവ്യത തിരയുന്നു.

മതം ഭയത്തിൽ ഉപജീവിക്കുന്നു.

▪ ആത്മീയത വിശ്വസ്തതയിലും ഉത്തമ ബോധ്യങ്ങളിലും ജീവിക്കുന്നു.

മതം ചിന്തയിൽ ജീവിക്കുമ്പോൾ

▪ ആത്മീയത അവബോധത്തിൽ വസിക്കുന്നു.

മതം ക്രിയകളിൽ നിലകൊള്ളുന്നു.

▪ ആത്മീയത ആത്മാന്വക്ഷണങ്ങളിലും.

മതം അഹംഭാവത്തെ പോഷിപ്പിക്കുന്നു.

▪ ആത്മീയത അഹത്തെ അതിജീവിക്കുവാൻ പ്രേരിപ്പിക്കുന്നു.

ഒരു ദൈവത്തെ പിന്തുടരാനായി ലോകം ത്യജിക്കാൻ മതം നമ്മെ പ്രേരിപ്പിക്കുന്നു.

▪ ആത്മീയത മനുഷ്യനെ ഉപേക്ഷിക്കാതെ ദൈവത്തിൽ വസിക്കാൻ പ്രേരിപ്പിക്കുന്നു".

മതംമൊരു മാർഗ്ഗവ്യവസ്ഥയാണ്.

▪ ആത്മീയത ധ്യാനവും.

മതം പറുദീസാ സ്വപ്നങ്ങൾ നമ്മിൽ നിറയ്ക്കുന്നു.

▪ ആത്മീയത പറുദീസാനുഭവം നമുക്കിന്നിവിടെ നല്കാൻ ശ്രമിക്കുന്നു.

മതം ഭൂതകാലത്തിലും ഭാവിയിലും ജീവിക്കുന്നു.

▪ ആത്മീയത വർത്തമാനകാലത്തിലാണ്.

മതം നമ്മുടെ ഓർമ്മകളെ അടച്ചു കെട്ടുന്നു.

▪ ആത്മീയത നമ്മുടെ അവബോധത്തെ സ്വതന്ത്രമാക്കുന്നു.

മതം നിത്യജീവനിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു.

▪ ആത്മീയത നമ്മെ നിത്യജീവനെക്കുറിച്ച് ബോധവാന്മാരാക്കുന്നു.

മതം മരണാനന്തര ജീവിതം വാഗ്ദാനം ചെയ്യുന്നു.

▪ ജീവിതത്തിലും മരണത്തിലും ദൈവത്തെ ഉള്ളിൽ ദർശിക്കുന്നതാണാത്മീയത.

നാം ആത്മീയാനുഭവത്തിലൂടെ കടന്നുപോകുന്ന മനുഷ്യജീവികളല്ല പ്രത്യുത മനുഷ്യാനുഭവത്തിലൂടെ കടന്നുപോകുന്ന ആത്മീയജീവികളല്ലോ .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Author

Post author is unknown. If you know the original owner , please share link / contact to us. We will update credits to original owner.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 11:49:23 am | 03-12-2023 CET