ട്വിന്റി -20 അധികാര ബിസിനസ് മോഡൽ

Avatar
ജെ എസ് അടൂർ | 20-12-2020 | 4 minutes Read

ആലപ്പുഴയിൽ കേരള ഫിനാൻഷ്യൽ എന്റർപ്രൈസ് എന്ന സർക്കാർ കമ്പിനിയുടെ സി എസ് ആർ വാങ്ങി അതിന്റ മന്ത്രി ജനത ഹോട്ടൽ തുടങ്ങിയാൽ അത് വിപ്ലവം. കിഴക്കമ്പലത്തു ആയിരകണക്കിന് ആളുകൾക്ക് തൊഴിൽ നൽകി ബിസിനസ് ചെയ്തു ലാഭമുണ്ടാക്കി സി എസ് ആറി ൽ സബ്‌സിഡിയിസ്ഡ് ആഹാരം നൽകിയാൽ അത് മൂരാച്ചി രാഷ്ട്രീയം.

747-1608485284-2020-in

രാഷ്ട്രീയപാർട്ടികളും ഭരണപാർട്ടികളും സർക്കാരുമൊക്കെ ഇപ്പോൾ ഉപയോഗിക്കുന്നത് incentive based രാഷ്ട്രീയ പ്രയോഗമാണ്.

വോട്ട് ചെയ്താൽ ജനങ്ങൾക്ക് എന്ത് പ്രയോജനം കിട്ടും എന്നതാണ് തിരെഞ്ഞെടുപ്പ് വാഗ്ദാനം. ഇൻസെന്റീവ് മോഡൽ എല്ലാ ഭരണ രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുന്നത്. അതിനു കാരണം ഐഡിയോളേജി എന്ന സൂത്രം കമ്മിയായതു കൊണ്ടാണ്.

അത് കൊണ്ടല്ലേ വിപ്ലവമൊക്കെ മാറ്റി വച്ചു ' വികസന' ത്തിനു ഒരു വോട്ട് എന്നത് തിരെഞ്ഞെടുപ്പിൽ സെല്ലിങ് പോയിന്റാകുന്നത്.

മോഡി സാറും പിണറായി സാറും വളരെ വ്യത്യസ്ഥ രാഷ്ട്രീയ ധ്രൂവങ്ങളിലാണെങ്കിലും അവർ രണ്ട് കൂട്ടരും വോട്ട് പിടിക്കുന്നത് ' വികസനം ' വാഗ്ദാനം ചെയ്തു കൊണ്ടാണ്.

അത് കൊണ്ടാണ് കിഫ് ബി ' വിപ്ലവ' കരമായ ' വികസനം ' കടം വാങ്ങിയായാലും കൊണ്ട് വരും എന്ന് പഴയ താടിക്കാരെ മറന്നു പുതിയ താടിക്കാർ പറയുന്നത്. വികസനം ഇൻസെന്റീവ് രാഷ്ട്രീയതിന്റെ മറ്റൊരു പേരാണ്.
ഇൻസെന്റീവ് മോഡൽ കൊണ്ടാണ് നല്ല ആശുപത്രി, നല്ല വിദ്യാഭ്യാസം, ഫുഡ്‌ കിറ്റ്, കിഫ്‌ബി യൊക്കെ മാർക്കറ്റ് ചെയ്യുന്നത്.!

അത് പഴയ വെൽഫയർ പൊളിറ്റിക്സ് അല്ല. പുതിയ ഇൻസെന്റീവ് അധിഷ്ട്ടിത രാഷ്ട്രീയമാണ്.

അത്കൊണ്ടാണ് എം ൽ എ ഫണ്ട്‌ /എംപി ഫണ്ട്‌ ഉപയോഗിച്ചു ഒരു കക്കൂസ് /മൂത്രപ്പുര പണിതാലും മൂന്നും നാലും ഇരട്ടി ചിലവിൽ ബസ് സ്റ്റാൻഡ് പണിതാലും വെണ്ടയ്ക്ക അക്ഷരത്തിൽ അവരുടെ പേര് എഴുതി വയ്ക്കുന്നത്. ജനങ്ങളുടെ നികുതി എടുത്തു രണ്ടിരട്ടി ചിലവിൽ പണിതു എം ൽ എ യുടെയും എംപി യുടെയും പേര് വലിയ അക്ഷരത്തിൽ എഴുതാൻ തുടങ്ങിയത് ഇൻസെന്റീവ് രാഷ്ട്രീയ മോഡൽ വ്യാപിക്കാൻ തുടങ്ങിയതിൽ പിന്നെയാണ്.

അല്ലെങ്കിൽ പിന്നെ നിയമ നിർമാണക്കാർക്ക് കലുങ്ക് പണിയാനും ബസ് സ്റ്റാൻഡ് പണിയാനും ' വികസന ഫണ്ട് '.? അവരുടെ ജോലി അതല്ല!.

വോട്ട് ചെയ്താൽ ഞങ്ങൾക്ക് എന്ത് കിട്ടും എന്ന് ജനങ്ങൾ. നോട്ട് തന്നാൽ ഞങ്ങൾക്ക് എന്ത് കിട്ടും എന്ന് ബിസിനസ്കാർ. എം എൽ എ യും മന്ത്രിയുമായാൽ എനിക്ക് എന്ത് കിട്ടും . ഞങ്ങൾക്ക് /എനിക്കു എന്ത് കിട്ടും, എന്ത് പ്രയോജനം. അങ്ങനെയുള്ള മനോഭാവമാണ് ഇൻസെന്റീവ് മോഡൽ രാഷ്ട്രീയതിന്റെ ലക്ഷണം. അങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾ ആരാഷ്ട്രീയവൽക്കരിച്ചത് എന്ന് ചിലർ പറയും.

ഒരു രാഷ്ട്രീയപാർട്ടി നടത്തികൊണ്ട് പോകണമെങ്കിൽ കോടികണക്കിന് ചിലവാണ്. അവരുടെ വൻകിട ഓഫിസ് സമുച്ചയങ്ങളുടെ വൈദ്യുതി ചിലവ് തന്നെ കോടികൾ വരും. പിന്നെ ചാനലുകൾ, നേതാക്കളുടെ യാത്രകൾ, തിരെഞ്ഞെടുപ്പ് ചിലവ് . ഇതിനൊക്കെ കാശ് ആകാശത്തു നിന്ന് കിട്ടില്ല. എവിടെ നിന്നാണ്, എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഇത്രയും പണം?

എല്ലാ രാഷ്ട്രീയ പാർട്ടികളും കോർപ്പറേറ്റുകളുടെയും ബിസിനസ്കരുടെയും പൈസ ഇണങ്ങിയും പിണങ്ങിയും വാങ്ങും. ഇഷ്ട്ടം പോലെ .രാഷ്ട്രീയ പാർട്ടികൾക്ക് ആരു എങ്ങനെ പൈസ കൊടുക്കുന്നു എന്നറിയാൻ ജനങ്ങൾക്ക് സാധിക്കില്ല. 450 /500 കോടി ബാങ്ക് ബാലൻസും ശതകൊട്ടികളുടെ ആസ്തിയും രാഷ്ട്രീയ പാർട്ടി കമ്പിനികൾക്കുണ്ട്. തൊഴിലാളി വിപ്ലവം പറയുന്നവർക്കുൾപ്പെടെ.

രാഷ്ട്രീയപാർട്ടികൾ നടത്തുന്ന വൻകിട തിരെഞ്ഞെടുപ്പ് ബിസിനസ് മോഡൽ കുറച്ചു കൂടി കാര്യക്ഷമമായും ഫലപ്രദമായും ട്വന്റി 20 മോഡൽ മൈക്രോ തലത്തിൽ പരീക്ഷിക്കുന്നു.

പണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് കൊടുത്ത സംഭാവനകൾ നിർത്തി അവർ നേരിട്ട് ഇമ്പ്ലിമെന്റെഷൻ നടത്തുന്നു.
ജനങ്ങൾക്ക് ഡയറക്റ്റ് ഇൻസെന്റീവ്.

പണ്ട് രാഷ്ട്രീയം ഔട്ട്‌സോഴ്സ് ചെയ്തു. ഇപ്പോൾ നേരെ ചെയ്യുന്നു.

ഇന്ന് ഭരണ പാർട്ടികൾ സർക്കാർ ഫണ്ട് ലിവേറെജ് ചെയ്തും ഭരണ അധികാരമുപയോഗിച്ചു സി എസ്‌ അർ ഫണ്ട് സംഘടിപ്പിച്ചു പാർട്ടി എൻ ജി ഒ കളുണ്ടാക്കുന്നത് പഴയ ഐഡിയോലജിക്കൽ പ്രസംഗത്തിൽ നിന്ന് ഇൻസെന്റീവ് രാഷ്ട്രീയത്തിലേക്ക് ചുവട് മാറിയത് കൊണ്ടാണ്. ശിവ സേന ബോംബയിൽ ആദ്യം തുടങ്ങിയത് ആംബുലൻസ് സർവീസാണ്. ഇന്ന് കേരളത്തിൽ അതു പല പാർട്ടികളും പല രീതിയിൽ നടത്തുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇപ്പോൾ കമ്പനി അവരവരുടെ സി എസ്‌ ആർ എൻ ജി ഒ തുടങ്ങി റപ്പൂട്ടെഷണൽ ക്യാപിറ്റലും അതിൽ നിന്ന് സോഷ്യൽ ക്യാപ്പിറ്റലുമുണ്ടാക്കുന്നു. ഉദാഹരണങ്ങൾ അനവധി. കിഴക്കമ്പലത്തു സോഷ്യൽ ക്യാപിറ്റൽ പൊളിറ്റിക്കൽ ക്യാപ്പിറ്റലാക്കി. അതു കൊണ്ടാണ് മുഖ്യധാര രാഷ്ട്രീയപാർട്ടിക്കാർക്ക് കലിപ്പ്. അതു കൊണ്ടാവർ അതിനെ പഴയ ' അരാഷ്ട്രീയ ' ലേബൽ കൊടുത്തു രാഷ്ട്രീയ സാധുത ചോദ്യം ചെയ്യുന്നത്.

സർക്കാരും ഭരണ പാർട്ടികളും ശിങ്കിടി മുതലാളിത്വം കളിക്കുമ്പോൾ അവർ ഇടനിലക്കാരെയും മിഡിൽമെന്നെയും ഒഴിവാക്കി ഡയറക്ട് സെല്ലിങ് മോഡൽ നടത്തി.
നേരെ കളത്തിൽ ഇറങ്ങി കളിച്ചു.

അവർ ജയിച്ചത് സാബു ജേക്കബിന് ബിസിനസും രാഷ്ട്രീയവും നന്നായി അറിയാവുന്നത് കൊണ്ടാണ്. ബിസിസിന്റെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ ബിസിനസും.

അയാൾ ഫുൾ ടൈം കളത്തിൽ ഇറങ്ങിയാൽ പല രാഷ്ട്രീയ നേതാക്കളെക്കാൾ നന്നായി കളിക്കും. കാരണം അയാൾ ബിസിനസ് ചെയ്തു വിജയിച്ചയാളാണ്.ഇപ്പോൾ കളത്തിലുള്ള പലർക്കും തൊഴിൽ നഷ്ട്ടപ്പെടും
ലോകത്ത് ട്രമ്പിന് മുമ്പും രാഷ്ട്രീയത്തിൽ ഇറങ്ങി വിജയിച്ച ബിസിനസ്കാർ അനവധിയാണ്. തായ്‌ലൻഡിലെ തക്സിൻ ഷിനവത്ര. ഇറ്റലിയിൽ. ഇന്ത്യയിൽ മിക്കവാറും ഇടങ്ങളിൽ രാഷ്ട്രീയം ഇന്ന് കുടുംബ ബിസിനസാണ്. ഒരുപാട് ഉദാഹരണങ്ങൾ എല്ലാം സംസ്ഥാനങ്ങളിലുമുണ്ട്. സൗത് ഏഷ്യയിലും.

കിറ്റക്സും കുടുംബ ബിസിനസ്സാണ്.

ഇപ്പോൾ പെൻഷൻ പറ്റിയ സിനിമ നടന്മാരെല്ലാം തമിഴ് രാഷ്ട്രീയ സംരഭം തുടങ്ങുന്ന തിരക്കിലാണ്. ജയലളിത ഇൻസെന്റീവ് ' അമ്മ ' രാഷ്ട്രീയം കളം നിറഞ്ഞാണ് കളിച്ചത്. എല്ലാം ' അമ്മ ' മയമായിരുന്നു. അവരുടെ ഐഡിയോലജി അവരായിരുന്നു. അവര് പോയപ്പോൾ അതു പോയി.

ഇതിനോടൊക്കെ ഞാൻ യോജിക്കുന്നില്ല എന്നത് വേറെ കാര്യം

ആ തലത്തിൽ രാഷ്ട്രീയത്തെ എത്തിച്ചത് ഇപ്പോൾ കളത്തിൽ കളിക്കുന്നവർ തന്നെയാണ്. ഐഡിയോലജി ഇന്ന് അധികാരവും അതിനുള്ള ഓട്ടപ്പാച്ചിലുമാണ്. അത് കൊണ്ടാണ് അധികാരവും തുടർഭരണവും മാത്രം എല്ലായിടത്തും പ്രധാന രാഷ്ട്രീയ അജണ്ടയാകുന്നത്.

ട്വിന്റി 20പ്രൊഫഷണൽ ഇൻസെന്റീവ് മോഡലിൽ സ്റ്റാർട്ട്‌ അപ് സാമൂഹിക സംരഭമായി അഞ്ചു കൊല്ലം നടത്തി വിജയിച്ചു.അവർ അതു മാർക്കറ്റ് ചെയ്തു. ജനങ്ങളാണ് എല്ലായിടത്തും എല്ലാവർക്കും വോട്ട് നൽകുന്നത്.
അതിനു ട്വിന്റി 20 യെ മാത്രം ചീത്ത പറഞ്ഞിട്ട് കാര്യമില്ല.

പഴയ കളിക്കാരും ടീമും ക്ഷീണിക്കുമ്പോൾ പുതിയ ടീമും കളിക്കാരും ഇറങ്ങും.

കിഴക്കമ്പലം ഒരു സൂചക സാമൂഹിക രാഷ്ട്രീയ സംരഭമാണ്.

ചില രാഷ്ട്രീയപാർട്ടികളുടെ വൻകിട ബിസിനസ് മോഡൽ അവർ മൈക്രോ ലെവലിൽ സ്റ്റാർട്ട്‌ അപ്പ്‌ സംരഭമായി പരീക്ഷിക്കുന്നു

അല്ലാതെ ആകാശത്തു നിന്ന് പൊട്ടി വീണത് ഒന്നും അല്ല.

നിങ്ങൾക്ക് വോട്ട് ചെയ്താൽ ഞങ്ങൾക്ക് എന്ത് കിട്ടും ഇൻസെന്റീവ് ബെസ്ഡ് എന്ന നിയോ ലിബറൽ പൊളിറ്റിക്സ് ഓടാൻ തുടങ്ങിയിട്ട് മുപ്പതു കൊല്ലമായി.

ആലപ്പുഴയിൽ കേരള ഫിനാൻഷ്യൽ എന്റർപ്രൈസ് എന്ന സർക്കാർ കമ്പിനിയുടെ സി എസ് ആർ വാങ്ങി അതിന്റ മന്ത്രി ജനത ഹോട്ടൽ തുടങ്ങിയാൽ അത് വിപ്ലവം.

കിഴക്കമ്പലത്തു ആയിരകണക്കിന് ആളുകൾക്ക് തൊഴിൽ നൽകി ബിസിനസ് ചെയ്തു ലാഭമുണ്ടാക്കി സി എസ് ആറി ൽ സബ്‌സിഡിയിസ്ഡ് ആഹാരം നൽകിയാൽ അത് മൂരാച്ചി രാഷ്ട്രീയം. അരാഷ്ട്രീയം. കമ്പിനി രാഷ്ട്രീയം.
എന്തൊക്കെ വാചക കസർത്ത് നടത്തിയാലും, രണ്ടും ഒരേ സൂത്രമാണ് എന്ന് നാട്ടുകാർക്ക് മനസ്സിലാകും
അതൊക്കെ എനിക്കും നിങ്ങൾക്കും ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും ഈ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് എന്ന് പറഞ്ഞെന്നെയുള്ളു.

അല്ലാതെ ഞാൻ ട്വന്റി 20 യുടെ ആളല്ല. വക്താവും അല്ല. സാബു ജേക്കബിനെ ഇതുവരെ കണ്ടിട്ടും ഇല്ല.

ജെ എസ് അടൂർ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 08:21:30 pm | 02-12-2023 CET