സമൂഹം മുഴുവൻ വസ്ത്രം ഇട്ടു നടക്കുമ്പോൾ ഉടുതുണിയില്ലാതെ നടക്കുന്നത് വിപ്ലവും അല്ല ആക്ടിവിസവും അല്ല

Avatar
Robin K Mathew | 25-06-2020 | 2 minutes Read

Incest -രക്തബന്ധമുള്ളവരുമായിട്ടുള്ള ലൈംഗികബന്ധത്തിനാണ് ഇൻസെസ്റ്റ് എന്ന് പറയുന്നത്.

മൂന്നുതരം ഇൻസെസ്റ്റ് ഉണ്ട്: പരസ്യമായത് , രഹസ്യമായത് , വൈകാരികമായത് .

1 )ഒരു ബന്ധുവുമായി ഉള്ള ശാരീരികമായ ലൈംഗിക ബന്ധമാണ് പരസ്യ ഇൻസെസ്റ്റ്.

2 ) രഹസ്യമായ ഇൻസെസ്റ്റ് (Covert Incest )

ശരീരത്തിൽ സ്പർശിക്കാതെ ലൈംഗിക വൈകാരികത കൈമാറുക - കിടപ്പുമുറിയിൽ/കുളിമുറിയിൽ ഒളിഞ്ഞു നോക്കുക , എപ്പോഴും കൂടെ ആയിരിക്കുക ,പ്രേമം , അനുചിതമായ ലൈംഗിക സംസാരം, മുതലായവ.ആണ് രഹസ്യ ഇന്സെസ്റ്റ്.

3 )വൈകാരിക ഇൻസെസ്റ്റ് (Emotional Incest )

ഇത് ഒരു തരത്തിലുള്ള ലൈംഗിക ദുരുപയോഗമാണ് നടക്കുന്നത്.ഇവിടെ മാതാപിതാക്കന്മാരോ മുതിർന്നയാളുകളോ വൈകാരിക പിന്തുണയ്ക്കായി കുട്ടിയെ ആശ്രയിക്കുന്നു.കുട്ടികൾ‌ മുതിർന്നവരാകുമ്പോൾ‌ അവർ‌ക്കുള്ള രഹസ്യമായ ഇൻസെസ്റ്റ് അനുഭവങ്ങൾ ഒരു പരിധിവരെ യഥാർത്ഥ ഇൻസെസ്റ്റ് ആയി പരിണമിക്കും എന്ന് കരുതപ്പെടുന്നു.

മാതാപിതാക്കളും കുട്ടികളും മികച്ച സുഹൃത്തുക്കളാണ്. പക്ഷേ മാതാപിതാക്കന്മാരും കുട്ടിയും തമ്മിൽ വൈകാരികമായി ഉന്മേഷം പകരുന്നതിന് പോലും പരിധികൾ ഉണ്ട്. മാതാപിതാക്കന്മാർ കുട്ടിയെ അമിതമായി വൈകാരികമായി ആശ്രയിക്കുന്നതിന് വൈകാരിക ഇൻസെസ്റ്റ് എന്നാണ് ഇപ്പോൾ പറയുന്നത്.

ഉദാ:

കിടപ്പുമുറിയിൽ അമ്മ കരയുന്നതു മൂന്ന് വയസുള്ള കുട്ടി കാണുന്നു.. അമ്മ മരിക്കുന്നതുപോലെ കുട്ടിക്ക് തോന്നുന്നു. കുട്ടി ഇത് വല്ലാത്ത അരക്ഷിതബോധം ഉണ്ടാക്കുന്നു. കുട്ടി പരിഭ്രാന്തരായി പറയുന്നു, "ഐ ലവ് യു മമ്മി!" അമ്മ കുട്ടിയെ നോക്കുന്നു. അവളുടെ കണ്ണുകൾ സ്നേഹത്തിൽ നിറയുന്നു, അവരുടെ മുഖംത്തു ഒരു പുഞ്ചിരി വിടരുന്നു . അവൾ പറയുന്നു, 'ഓ മുത്തേ , ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു.നീ അമ്മയെ ആശ്വസിപ്പിച്ചു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഹൃദയസ്പർശിയായ ഒരു രംഗം? പക്ഷെ അല്ല.. വൈകാരിക ദുരുപയോഗമാണ് ഇവിടെ നടന്നത്,! അമ്മയുടെ ജീവൻ രക്ഷിക്കാൻ അവന് / അവൾക്ക് ശക്തിയുണ്ടെന്ന സന്ദേശം കുട്ടിക്ക് ലഭിച്ചു. തന്നെ രക്ഷിക്കാൻ അമ്മക്ക് ശക്തിയില്ലെന്ന് ബോധവും ..ഇവിടെ ഒരു വൈകാരിക ഇൻസെസ്റ്റ് നടക്കുന്നു എന്നാണ് ആധുനിക മനശാസ്ത്രം പറയുന്നത്.

ആരോഗ്യമുള്ള ഒരു രക്ഷകർത്താവ് കുട്ടിയോട് ഇങ്ങനെ പറയണം.-ആളുകൾക്ക് സങ്കടമോ വേദനയോ അനുഭവപ്പെടുമ്പോൾ അവർ കരയുന്നത് വളരെ സ്വഭാവികമാണെന്നും ,അത് നല്ലതാണെന്നും വിശദീകരിക്കണം . വൈകാരികമായി ആരോഗ്യവാനായ ഒരു രക്ഷകർത്താവ് കുട്ടിക്ക് എപ്പോഴും "റോൾ മോഡൽ" ആയിരിക്കും,

നമ്മൾ അറിയാതെ ചെയ്യുന്ന മറ്റു ചില പ്രശ്നങ്ങൾ കൂടിയുണ്ട്.
മാതാപിതാക്കളിൽ നിന്ന് കുട്ടിയുടെ പ്രായത്തിന് അനുചിതമായ ലൈംഗിക സംസാരം ഉണ്ടാകുക.,

"എന്റെ കാമുകൻ / കാമുകി, ഭർത്താവ് / ഭാര്യ, കാമുകൻ "മുതലായ കുട്ടിക്ക് അനുചിതമായ വിളിപ്പേരുകൾ നൽകുക തുടങ്ങിയവയൊക്കെ അപകടമാണ്..

മുതിർന്നവരുടെ ബന്ധത്തിന്റെ തകർച്ച അല്ലെങ്കിൽ വൈകാരികതയുടെ അഭാവം,
വിവാഹമോചനം, വേർപിരിയൽ അല്ലെങ്കിൽ മറ്റൊരു മുതിർന്നയാളുമായുള്ള വൈകാരിക ബന്ധത്തിന്റെ അഭാവം എന്നിവ കുട്ടികളെ മാതാപിതാക്കന്മാർ വൈകാരികമായി ചൂക്ഷണം ചെയ്യുന്നതിന് സാഹചര്യം ഉണ്ടാക്കുന്നു.

കുട്ടിക്കാലത്തോ കൗമാരത്തിന്റെ ഉണ്ടാകുന്ന രഹസ്യമായ ഇൻസെസ്റ്റ് പിന്നീട് ലൈംഗിക മരവിപ്പ് , അമിത ലൈംഗിക ആസക്തി, ബന്ധങ്ങളിലെ പ്രശനങ്ങൾ ,ഇണയുമായി വൈകാരിക അകലം എന്നിവയിലേക്ക് നയിച്ചേക്കാം. ഇക്കൂട്ടർക്ക് വിവാഹബന്ധവും ലൈംഗികതയും ഒരു വല്ല്യ പരാജയമായിരിക്കും.

സ്വന്തം അമ്മയുടെ നഗ്നമായ മാറിടം തനിക്ക് ചിത്രം വരയ്ക്കാൻ പോലും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് എന്ന ബോദ്യം ഒരു കുട്ടിയുടെ വൈകാരികതയിൽ ഉണ്ടാക്കി വയ്ക്കുന്നത് തീർച്ചയായും നല്ല ചിന്തകൾ അല്ല.ഇവിടെ ഇൻസെസ്റ്റ് എന്ന വൈകാരികതയ്ക്ക് കളമൊരുക്കയാണ് ചെയ്യുന്നത്.സമൂഹം മുഴുവൻ വസ്ത്രം ഇട്ടു നടക്കുമ്പോൾ ഉടുതുണിയില്ലാതെ നടക്കുന്നത് വിപ്ലവും അല്ല ആക്ടിവിസവും അല്ല.ശുദ്ധ അസംബന്ധം തന്നെയാണ്.ഒരു സ്ത്രീയാണ് അത് ചെയ്തത് എന്നത് കൊണ്ട് മാത്രം അതിനെ ന്യായികരിക്കുന്നത് വികലതയാണ് .പബ്ലിസിറ്റി നല്ലതാണ്.എന്നാൽ അത് നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാകരുത്.ഇവിടെ നടന്നിരിക്കുന്നത് ഒരു ചൈൽഡ് അബ്യൂസ് തന്നെയാണ്.

#incest #emotionalabuse #covertincest #emotionalincest #overtincest #childabuse

Photo Credit : » @danieleriggifotovideo


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:20:41 pm | 03-12-2023 CET