സാറെ ഇതെന്താ - ഇങ്ങനെ ? നമ്മുടെ പാഠ്യ പദ്ധതിയുടെ ഭാഗമാകേണ്ടത് എന്തൊക്കെ ?

Avatar
Varghese Edattukaran | 15-07-2021 | 4 minutes Read

ഞാനൊക്ക പഠിക്കുന്ന കാലത്തു SSLC ക്കു ഒരു ഫസ്റ്റ്ക്ലാസ്സ് സ്വപ്ന തുല്യമായിരുന്നു .... കോളേജുകളിൽ ഇഷ്ട ഗ്രുപ്പിനു ഫസ്റ്റ് ക്ലാസ്സ് മാർക്ക് നാലൊരു യോഗ്യതയുമായിരുന്നു!

ഇന്ന് കാലം മാറി കഥ മാറി - മാർക്കുകൾ രക്ത ഗ്രുപ്പിൽ അടയാളപ്പെടുത്തുന്ന മായാജാലം ... എന്നാൽ വിദേശ രാജ്യങ്ങളിൽ കുട്ടികളിലെ മത്സര ത്വര നിയന്ധ്രിക്കുന്നതിനും അവരിലെ പിരിമുറുക്കം ഇല്ലാതാക്കുവാനും അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ മാർക്കുകൾ നിശ്ചയിക്കുന്ന രീതി പണ്ടേ ഉണ്ടായിരുന്നു!

ഇവിടെ (സ്വിറ്റസർലണ്ടിൽ) 1 മുതൽ 6 വരെ മാർക്ക് സൂചികയിലാണ് കുട്ടികളുടെ വിജയശതമാനം അടയാളപെടുത്തുന്നതു! വിവിധ സമയങ്ങളിലെ ക്ലാസ്സ് ടെസ്റ്റിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് കൊല്ലാവസാനം കുട്ടികൾക്ക് 1 മുതൽ 6 വരെയുള്ള മാർക്ക് സൂചിക നൽകുന്നത് ( അല്ലാതെ കുട്ടികളുടെ പിരിമുറുക്കം കൂട്ടി വർഷാവസാനം നടക്കുന്ന ഒറ്റ പരീക്ഷയുടെ അടിസ്ഥാനത്തിൽ അല്ല മാർക്ക് നൽകുന്നത് )

878-1626374149-study-view

എന്നാൽ കഠിനഅധ്വാനത്തിലൂടെ നമ്മുടെ കുട്ടികൾ A+ വാങ്ങിയിട്ടും ഇഷ്ട ഗ്രുപ്പുകൾക്‌ ഇന്നും വടം വലിയാണ്.

സാറെ ഇതെന്താ - ഇങ്ങനെ?

ബി എ വരെ നാട്ടിൽ പഠിച്ച ഞാൻ ലോകത്തെ സകലമാന യുദ്ധങ്ങളുടെയും - നാട്ടു രാജാക്കന്മാരുടേയും കൊല്ലവും - നാളും - ഇഴ കീറി കാണാ പാഠം അയവിറക്കി !
ഹിന്ദിയിൽ ജയിക്കാൻ .... ഓണത്തെ പറ്റി 10 വാക് കാണാ പാഠം ഇപ്പോഴും ഓർമ്മയുണ്ട് .( ഓണം കേരൾ കാ ഏക് വിശേഷ് ത്യോഹാർ ഹെയ് / യെ ത്യോഹാർ ശ്രാവൺ കാ മാഹിനാമേം ആതാ ഹേയ് .... ഓണം കാ ദിൻ .... അങ്ങനെ പോകുന്നു)
എന്നാൽ 20 വയസ്സിൽ നാട് വിട്ടു കൂട്‌ മാറിയപ്പോൾ ... ഒന്ന് മനസ്സിലായി .... എന്റെ വിദ്യാഭ്യസ കാലത്തെ ഈ മനപാഠമാക്കിയതൊന്നും എന്റെ നിത്യ ജീവിതത്തിൽ തുണയാകില്ലെന്ന് ....

കാരണം എന്റെ വിദ്യാ കാലത്തു ഭാവിയിൽ തുണയാകേണ്ട ഒത്തിരി കാര്യങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമേ അല്ലായിരുന്നു ....

mental health ...
Personal financing ...
Self esteem
Reframing negative thoughts
Emotional regulation

എന്തിനു കാടു കേറുന്നു ... ഉറക്കത്തിന്റെ പ്രാധാന്യമോ -

അതും പൊട്ടെ എങ്ങനെ റോഡ് മുറിച്ചു കടക്കണമെന്നോ എന്റെ വിദ്യാർത്ഥി ജീവിതത്തിൽ ഒരു സിലബസ്സിന്റെയും ഭാഗമേ ആയിരുന്നില്ല ....

സൂചികയിൽ ഒന്നാമതാണെന്ന് മേനി നടിക്കുന്ന നമ്മടെ വ്യവസ്ഥയുടെ പ്രധാന ദൗർബല്യം അതിന്റെ വ്യാപ്‌തിക്കും വൈവിധ്യത്തിനും ചേർന്ന മാനേജ്‌മന്റ് സ്കിൽ അതിലില്ല എന്നതാണ് ....

വിദേശ രാജ്യങ്ങളുമായി നമുക്‌ എല്ലാ കാര്യത്തിലും തുലനം ചെയ്യുക സാധ്യമല്ല .... എന്നിരുന്നാലും കേരളത്തിലെ ഭൂരിഭാഗം യുവാക്കളും വിദേശ രാജ്യങ്ങളിലേക്കാണ് അന്നത്തിനായി കുടിയേറുന്നത് എന്നത് ഒരു യാഥാർത്യം മാത്രമാണ് ... (അഥവാ നാട്ടിൽ അന്തസ്സായി ജീവിക്കുവാൻ ഉതകുന്ന ജോലി നാട്ടിൽ ഉണ്ടാകണം) ആയതിനാൽ പഠന മികവ് കാണിക്കുന്നവരെയും അതില്ലാതെ മറ്റു മേഖലയിൽ താല്പര്യമുള്ളവരെയും ഒരുമിച്ചിരുത്തി വിദ്യാഭ്യാസം വികലമാക്കാതെ - പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാലുടൻ അല്ലെങ്കിൽ 7 ക്ലാസ് മുതലെങ്കിലും കുട്ടികളെ അവരുടെ അഭിരുചികനുസരിച്ചു വിവിധ മേഖലകളിൽ തിരിച്ചു വിടണം ...

കെമിസ്ട്രിയും ഫിസിക്‌സും എല്ലാവര്ക്കും ഒരുപോലെ ചേർന്നെന്നു വരില്ല എന്നാൽ അവർ മറ്റു കൈ തൊഴിലുകളിൽ നൈപുണ്യമുള്ളവരാകാം ...
അതിനുള്ള അവസരം ഉണ്ടാകണം ....(എഞ്ചിനീർയർമാരും ഡോക്ടർമാരും മാത്രമല്ല ഈ സമൂഹത്തിനു വേണ്ടത്) -

അല്ലെങ്കിൽ നമ്മൾ ഓരോരുത്തർക്കും ചോദിക്കേണ്ടി വരും ...

സാറെ ഇതെന്താ - ഇങ്ങനെ?

878-1626375412-study


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അധ്യാപക പരിശീലനവും പുനഃപരിശീലനവും തുടങ്ങി അധ്യാപക നിയമനവും വിദ്യാർഥി പ്രവേശനവും പോലുള്ള കാര്യങ്ങളും കാര്യക്ഷമമായി ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ ഒരു പുനഃ ക്രമീകരണമാണ് നമുക്കാവശ്യം !

ജാതി - മത - വർണ വിവേചനത്തിൽ വിദ്യാ പീഠങ്ങളെ തളച്ചിടാതെ ഒരു ഏകികൃത വിദ്യാഭ്യാസ സമ്പ്രദായം നാട്ടിലുണ്ടാകണം.

സർക്കാർ - എയ്ഡഡ് - അൺ എയ്ഡഡ് ... പിന്നെ എന്ദൂട്ട , ആർക്കും മനസിലാകാത്ത കാക്കതൊള്ളായിരം പരിപാടികളുമായി പോകാതെ സ്കൂൾ സമയമെങ്കിലും രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ നൽകണം ....

ഇല്ലെങ്കിൽ വരും തലമുറ നമ്മോടു ചോദിക്കും

സാറെ ഇതെന്താ - ഇങ്ങനെ?

ഇവിടെ സ്വിറ്റസർലണ്ടിൽ സ്കൂൾ അടക്കം ഒരു ഗ്രാമത്തിനു വേണ്ട എല്ലാം അതെ പഞ്ചായത്തിനു കീഴിൽ ആണ് നൽകുന്നത് ...

സ്കൂൾ - റോഡുകൾ - ഫയർ പോലീസും മുതൽ കുട്ടികളുടെയും യുവാക്കളുടെയും വയോജനങ്ങൾക്കു വരെ റീക്രീയെഷൻ സെന്റർ തുടങ്ങി എല്ലാം അതാതു പഞ്ചായത്തിന്റെ കീഴിൽ ... പല്ലുതേക്കാനും - റോഡിലൂടെ നടക്കാനും - ഉപയോഗിക്കുന്ന ടോയ്ലറ്റ് സ്വയം വൃത്തിയാക്കാനും - മാലിന്യ നിർമ്മാജ്ജനവും ഓക്കേ നമുക് ചെറു പ്രായത്തിലെ ശീലിക്കാം - അതൊക്കെ പഠനത്തിന്റെ ഭഗമാണ് ! ഡോക്ടറും - പോലീസും - സൈക്കോളജിസ്റ്റും ഒകെ വന്നു ക്ലാസ്സുകളെടുക്കും... അങ്ങനെയുള്ള നല്ല ശീലങ്ങളെ നമുക്കും അനുകരിക്കുന്നത് കരുണീയമാണ് ? അല്ലെങ്കിൽ നമുക്കും ചോദിക്കേണ്ടി

സാറെ ഇതെന്താ - ഇങ്ങനെ?

6 ക്ലാസ് കഴിഞ്ഞാൽ ഇവിടെ സ്കൂൾ വിദ്യാഭാസത്തിന്റെ ദിശ മാറും ... പഠനത്തിൽ അതി വൈധഗ്ത്യമുള്ള കുട്ടികളെ യൂണിവേഴ്സിറ്റി പഠനത്തിനായി ഒരുക്കുന്നതിനായി മാറ്റും - മറ്റു കുട്ടികളെ പഠനത്തോടൊപ്പം അവർക്കു ഇഷ്ടമുള്ള മേഖലയിലെ കൈത്തൊഴിലിനായി ഒരുക്കുകയാണ്

15 വയസ്സുമുതൽ പുതിയ സ്കൂൾ സംബ്രദായമാണ് ഇവർക്കു - ആഴ്ചയിൽ 3 ദിവസം അവർക്കു ഇഷ്ടമുള്ള മേഖലയിലെ കമ്പനികളിലോ ഓഫീസുകളിലോ ജോലി , രണ്ടു ദിവസം പഠനം - രാജ്യത്തുള്ള എല്ലാ കമ്പനികളും പഠനത്തിന്റെ ഭാഗമായി വരുന്ന നിശ്ചിത കുട്ടികൾക്കു ജോലി കൊടുത്തിരിക്കണം അവരെ ട്രെയിൻ ചെയ്യാൻ യോഗ്യതയുള്ള ഒരാളും ഇവിടെ കമ്പനികളിൽ ഉണ്ടായിരിക്കണം ... 3വർഷത്തോളം വിദ്യാഭ്യാസതോടൊപ്പം ഒരു തൊഴിലും സ്വായത്തമാകുന്ന വിദ്യാ നയമാണ് ഇവിടെ .....

18 വയസ്സിൽ ഇവിടെ കുട്ടികൾ പഠനത്തോടൊപ്പം ഒരു ഓഫീസിലെ ജോലിയിലോ അല്ലെങ്കിൽ അവരുടെ ഇഷ്ട കൈത്തൊഴിലിലോ പ്രാവീണ്യം നേടുന്ന ഒരു ശൈലി - അങ്ങനെ മാതാപിതാക്കളോടൊപ്പം സമൂഹവും - സ്ഥാപനങ്ങളും എല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു ( Sign of social responsibility) ചുരുക്കത്തിൽ 15 വയസ്സുമുതൽ ഒരു ചെറിയ വരുമാനം നേടുവാനും ഒരു തൊഴിൽ അഭ്യസിക്കുവാനും അങ്ങനെ സ്വയം കാര്യങ്ങൾ ചെയ്യുവാൻ അവരെ പരുവപെടുത്തിയെടുക്കുന്ന ഒരു വിദ്യാഭ്യാസ രീതിയാണ് -

വിദേശ ശൈലി അപ്പാടെ പകർത്തിയിലെങ്കിലും കുട്ടികളെ പുസ്തക പുഴുക്കളായി വളർത്തുന്ന ഇന്നത്തെ സംബ്രദായം മാറിയേ പറ്റൂ ....

അല്ലെങ്കിൽ ചോദിക്കണം

സാറെ ഇതെന്താ - ഇങ്ങനെ?

കുട്ടികളുടെ സർവതോമുഖമായ വളർച്ചയെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടുവേണം വിദ്യാഭ്യാസരംഗത്തെ ഏതൊരു മാനേജ്‌മെന്റ്‌ സംവിധാനത്തെക്കറിച്ചും ഉള്ള കാഴ്‌ചപ്പാട്‌ വികസിപ്പിക്കേണ്ടത്‌.

അങ്ങനെ നമ്മുടെ കുട്ടികളെ നാളെക്കായി വാർത്തെടുക്കുകയാണ് വേണ്ടത് വിജയ പരാജയങ്ങളെ സമചിത്തതയോടെ നേരിടാനുള്ള ആത്മധൈര്യം കൂടി പകർന്നു നല്കുന്നതാകണം വിദ്യാഭ്യാസം!

പരാജയങ്ങളിൽ പാളിപോകുന്നവർക്ക് ആത്മഹത്യയാണ് പരിഹാരമെന്ന മിഥ്യാ ബോധം നമ്മുടെ കുട്ടികളിൽ നിന്നും എന്നെന്നേക്കുമായി അകറ്റുവാൻ - എങ്ങനെ ജീവിക്കണമെന്നും പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നും ഒക്കെ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം. ലോകത്തിന്റെ ഏതു വൈവിധ്യങ്ങളെയും സധൈര്യം നേരിടുവാൻ അവരെ പ്രാപ്തരാക്കുന്ന ഒരു ശൈലിയാകട്ടെ നമ്മുടെ വിദ്യാഭാസം
അല്ലെങ്കിൽ വരും തലമുറ നമ്മോടു ചോദിക്കും ;

സാറെ ഇതെന്താ - ഇങ്നെ?


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Varghese Edattukaran

Destination Management Expert / Strategy & Placement / Accommodation Manager at FIFA.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:46:27 am | 29-05-2024 CEST