Yes OR No. സുഹൃത്തുകളെ നമ്മളുടെ ആവശ്യങ്ങൾക്ക് വേണ്ടി വിളിക്കുമ്പോൾ. സുരേഷ് സി പിള്ള എഴുതുന്നു..

Avatar
സുരേഷ് സി പിള്ള | 22-05-2020 | 1 minute Read

yes or no
Photo Credit : » @stayandroam

ഇന്ന് ഒരു പഴയ സഹപ്രവർത്തകയുടെ മെയിൽ വന്നു.

നീണ്ട മെയിലാണ്, വിശേഷങ്ങൾ ഒക്കെ പറഞ്ഞിട്ട് അവരുടെ യൂ ണിവേഴ്സിറ്റിയിൽ ഒരു ഓൺലൈൻ സെമിനാർ കൊടുക്കണം എന്ന ഒരു റിക്വസ്റ്റ്. ജൂണിൽ തന്നെ വേണം. അതിനു ശേഷം എഴുതിയിരിക്കുന്നു.

Suresh, please feel free to say No if you are over-committed.

അതായത് "നിനക്ക് മറ്റ് തിരക്കുകൾ ഉണ്ടെങ്കിൽ നോ പറയാം എന്ന്".

നമ്മൾ പലപ്പോളും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ഒരാളോട് (ഉദാഹരണത്തിന് അടുത്ത സുഹൃത്തിനോട്) എന്തെങ്കിലും ഒരു ആവശ്യം പറയുമ്പോൾ, അല്ലെങ്കിൽ സഹായം ചോദിക്കുമ്പോൾ, അവർക്ക് 'No' എന്ന് പറയാനുള്ള സ്വാതന്ത്ര്യം കൂടി കൊടുക്കുക എന്നുള്ളത്.

ഉദാഹരണത്തിന്


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

"എനിക്ക് ബോറടിക്കുന്നു, നീയും കൂടി വരാമോ എന്റെ കൂടെ സിനിമയ്ക്ക്?"

സുഹൃത്തിനു പഠിക്കാനുണ്ടോ വേറെ ജോലി ഉണ്ടോ എന്നൊന്നും തിരക്കാതെ ഒറ്റ ചോദ്യമാണ്.

സ്നേഹത്തിന്റെ ബലത്തിൽ സുഹൃത്ത് പറയും "വരാം".

മറ്റുള്ളവരുടെ സമയം കൂടി പരിഗണിക്കുന്ന ആളാണെങ്കിൽ ചോദിക്കും

"നിനക്കെന്താണ്, വൈകുന്നേരം പരിപാടി? ഞാൻ സിനിമയ്ക്കു പോകുന്നുണ്ട്. ഫ്രീ ആണെങ്കിൽ നീ കൂടി വരുമോ? സമയം ഇല്ലെങ്കിൽ വേണ്ട നമുക്കിക്കൊരുമിച്ച് വേറൊരു ദിവസം പോകാം."

ഇങ്ങനെ പറഞ്ഞാൽ സുഹൃത്തിന് അവരുടെയും കൂടി സൗകര്യം അനുസരിച്ച് തീരുമാനം എടുക്കാൻ പറ്റും, അല്ലെങ്കിൽ 'ഇല്ലടാ, ഇന്നു തിരക്കാണ് അടുത്ത തവണ പോകാം' എന്നു പറയാൻ പറ്റും.

നിത്യ ജീവിതത്തിൽ ഇതു പോലെ ധാരാളം ഉദാഹരങ്ങൾ കാണാം.

ആവശ്യം എന്തുമാകട്ടെ, ഒരാളോട് എന്തെങ്കിലും സഹായം ആവശ്യപ്പെടുമ്പോൾ, 'Yes' മാത്രം ഉത്തരം പ്രതീക്ഷിക്കാതെ 'No' എന്ന് അവർക്ക് പറയാനുള്ള സ്വാതന്ത്ര്യം കൂടി കൊടുക്കു ന്ന രീതിയിൽ വേണം ആവശ്യങ്ങൾ ചോദിയ്ക്കാൻ.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുരേഷ് സി പിള്ള

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി യിൽ നിന്നും MBA. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം", “പാഠം ഒന്ന്”, “കണികം” എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:22:47 am | 26-05-2022 CEST