വരുമാന നികുതി റിട്ടേൺ സമർപ്പണം ... അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !

Avatar
Web Team | 03-11-2020 | 3 minutes Read

കോവിഡ് സാഹചര്യം മുൻ നിർത്തി 2018-19 സാമ്പത്തിക വർഷത്തെ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ലേറ്റ് ഫീ യോടെ 2020 ഡിസംബർ 31 നീട്ടി നൽകിയിട്ടുണ്ട് ..

അതുപോലെ 2019-20 സാമ്പത്തിക വർഷത്തെ ഓഡിറ്റ് ആവശ്യമില്ലാത്ത നികുതി ദായകർക്ക് ലേറ്റ് ഫീ ഇല്ലാതെ 2020 ഡിസംബർ 31 ഉം ഓഡിറ്റ് ആവശ്യമുള്ളവർക്ക് 2021 ജാനുവരി 31 ആണ്. എന്നിരുന്നാലും അവസാന മണിക്കൂറിലേക്ക് അക്കാര്യം മാറ്റിവയ്ക്കാതെ നോക്കുക.

വരുമാനനികുതി റിട്ടേൺ സമർപ്പിക്കേണ്ടവർ

1) സാധാരണ പൗരന്മാർ: 2,50,000 രൂപയ്ക്കുമേൽ വരുമാനം ഉള്ളവർ.
2) സീനിയർ സിറ്റിസൺ (60+) : 3,00,000 രൂപയ്ക്ക് മേൽ.
3) സൂപ്പർ സീനിയർ സിറ്റിസൺ (80+): 5,00,000 രൂപയ്ക്ക് മേൽ.
4) സ്രോതസിൽ നിന്ന് ടാക്സ് പിടിക്കപ്പെട്ടവർ (ശമ്പളം, വാടക, കമ്മീഷൻ, കോൺട്രാക്ട് വരുമാനം, ഇൻഷ്വറൻസ് തുക, പ്രൊഫഷണൽ സർവീസ് തുക, ബാങ്ക് പലിശ, ഭൂമിക്കച്ചവടം തുടങ്ങിയവ.)
5) പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, സൊസൈറ്റികൾ, കമ്പനികൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ

ഗുണങ്ങൾ ദോഷങ്ങൾ

1) യഥാസമയം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ 10,000 രൂപ വരെ പിഴ വരാം കൂടാതെ വൈകുന്ന ഓരോ മാസവും നികുതി ബാധ്യതയുടെ1% വീതം പലിശയും അടയ്ക്കണം.
2) സ്രോതസിൽ നിന്ന് അധികം പിടിച്ച തുക റീഫണ്ട് ലഭിക്കുന്നതിന്.
3) വായ്പകൾ എളുപ്പത്തിൽ ലഭ്യമാകാൻ. (നികുതിപരിധിയിൽ വരാത്തവർക്കും ഇത്തരം ആവശ്യം ഉണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്‌ത്‌ വരുമാനസ്രോതസിന് രേഖ ഉണ്ടാക്കാം).
4) വിസ ആവശ്യങ്ങൾക്ക് പലപ്പോഴും ഉപകാരപ്രദം.
5) ബിസിനസ് നഷ്ടം തൻവർഷത്തെ ലാഭത്തിൽ തട്ടി കിഴിക്കാൻ

ഒരു തവണ നികുതി റിട്ടേൺ ഫയൽ ചെയ്തുപോയാൽ പിന്നീട് എല്ലാ വർഷവും തുടരേണ്ടി വരുമോ എന്ന ഭയം വേണ്ട. നികുതിബാധ്യത വരുന്ന വർഷങ്ങളിൽ മാത്രമേ അതാവശ്യമുള്ളൂ.

പുതിയബഡ്ജറ്റിൽ നിലവിലെ സ്ലാബുകളിൽ മാറ്റം വരുത്താതെ തന്നെ ചില ചെറിയ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. 2019-20 കാലത്ത് 5 ലക്ഷം വരെ വരുമാനം ഉള്ളവരെ റിബേറ്റ് ഇല്ലാതെ തന്നെ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കി. ഇത് ഇടത്തരം ശമ്പളക്കാർ ഉൾപ്പെടെയുള്ള നികുതിദായകർക്ക് ആശ്വാസജനകമാണ്.

പരിധിക്ക് അധികമുള്ള തുകയുടെ 20% നികുതി അടയ്‌ക്കേണ്ടതായും വരും. (പഴയ സ്കീം) (പുതിയ സ്കീം 5,00,000-7,50,000 വരെ 10% , 7,50,000-10,00,000 വരെ 15% , അതിന് മുകളിൽ 20% ആണ് നിരക്ക്.

നടപ്പ് സാമ്പത്തിക വർഷം 2020-21 ൽ

  • പഴയ സ്കീം പ്രകാരം 7,50,000-10,00,000 വരെ 20% പുതിയ സ്കീം പ്രകാരം 15%
  • 10,00,001-12,50,000 പഴയത് 30% പുതിയത് 20%
  • 12,50,001-15,00,000 പഴയത് 30% പുതിയത് 25%
  • 15,00,000 ന് മുകളിൽ രണ്ടിലും 30%


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എന്താണ് പഴയ സ്കീമും പുതിയ സ്കീമും

പുതിയ സ്കീം പ്രകാരം വകുപ്പ് 80ൽ നൽകുന്ന ഇളവുകൾ അതായത് ഇന്ഷുറന്സ്, വീട്ട് വായ്പ, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം, കുട്ടികളുടെ ഫീ തുടങ്ങിയ ഇളവുകൾ അതുപോലെ വകുപ്പ് 10 പ്രകാരം ഉള്ള അലവൻസ് , ശമ്പള വരുമാനക്കാർക്കുള്ള സ്റ്റാന്റേർഡ് ഡിഡക്ഷൻ എന്നിവ ലഭിക്കില്ല. അതിന് പകരം ടാക്സ് സ്ലാബിൽ മുകളിൽ സൂചിപ്പിച്ച പോലെ റേറ്റിൽ കിഴിവ് ലഭിക്കും.

പഴയ സ്കീം പ്രകാരം നികുതി റിട്ടേൺ സമർപ്പിക്കുന്ന വർക്ക് മുകളിൽ സൂചിപ്പിച്ച എല്ലാ കിഴിവുകളും തുടരും. കൂടാതെ 2020 മാർച്ച് 31ന് ഉള്ളിൽ എടുക്കുന്ന 45 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്കുള്ള (Sec 80EE) വരുമാന നികുതി കിഴിവ് 2 ലക്ഷത്തിൽ നിന്ന് 3.50 ലക്ഷം ആക്കി.

പഴയ സ്കീം വേണോ പുതിയ സ്കീം വേണോ എന്ന തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്:

നികുതിദായകർ അൻപത് വയസ് വരെയുള്ള പ്രായപരിധിയിൽ ഉള്ള സ്ഥിരവാസത്തിനുള്ള വ്യക്തി ആണെങ്കിലും അതുപോലെ വീട്ടു വായ്പ്പ തിരിച്ചടവ്, പ്രൊവിഡന്റ് ഫണ്ട്, കുട്ടികളുടെ വിദ്യാഭ്യാസ ഫീ തുടങ്ങിയ ചിലവുകൾ ഉള്ളവർ ആണെങ്കിൽ പഴയ സ്കീം ആകും പ്രയോജനം.

ബിസിനസ്സ്കാർ അതുപോലെ അൻപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് പൈസ പെട്ടെന്ന് കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ ഫൈനാൻഷ്യൽ പ്ളാനിങ്ങ് നടത്തുന്നത് നന്നായിരിക്കും. അങ്ങനെ വരുമ്പോൾ അവർക്ക് പുതിയ സ്കീം ആകും അഭികാമ്യം

നിലവിൽ താഴെ പറയുന്ന ഇടപാടുകളിൽ ഏർപ്പെടുന്നവർ,
ഇൻഷ്വറൻസ് തുക, മ്യൂച്ചൽ ഫണ്ട് നിക്ഷേപം, ബാങ്ക് ഇടപാടുകൾ എന്നിവ ഓട്ടോമാറ്റിക് ആയി വരുമാന നികുതി റിട്ടേണിൽ പ്രതിഫലിക്കും. ഇത്തരം ഇടപാടുകാർ പിഴ, പലിശ നടപടികളിൽനിന്ന് ഒഴിവാകുന്നതിന് റിട്ടേൺ ഫയൽ ചെയ്യുന്നതാണ് ഉചി​തം.

വിവരങ്ങൾക്ക് കടപ്പാട് : Sudarsan SK , » snco.co.in

Photo Credit : » @elodiso


Also Read » LIC IPO : നിങ്ങൾ അറിയേണ്ട ആറ് കാര്യങ്ങള്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 04:58:44 am | 29-05-2022 CEST