എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൻധൻ (സീറോ ബാലൻസ്) അക്കൗണ്ടുകൾ 40 കോടി വ്യക്തികൾ എന്ന നാഴികകല്ല് പിന്നിട്ടിരിക്കുന്നു. പൂജ്യം ബാലൻസ് ആണെന്നിരിക്കുലും ഈ 40 കോടി അക്കൗണ്ടിലാകെ 1.30 ലക്ഷം കോടി രൂപ നില്പ് ബാലൻസ് ഉണ്ട് എന്നത് പദ്ധതിയുടെ ജനകീയത സൂചിപ്പിക്കുന്നു.
സീറോ ബാലൻസ് എന്നതിലുപരിയായി ഇതിനെ ആകർഷകമാക്കാൻ തീരെ ചെറിയ തുക മാത്രം വാർഷിക അടവുള്ള രണ്ട് ഇൻഷുറൻസ് പദ്ധതി, മാസാമാസം ചെറു തുക നീക്കി വച്ച് നേടാൻ പറ്റുന്ന പെൻഷൻ പദ്ധതി (എപിവൈ) കൂടാതെ ആറുമാസം നിശ്ചിത മാനദണ്ഡ പ്രകാരം ഉപയോഗിച്ചാൽ 5000 രൂ ഓഡി (അതായത് നെഗറ്റീവ് 5000 രൂപ ബാലൻസ് എന്ന് പറയാം) യും ആവശ്യമുള്ളവർക്ക് ലഭിക്കും. എന്ന് വച്ചാൽ അക്കൗണ്ടിൽ പണം ഇല്ലെങ്കിലും 5000 രൂ വരെ എടുക്കാം. നിലവിൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ആണ് ജൻ ധൻ, ഈ പദ്ധതിയിൽ ചേർന്നവരിൽ പകുതിയിലധികം സ്ത്രീകളും ആണ്. ലോക് ഡൗൺ കാലത്ത് പ്രതിമാസം 500 രൂപ വനിതകളുടെ ജൻ ധൻ അക്കൗണ്ടുകളിലേക്ക് ആശ്വാസ ധനമായി നൽകിയിരുന്നു.
ഇക്കഴിഞ്ഞ മൂന്ന് നാല് മാസത്തിനിടെ തന്നെ ഏകദേശം 2 കോടിയിലധികം അക്കുണ്ടുകൾ തുറന്നു എന്നതും പദ്ധതിയുടെ ജനകീയതയെ സൂചിപ്പിക്കുന്നു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.