ബ്രേവ് ബ്രൗസർ. ഇത് വേറെ ലെവൽ ബ്രൗസർ .. ഒരു പുതിയ ബ്രൗസറിൽ നിന്ന് നിങ്ങൾ അധികമായി എന്താണ് പ്രതീക്ഷിക്കുന്നത്? വേഗത? കൂടുതൽ പ്രൈവസി ? അതോ മികച്ച സുരക്ഷയാണോ?

Avatar
Web Team | 15-07-2020 | 4 minutes Read

ബ്രേവ് ബ്രൗസർ. ഇത് വേറെ ലെവൽ ബ്രൗസർ.

ഒരു പുതിയ ബ്രൗസറിൽ നിന്ന് നിങ്ങൾ അധികമായി എന്താണ് പ്രതീക്ഷിക്കുന്നത്?

വേഗത? കൂടുതൽ പ്രൈവസി?

അതോ മികച്ച സുരക്ഷയാണോ?

ഇപ്പോൾ നിങ്ങളുപയോഗിക്കുന്ന ബ്രൗസറിനെക്കാളും ആറിരട്ടി വരെ വേഗതയും ഏറ്റവും മികച്ച സുരക്ഷയും പരിധിയില്ലാത്ത പ്രൈവസിയും ഒറ്റ ബ്രൗസറിൽ ലഭിച്ചാലോ?

നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റുകൾക്ക് സൗജ്യമായി ധനസഹായം നൽകുവാനും സ്വയം പണം സമ്പാദിക്കാനും ഒരു ബ്രൗസർ നിങ്ങൾക്ക് അവസരമുണ്ടാക്കിയാലോ?

അറിയൂ ബ്രേവ് ബ്രൗസർ നൽകുന്ന അത്ഭുതങ്ങങ്ങളെക്കുറിച്ച്.

നിലവിലെ ഏത് ബ്രൗസറിനെക്കാളും മൂന്നുമുതൽ ആറിരട്ടി വരെ വേഗതയിൽ പേജുകൾ ലോഡ് ചെയ്യുന്നതിനാൽ മുമ്പ് അനുഭവിച്ചിട്ടില്ലാത്ത വേഗതയാണ് ബ്രേവ് ബ്രൗസർ ലഭ്യമാക്കുന്നത്. എല്ലാ പ്ലാറ്റുഫോമുകളിലും ബ്രേവ് ബ്രൗസർ ലഭ്യമാണ് ..

വെബ്‌സൈറ്റുകൾ ലോഡ് ചെയ്യുന്ന വ്യത്യാസം മനസിലാക്കാൻ ചുവടെയുള്ള വീഡിയോ കാണുക

» ബ്രെവ് ബ്രൗസർ സൗജന്യമാണ് - ഡൗൺലോഡ് ലിങ്ക്

മൊബൈൽ ഡാറ്റ ലാഭിക്കുന്നു !

നിങ്ങൾക്കിഷ്ട്ടപെട്ട വെബ്സൈറ്റുകൾ ബ്രൗസ് ചെയ്യുമ്പോൾ അനാവശ്യമായ പല ഫയലുകളും ഡൗൺലോഡ് ചെയ്യാതെ നിങ്ങളുടെ മൊബൈൽ ഡാറ്റ വളരെയധികം ലഭിക്കുവാനും ബ്രെവ് ബ്രൗസർ സഹായിക്കുന്നു . അത് മുകുളം ഡാറ്റയും സമയവും യുക്‌സർക്ക് ലാഭമാകുന്നു .

നിങ്ങൾ ബ്രേവ് ബ്രൗസറിലേക്ക് മാറുകയാണെങ്കിൽ നിങ്ങളുടെ മുമ്പത്തെ ബ്രൗസറിലെ പേഴ്സണൽ സെറ്റിങ്ങ്സുകൾ മിസ് ചെയ്യുമെന്ന ഭയവും വേണ്ട.

“ബുക്ക്മാർക്കുകളും ക്രമീകരണങ്ങളും പകർത്തുക (Import Bookmarks and Settings)” എന്ന മെനു ഓപ്‌ഷനിലൂടെ ഒറ്റ ക്ലിക്കിൽ നിങ്ങളുടെ പഴയ ബ്രൗസറിലെ മുഴുവൻ ഡാറ്റയും നിങ്ങൾക്ക് ബ്രേവ് ബ്രൗസറിലേക്ക് ഇമ്പോർട്ട് ചെയ്യാൻ സാധിക്കും. ഇത് ആദ്യ ഉപയോഗത്തിലോ മെനു ബാറിൽ നിന്ന് പിന്നീടോ എളുപ്പം ചെയ്യാവുന്നതേ ഉള്ളൂ. പഴയ ബ്രൗസറിലെ നിങ്ങളുടെ മുഴുവൻ പ്രൊഫൈലുകളും ഒരു പട്ടിയാകയാക്കി ബ്രേവ് നിങ്ങൾക്ക് ലഭ്യമാക്കും.

ബ്രേവ് റിവാർഡ്. ഒരു പുതുമയുള്ള അവസരം

നിങ്ങളുടെ പ്രിയപ്പെട്ട കണ്ടന്റ് ക്രിയേറ്റേഴ്സിന്, അല്ലെങ്കിൽ സ്ഥിരമായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകൾക്ക് എന്തെങ്കിലും ധനസഹായം തിരികെ നല്കണമെന്നുണ്ടോ? ഇതിനായി നിങ്ങൾക്ക് അവസരമൊരുക്കുകയാണ് ബ്രേവ്. അതും തികച്ചും സൗജന്യമായി.

നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്ന പരസ്യങ്ങൾ കാണുന്നതിലൂടെ ഫ്ലയർ പോലുള്ള ടോക്കണുകൾ (BAT) നേടുകയും ഇതുവഴി നിങ്ങളിഷ്ടപ്പെടുന്ന വെബ്‌സൈറ്റുകൾക്ക് ധനസഹായം നൽകുകയും ചെയ്യാം. ബ്രേവ് റിവാർഡുകൾ സജീവമാക്കിയാൽ, നിങ്ങൾക്കായി പ്രവർത്തിക്കുന്ന നിങ്ങൾ ഇഷ്ടപ്പെടുന്ന ഉള്ളടക്ക സ്രഷ്ടാക്കളെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് കഴിയും.

» ബ്രെവ് ബ്രൗസർ സൗജന്യമാണ് - ഡൗൺലോഡ് ലിങ്ക്

ബ്രെവ് ബ്രൗസർ വഴി വെബ്‌സൈറ്റുകൾ സന്ദർശിക്കുമ്പോൾ കാണുന്ന പരസ്യങ്ങൾ വഴി ലഭിക്കുന്ന തുകയാണ് താഴത്തെ ചിത്രത്തിൽ .. അത് സ്വന്തമായി ഉപയോഗിക്കുകയോ .. ടിപ്പ് കൊടുക്കുകയോ ചെയ്യാവുന്നതാണ്

brave-mobile-bat

വിക്കിപീഡിയ വെബ്‌സൈറ്റിന് BAT ആയി സംഭാവന കൊടുക്കുന്നതെങ്ങനെ എന്ന വീഡിയോ ലിങ്ക്


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Facebook Post loading .. 👇 👇

ബ്രേവ് ബ്രൗസറിലെ BAT = പണം നഷ്ട്ടപെടാതിരിക്കാനുള്ള ബ്രൗസർ സെറ്റിങ്സ് , Brave Browser Tips Malayalam

ഓരോ വെബ് സൈറ്റുകളിൽ എത്ര സമയം ചെലവഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ബ്രേവ് ബ്രൗസറിന് നിങ്ങളുടെ സംഭാവനകൾ സ്വയം വിതരണം ചെയ്യുവാനോ അല്ലെങ്കിൽ, നിങ്ങൾക്ക് നേരിട്ട് ടിപ്പ് സൈറ്റുകൾ തിരഞ്ഞെടുക്കാനും ഒരു നിശ്ചിത പ്രതിമാസ ടിപ്പ് തുക വാഗ്ദാനം ചെയ്യാനോ സാധിക്കും.

ഇതെല്ലാം പ്രവർത്തിക്കുമ്പോൾ തന്നെ നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി സ്വകാര്യമാക്കി വെക്കുകയും ഒരു അജ്ഞാത ലെഡ്ജർ സിസ്റ്റം വഴി നിങ്ങളുടെ ഫണ്ടുകൾ സൈറ്റ് ഉടമകൾക്ക് ലഭ്യമാക്കുകയും ചെയ്യും. വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നതിനാൽ നിങ്ങൾ സന്ദർശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സൈറ്റുകളെ അടിസ്ഥാനമാക്കി നിങ്ങളെ തിരിച്ചറിയാനും കഴിയില്ല.

പരിശോധിച്ച് ഉറപ്പിച്ച ഒരു ക്രിയേറ്ററായി മാറിയാൽ ഇത്തരത്തിൽ റഫറലുകൾ വഴിയും സംഭാവനകൾ വഴിയും നിങ്ങൾക്കും പണം നേടാൻ സാധിക്കും. ഏഴു ലക്ഷത്തിലധികം പ്രസാധകരും ഉള്ളടക്ക സ്രഷ്ടാക്കളും ബ്രേവ് വഴി പ്രതിഫലം ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

brave-publishers-list-july-15

വെബ്സൈറ്റ് യൂറ്റ്യൂബ് ചാനൽ ഉള്ളവർക്ക് ക്രിപ്റ്റോ കോയിൻ രീതിയിൽ എക്സ്റ്റ്രാ വരുമാനം എങ്ങനെ നേടാം

ഓർമ്മിക്കുക: ഈ സംഭാവനകൾ ഓപ്‌ഷണലാണ് - » ബ്രേവ് വെബ് ബ്രൗസർ ഉപയോഗം തികച്ചും സൗജന്യമാണ്. - ഡൗൺലോഡ് ലിങ്ക്

ചുരുങ്ങിയ ഫീസിൽ BAT റ്റോക്കൺ ഇന്ത്യൻ ബാങ്കിലേക്ക് മാറ്റുന്നതെങ്ങനെ എന്ന വിശദീകരണ വീഡിയോ

സുരക്ഷിതമായ ബ്രൗസിംഗ്

ബ്രേവ് ഒരു ബ്രൗസറാണ്. സ്വകാര്യ ഡാറ്റ ബിസിനസ് ചെയ്യുന്ന സ്ഥാപനമല്ല. ഡാറ്റ സ്വകാര്യതയും സുരക്ഷയുമാണ് ബ്രേവ് ബ്രൗസറിന്റെ പ്രഥമ മുൻഗണ. ബ്രേവ് മാൽവെയറുകളുമായി പൊരുതുകയും ട്രാക്കിങ് തടയുകയും ചെയ്യും. ബ്രേവ് സെർ‌വറുകൾ‌ ഒരിക്കലും ഉപഭോക്താവിന്റെ ബ്രൗസിംഗ് ഡാറ്റ കാണുകയോ സംഭരിക്കുകയോ ചെയ്യുന്നില്ല . അയാൾ‌ ഡിലീറ്റ് ചെയ്യുന്നതുവരെ ഇത് ഈ ഡാറ്റ അയാളുടെ ഉപകരണങ്ങളിൽ‌ സ്വകാര്യമായി തുടരും.

ഒരു സാധാരണ ബ്രൗസർ സുരക്ഷിതമല്ലാത്ത കണക്ഷൻ ഉപയോഗിക്കുമ്പോൾ, ബ്രേവ് ഓട്ടോമാറ്റിക്കായി HTTPSലേക്ക് അപ്ഗ്രേഡ് ചെയ്ത് സുരക്ഷിതവും എൻ‌ക്രിപ്റ്റ് ചെയ്തതുമായ ആശയവിനിമയങ്ങൾ സാധ്യമാക്കുന്നു. ഇതിനാൽ ഫിഷിംഗ്, മാൽവെയർ, മാൽവെർട്ടൈസിംഗ് എന്നിവ തടയുന്ന ഡിഫോൾട്ട് ക്രമീകരണങ്ങൾ ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ ബ്രൗസ് ചെയ്യാൻ സാധിക്കും. നിങ്ങൾ‌ക്ക് താൽ‌പ്പര്യമുള്ള ക്രമീകരണങ്ങളും ബുക്ക്‌മാർക്കുകളും എൻ‌ക്രിപ്റ്റ് ചെയ്യുന്നതിനും സമന്വയിപ്പിക്കുന്നതിനും നിലവിൽ ബീറ്റയിലുള്ള Brave sync നിങ്ങളെ സഹായിക്കും. ഈ ഡാറ്റ ഡീക്രിപ്റ്റ് ചെയ്യുന്നതിനുള്ള താക്കോൽ ( Keys ) നിങ്ങളുടെ കയ്യിൽ മാത്രമേ ലഭ്യമാവുകയുള്ളൂ . ബ്രെവ് ഡാറ്റകൾ സിങ്ക് ചെയ്യാൻ ഉള്ള ഓപ്‌ഷൻ ലഭ്യമല്ലെങ്കിൽ " brave://flags/#brave-sync " എന്ന് അഡ്രെസ്സ് ബാറിൽ ടൈപ് ചെയ്തു എനേബിൾ ചെയ്യാവുന്നതാണ് .. ഓർക്കുക .. Sync കീകൾ പ്രൈവറ്റായി മറ്റുള്ളവർക്ക് നൽകാതെ സൂക്ക്ഷിക്കുക .. കീ ലഭിക്കുന്നവർക്ക് അവരുടെ ബ്രൗസറിലും Sync ചെയ്യാവുന്നതാണ്

പരസ്യ നിയന്ത്രണത്തിന് ഷീൽഡ് ക്രമീകരണങ്ങൾ ഇഷ്‌ടാനുസരണം വ്യക്തിഗതമാക്കാൻ സാധിക്കും. ഓരോ സൈറ്റിലും, അല്ലെങ്കിൽ ബ്രൗസറിന്റെ സ്ഥിരം സെറ്റിംഗ്സ് ക്രമീകരണങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ പുതിയ ടാബ് പേജിൽ ഓരോ ദിവസവും എത്ര പരസ്യങ്ങളും ട്രാക്കറുകളും ബ്രേവ് തടയുന്നുവെന്ന് ഉപഭോക്താവിന് നിരീക്ഷിക്കാൻ സാധിക്കും.

toolbarmag

ഇൻബിൽറ്റ് പാസ്വേർഡ് മാനേജർ വഴി നിങ്ങളുടെ പാസ്വേർഡുകൾ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സൗകര്യമുണ്ട്. ബ്രേവ് ഫിംഗർ പ്രിന്റിങ് അനുവദിക്കുന്നില്ല. ഓട്ടോ പ്ലെ മീഡിയയിലേക്കുള്ള സൈറ്റ് ആക്‌സസുകളെയും സുരക്ഷാ ഭീഷണിയെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പ്ലഗിനുകളെയും തടയുകയും ചെയ്യും.
ഒപ്പം ബ്രൗസിംഗ് ഡാറ്റ മായ്ചുകളയാനും ഓട്ടോ ഫോം ഫില്ലിനുള്ള സൗകര്യവും ബ്രേവിൽ ലഭ്യമാണ്.

ബ്രേവ് ഡെസ്ക്ടോപ്‌ ക്രോം വെബ്സ്റ്ററിലെ മിക്ക എക്സറ്റന്ഷനുകളെയും പിന്തുണക്കുന്നുണ്ട്.
സ്വകാര്യ വിൻഡോസ്, പിൻ ചെയ്‌ത ടാബുകൾ, ഓട്ടോ അൺലോഡ്, ഡ്രാഗ് ആൻഡ് ഡ്രോപ്പ്,
പേജിൽ തിരയുക, പ്രിന്റ് പേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ബ്രേവിൽ ലഭ്യമാണ്. സേർച്ച് ചെയ്യുന്നതിന് ഏത് സേർച്ച് എഞ്ചിനുകളെയും ഡിഫാൾട്ട് സെലെക്റ്റ് ചെയ്യാനും സാധിക്കും. സ്വകാര്യ വിന്ഡോ സെർച്ചുകളക്കായി ഡക്ക്ഡക്ക്ഗോ ഉപയോഗിക്കാനുള്ള ഓപഷനും അവൈലബിളാണ്.

» ബ്രെവ് ബ്രൗസർ സൗജന്യമാണ് - ഡൗൺലോഡ് ലിങ്ക്

ബ്രേവ്ന്റെ പുതിയ ലോകത്തിലേക്ക് കടക്കാൻ പുതിയതായി എന്തെങ്കിലും ഇൻസ്റ്റാൾ ചെയ്യുകയോ പഠിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അനുഭവിച്ചറിയാൻ തയാറായിരുന്നാൽ മതി. ഉറപ്പായും നിങ്ങളും പറയും ബ്രേവ് വേറെ ലെവൽ ബ്രൗസറെന്ന് ..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 05:23:27 am | 17-04-2024 CEST