നിശ്ചയമായും മാറ്റേണ്ട ചില ഫേസ്ബുക്ക് സെറ്റിങ്ങുകൾ ..

Avatar
Viswa Prabha | 27-07-2020 | 2 minutes Read

നിശ്ചയമായും മാറ്റേണ്ട ചില ഫേസ്‌ബുക്ക് സെറ്റിങ്ങുകൾ:

1. Comment Ranking: OFF

നമ്മുടെ പോസ്റ്റിനു കീഴിൽ വരുന്ന കമന്റുകൾ അവ എഴുതപ്പെട്ട സമയമനുസരിച്ചു് താഴേക്കുതാഴെ ക്രമമായി വരണോ അതോ ഏറ്റവും പ്രധാനപ്പെട്ട കമന്റുകൾ മാത്രം മുകളിൽ വരണോ എന്ന ഓപ്ഷനാണിതു്.

അസുഖത്തിന്റെ ലക്ഷണം

നിങ്ങളുടെ പോസ്റ്റിനു കീഴെയുള്ള കമന്റുകൾ വരിവരിയായി വരുന്നതിനുപകരം Most Relevant മാത്രം കാണുന്നു. ബാക്കിയുള്ളതു കാാണണമെങ്കിൽ അവിടെ ചെന്നു് Newest Comments അല്ലെങ്കിൽ All Comments ഒക്കെ പിന്നെയും പിന്നെയും ഞെക്കിക്കൊണ്ടിരിക്കണം. :'(

(വീഡിയോ പോസ്റ്റുകൾക്കു കീഴിൽ ഈ സെറ്റിങ്ങുകൾ നമ്മുടെ നിയന്ത്രണത്തിലല്ല).

രോഗം ബാധിക്കുന്നവർ

നിങ്ങൾ ഒരു മഹാസെലബ്രിറ്റിയാണു്. ‍നിങ്ങളുടെ പോസ്റ്റുകൾക്കു കീഴിൽ ആയിരക്കണക്കിനു കമന്റുകളാണു് നിമിഷം പ്രതി വന്നുകൊണ്ടിരിക്കുന്നതു്, അല്ലെങ്കിൽ കമന്റുകൾ എല്ലാം തന്നെ വായിക്കാൻ നിങ്ങൾക്കു സമയമോ താല്പര്യമോ ഇല്ല എങ്കിൽ തീർച്ചയായും വല്ല അലവലാതികളുടെയും കമന്റ് ശ്രദ്ധിക്കേണ്ടതില്ല. (ആരൊക്കെയാണു് നിങ്ങളുടെ ഫ്രൻഡ് ലിസ്റ്റിലെ അലവലാതികൾ എന്നു തീരുമാനിക്കുന്നതും നിങ്ങളല്ല, ഫേസ്‌ബുക്കു് തന്നെയാണു്).
എങ്കിൽ നിങ്ങൾ സുരക്ഷിതരാണു്.

അതല്ല, നിങ്ങളത്ര വലിയ ഒരു സംഭവമൊന്നുമല്ല, ചുമ്മാ ഓരോന്നും കണ്ടും കേട്ടും ഫേസ്‌ബുക്കിൽ ചെറിയൊരു നാട്ടുരാജ്യം കെട്ടിപ്പടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ഫ്രീക്കുകേസാണെങ്കിൽ,
എഴുതിയതു് ഏതു സുജാതയായാലും ഓരോ കമന്റും വിലപിടിച്ചതാണെന്നും അവയോരോന്നും നിങ്ങൾ മാത്രമല്ല, മറ്റുള്ളവരും വായിക്കേണ്ടതാണെന്നും തോന്നുന്നുണ്ടെങ്കിൽ,

തീർച്ചയായും ഈ രോഗബാധ നിങ്ങളുടെ ഫേസ്‌ബുക്കു്/ ഓൺലൈൻ ആരോഗ്യത്തെ ബാധിച്ചേക്കാം. വാക്സിനോ മരുന്നോ അത്യാവശ്യം.

എത്രയും പെട്ടെന്നു് comment Ranking എന്ന സെറ്റിങ്ങ് ഓഫ് ചെയ്തു വെയ്ക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ സമ്പർക്കാവസരങ്ങൾ (interaction opportunities) വളരെ കുറഞ്ഞുപോവും.

എല്ലാ കാര്യങ്ങളും കൂടി മാനേജ് ചെയ്യാൻ ആളുകൾക്കു് ഇല്ലാത്തതു് സമയമാണു്. സ്വന്തം ഫോട്ടോവിനു കിട്ടിയ ലൈക്ക് എണ്ണിത്തീർക്കാൻ തന്നെ അവർക്കു് സമയം തികയുന്നുണ്ടാവില്ല. അപ്പഴാണു് വല്ലവരുടേയും പോസ്റ്റിനു കീഴിൽ വേറെ വല്ലവരുമിട്ട കമന്റു വായിക്കാൻ പോവുന്നതു്. ഇനി അങ്ങനെ വായിക്കണമെങ്കിൽ തന്നെ പിന്നെയും പിന്നെയും സ്ക്രീനിൽ തേമ്പുകയും ഞെക്കുകയും വേണമെന്നു വെച്ചാൽ “എന്നാൽ പോട്ടു പുല്ലു്“ എന്നു കരുതിക്കളയും പോയിട്ടു വേറെ പണിയുള്ള മിക്കവാറും ജനമെല്ലാം.

ചികിത്സ

അതുകൊണ്ടു് ശരിക്കും ബോധപൂർവ്വമായി അങ്ങനെ ചെയ്തുവെച്ചിട്ടുള്ളതല്ലെങ്കിൽ, എത്രയും പെട്ടെന്നു് താഴെപ്പറയുന്ന സെറ്റിങ്ങുകൾ മാറ്റിച്ചെയ്യുക.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

(ഫേസ്‌ബുക്കിനു് ചിലപ്പോൾ കിറുക്കുപിടിക്കും. നമ്മളോടു ചോദിക്കാതെത്തന്നെ ചിലപ്പോൾ നമ്മുടെ ഇഷ്ടം തീരുമാനിച്ചുകളയും. അതത്ര നിഷ്കളങ്കമായിട്ടൊന്നുമല്ല. അവരുടെ വിസിനസ്സിനു ഗുണകരമായതാണു് അവർ ചെയ്യുന്നതു്. അക്കാര്യത്തിൽ ഫേസ്‌ബുക്കിനു് മര്യാദ ഇത്തിരി കുറവുമാണു്. ഈ സെറ്റിങ്ങും അവർ നമ്മോടു ചോദിക്കാതെത്തന്നെ ചിലപ്പോൾ ഓൺ ചെയ്തു കളയും. പക്ഷേ അപ്പോൾ നാം സ്വയം അതു് തിരിച്ചുകൊണ്ടുവന്നിടണം).

Comment Ranking: OFF ആയിരിക്കണം.
അതിനു്,കമ്പ്യൂട്ടറിൽ / ബ്രൗസറിൽ:

» facebook.com/settings… എന്ന ലിങ്കു ഞെക്കുക.

ഓൺ ആണെങ്കിൽ, ഓഫ് ചെയ്തു വെക്കുക. അത്ര്യേയുള്ളൂ.

മൊബൈലിൽ / ഫേസ്‌ബുക്ക് ആപ്പിൽ:

(സ്ക്രീൻ ഷോട്ടുകൾ കാണുക)

1. മുകളിൽ വലത്തുവശത്തുള്ള മൂന്നുവരകൾ ഞെക്കുക. അതാണു് മെനു ബാർ. (ചിത്രം 1)

fb

2. അതിൽനിന്നും Settings ഞെക്കുക.
താഴോട്ടുതാഴോട്ടുപോവുക: Public Posts എന്ന സെൿഷനിൽ എത്തുക. അതിൽ ഞെക്കുക. (ചിത്രം 2‌)

fb2

3. ഏറ്റവും താഴെ Comment Ranking എന്നു കാണാം. അതു് ഓഫ് ചെയ്തു വെയ്ക്കുക.

fb3

Photo Credit : [urlhttps://unsplash.com/@mrthetrain]@mrthetrain[/url]


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 08:31:29 pm | 02-12-2023 CET