ടെലിഗ്രാം complicated ആണോ?

Avatar
KeralaGram | 23-01-2021 | 2 minutes Read

Telegram vs WhatsApp - Credits : » @Deonnn

ഇങ്ങനെയൊരു താരതമ്യം വരുമ്പോൾ തന്നെ ആളുകളെ വളരെയധികം തെറ്റിദ്ധരിപ്പിക്കുന്ന ഒരു ആരോപണമാണ് "ടെലിഗ്രാം complicated ആണ്, user ഫ്രണ്ട്ലി അല്ല" എന്നൊക്കെയുള്ള കമന്റുകൾ.

എന്താണ് ഇതിലെ സത്യാവസ്ഥ? ടെലിഗ്രാം complicated ആണോ? സാധാരണക്കാരന് മനസ്സിലാവാത്ത User Interface (UI) ആണോ അതിൽ ഉള്ളത്?

അല്ല എന്നാണ് ഉത്തരം. വാട്സാപ്പ് ഉപയോഗിക്കുമ്പോൾ കിട്ടുന്ന ഏതാണ്ട് അതേ UI തന്നെയാണ് ഒരു basic ടെലിഗ്രാം user ക്കും ലഭിക്കുക. (പോസ്റ്റിൽ ചേർത്ത സ്ക്രീൻഷോട്ടുകൾ കാണുക)

803-1611408480-ss1

Main screen & chat screen

അപ്പോൾ എവിടെയാണ് complication (സങ്കീർണ്ണത)?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നമുക്കറിയാം, ടെലിഗ്രാമിൽ ചാനലുകൾ, ബോട്ടുകൾ, ഗ്രൂപ്പുകൾ തുടങ്ങി ഒരുപാട് categories of chats ഉണ്ട്. ഒരു user ഇതൊക്കെ explore ചെയ്യാൻ തുടങ്ങുമ്പോൾ മുതൽ ഇക്കാര്യങ്ങൾ ഒക്കെ പൂർണ്ണമായും മനസ്സിലാക്കുന്നത് വരെയുള്ള time period ആണ് അയാൾക്ക് complication തോന്നുന്നത്.

അതായത്, വാട്സാപ്പിലെ പോലെ ചാറ്റ് ചെയ്യാനും ഫയലുകൾ share ചെയ്യാനും മാത്രമായി ടെലിഗ്രാം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് യാതൊരു സങ്കീർണ്ണതയും ഇല്ലാത്ത, വാട്സാപ്പിനേക്കാൾ ധാരാളം ചാറ്റിങ് ഫീച്ചറുകൾ ഉള്ള ഒരു normal instant messenger ആണ് ടെലിഗ്രാം. ( » website )

കണ്ണിൽ കണ്ട ചാനലുകളിലും ഗ്രൂപ്പുകളിലും ബോട്ടുകളിലും ഒക്കെ join ചെയ്തിട്ട് Home screen ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുമ്പോൾ അതു നോക്കി "ടെലിഗ്രാം complicated ആണേ.." എന്നു പറഞ്ഞിട്ട് എന്തു കാര്യം?

(Btw, ടെലിഗ്രാമിൽ വരുന്ന മെസ്സേജുകളുടെ നോട്ടിഫിക്കേഷൻ ശല്ല്യം ആണെന്ന് പറയുന്ന ആളുകൾ ഒരുപാട് ഉണ്ട്. നമ്മുക്ക് personal chats മാത്രം നോട്ടിഫിക്കേഷൻ കിട്ടുന്ന വിധത്തിൽ ബാക്കി ഉള്ള groups channels bots ഒക്കെ ഓഫാക്കി ഇടാൻ പറ്റും. & Home screen കുഴഞ്ഞു മറിഞ്ഞു കിടക്കുന്നത് ഒഴിവാക്കാൻ ഓരോന്നായി folder ചെയ്തു വെക്കാനും ആവശ്യം ഇല്ലാത്തവ archive ചെയ്യാനും പറ്റും.)

Photo Credit : » @christianw

Credits : » @Deonnn


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About KeralaGram

കേരളത്തിലെ നമ്പര്‍ 1 ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് കമ്മ്യൂണിറ്റി » Telegram Group

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 12:09:41 pm | 29-03-2024 CET