2035 ഇൽ #കേരളത്തെ #മറ്റൊരു #ഗൾഫ് ആക്കാൻ പറ്റുമോ ? പറ്റും ...

Avatar
Saju Nair | 19-05-2020 | 2 minutes Read

2035 ഇൽ #കേരളത്തെ #മറ്റൊരു #ഗൾഫ് ആക്കാൻ പറ്റുമോ ? പറ്റും...

കയ്യിൽ ഒരു 1000 മില്യൻ ഡോളർ വേണം ...

അല്ലെങ്കിൽ ഇന്ത്യൻ ,വിദേശ കുത്തക ഫാസിസ്റ്റുകൾക്ക് അവസരം കൊടുക്കണം .

ചുവടെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണുന്നത് ഒരു സാദാ കപ്പൽ /ടാങ്കർ അല്ല .

ലോകത്തിന്റെ ഊർജ്ജ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവ് ആണ് ..

The world's first liquiefied hydrogen carrier, the Suiso Frontier: Kawasaki Heavy Industries ന്റെ വക
ആസ്‌ട്രേലിയയിൽ നിന്നും ലികവിഡ് ഹൈഡ്രോജൻ കൊണ്ടുവരാൻ ഉള്ള പദ്ധതി യുടെ ഭാഗമാണ് ഈ ടാങ്കർ അതു നീറ്റിലിറക്കുക എന്ന ഔപചാരിക ചടങ്ങ് 2019 ഇൽ നടത്തുന്നതാണ് വീഡിയോ ..

മുഴുവൻ പണികളും ഇക്കൊല്ലം അവസാനതോടെ പൂർത്തിയാവും .
ഇന്ധനം ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻ മൂന്നു തരം ഉണ്ട്ഒന്നു
ഗ്രെ ഹൈഡ്രജൻ കൽക്കരിയോ lng യോ ഒക്കെ ഉപയോഗിച്ചു ഉണ്ടാക്കുന്നത് ഇതിനു co2 മലിനീകരണം ഉണ്ടാക്കുക എന്നൊരു ദോഷം ഉണ്ട് ..

രണ്ട്
മുൻപറഞ്ഞ പദ്ധതിയിലൂടെ ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയും ഒപ്പം co2വിനെ പിടികൂടി കുപ്പിയിൽ അടയ്ക്കുകയും ചെയ്യുന്ന ബ്ലൂ ഹൈഡ്രജൻ


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മൂന്നു
ഗ്രീൻ ഹൈഡ്രോജൻ, സൗരോർജ്ജം ,കാറ്റിൽ നിന്നു ഒക്കെ വൈദ്യുതി ഉത്പാദിപ്പിച്ചു ആ വൈദ്യുതി ഉപയോഗിച്ചു ശുദ്ധമായ പച്ചവെള്ളത്തെ ഇലക്ട്രോളിസിസ് ചെയ്തു പച്ച ഹൈഡ്രോജൻ ഉണ്ടാക്കുക .
ഈ പദ്ധതിയിലെ ഇലക്ട്രോളിസിസ് വിദ്യക്ക് മുൻപ് ചിലവ് കൂടുതൽ ആയിരുന്നു ഇപ്പോൾ കുറഞ്ഞു .

The Arrowsmith Hydrogen Project,
Australia’s biggest green hydrogen plant after an initial $300 million investment was secured for its first phase of construction. The project is being developed by Perth-based Infinite Blue Energy, which is aiming to have the plant operational by 2022.

2030 ഓടെ ആസിയാൻ രാജ്യങ്ങൾ മാത്രം ഏതാണ്ട് 3.8 മില്യൻ ടൺ ലിക്വിഡ് ഹൈഡ്രോജൻ ഇറക്കുമതി ചെയ്യും എന്നും അവർ കണക്ക് കൂട്ടുന്നു .
(ഗ്രീൻ ഹൈഡ്രോജൻ കുറിച്ചു മുൻപ് ഇട്ട » പോസ്റ്റ് ലിങ്ക് )

ജർമനി 2019 ഇൽ പ്ലാൻ ഇട്ടത് അനുസരിച്ചു അവരുടെ LNG പൈപ്പ് ലൈനിലെ 1500 കിലോമീറ്റർ ലൈനുകൾ ഹൈഡ്രോജൻ ഫ്യുവൽ ലൈനുകൾ ആക്കുന്നതിനും നടപടി ആരംഭിച്ചു .
മൊത്തം 5000 കിലോമീറ്റർ ആണ് .

ഈ ശുദ്ധമായ പച്ചവെള്ളം കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്
സോളാർ വൈദ്യുതി,കറ്റാടിയിൽ നിന്നും ഒക്കെ ഇവിടെ കിട്ടുന്നതു തികയുന്നില്ലെങ്കിൽ അടുത്തസംസ്ഥാനത്തു പോയി വാങ്ങണം
( അവർക്ക് ഇത്തരം വൈദ്യുതി സ്റ്റോറേജ് പ്രശനം ഉള്ളതുകൊണ്ട് വാങ്ങിക്കുന്ന വൈദ്യുതിയുടെ ഒരു പങ്ക് തിരിച്ചു ഹൈഡ്രോജൻ ആയിട്ട് തരാം എന്ന് പറയുക )
പാരമ്പര്യേതര ഊർജ്ജങ്ങൾക് ബാറ്ററി സ്റ്റോറേജിന് പരിമിതിയുണ്ട് വൻ വ്യവസായങ്ങൾക്ക് നേരെ ഹൈഡ്രോജൻ ആണ് എളുപ്പം
അതേസമയം സുരക്ഷ നോക്കുമ്പോൾ വാഹനങ്ങൾക്ക് ബാറ്ററി സ്റ്റോറേജ് വൈദ്യുതി യും നല്ലതു .
.
റിലയൻസ് ജിയോ, ഫേസ്‌ബുക്ക് , അറ്റ്ലാന്റ എന്നിവരും ആയിട്ടു യോജിക്കുന്നത് കണ്ടല്ലോ
2030 ആകുമ്പോഴേക്കും പട്രോളിയം ഖനനം ,ശുദ്ധികരണം ഇതൊക്കെ സാദാ ഇരുമ്പ് അലുമിനിയം ഖനനം ശുദ്ധീകരണ പ്രക്രിയയുടെ ഒക്കെ വിലയെ കാണു..
ഇനിയും മറ്റൊരു പെട്രോളിയം ഗൾഫ് വസന്തം ഉണ്ടാകും എന്ന് ഇപ്പോഴും വിശ്വസിക്കുന്നുവോ നിഷ്കളങ്കരേ ?

» വിശദീകരണ ലിങ്ക് 1

» വിശദീകരണ ലിങ്ക് 2

Facebook Post loading .. 👇 👇


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:50:25 am | 19-06-2024 CEST