എന്റെ അധ്യയന കാലത്തെപ്പറ്റിയുള്ള ഏറ്റവും വലിയ കുറ്റബോധം ഭാഷകൾ പഠിക്കാൻ അവസരം ഉണ്ടായപ്പോൾഴൊന്നും ഞാൻ അത് വേണ്ടത്ര ഉപയോഗിച്ചില്ല എന്നതാണ്.
മൂന്നാം ക്ലാസിൽ ബാബ സാർ അറബി പഠിപ്പിക്കുന്പോൾ മുസ്ലിങ്ങൾ അല്ലാത്തവർക്ക് കളിയ്ക്കാൻ പോകാൻ അവസരമുണ്ടായിരുന്നു. ക്ലാസ് തുടങ്ങുന്നതേ അമുസ്ലിങ്ങൾ എല്ലാവരും പുറത്തേക്കോടുമായിരുന്നു. ഹിന്ദി പഠിപ്പിച്ചപ്പോൾ, എങ്ങനെയെങ്കിലും മാർക്ക് വാങ്ങണം എന്നതിനപ്പുറം അതിലും ഒരു താല്പര്യവും എടുത്തില്ല. പ്രീ ഡിഗ്രിക്ക് ഗീതാലയം ഗീതാകൃഷ്ണൻ സാറൊക്കെ ഇംഗ്ളീഷ് പഠിപ്പിക്കാൻ വരുന്പോൾ "ഈ മാർക്കൊന്നും എഞ്ചിനീയറിങ്ങ് അഡ്മിഷന് പരിഗണിക്കില്ല" എന്ന ചിന്തയിൽ ഞങ്ങൾ ക്ലാസ് കട്ട് ചെയ്തു. ഈ മൂന്നു ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ജീവിതത്തിൽ എന്തൊക്കെ മാറ്റം ഉണ്ടാകുമായിരുന്നു എന്നോർത്ത് ഞാൻ വിഷമിച്ചിട്ടുണ്ട്. ഇപ്പോഴും !
നിർമ്മിത ബുദ്ധി ഭാഷയെ കീഴടക്കുകയാണ്, എന്നാൽ പോലും അടുത്ത ഒരു ഇരുപത് വർഷത്തേക്ക് ഭാഷ പഠനം നിങ്ങളുടെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനും തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാക്കാനും തീർച്ചയായും ഉപകരിക്കും. എന്നാൽ എല്ലാവരും പഠിക്കേണ്ടത് ഒരേ ഭാഷയല്ല. നേഴ്‌സുമാർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുന്ന ഭാഷയല്ല മാർക്കറ്റിങ്ങ് രംഗത്ത് ഉള്ളവർക്ക് കൂടുതൽ അവസരം ഉണ്ടാക്കുന്നത്.
നിങ്ങൾ ഏത് പ്രൊഫഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ പഠിക്കണം.
അതിന് പുറമെ ഏതൊക്കെ ഭാഷകളാണ് നിങ്ങൾ പഠിക്കേണ്ടത്?
എങ്ങനെയാണ് അവ പഠിക്കാൻ സാധിക്കുന്നത്?
ഈ ആഴ്ച Neeraja Janaki ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
#മുരളി തുമ്മാരുകുടി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.