നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ
എന്ത് പഠിക്കുന്നു എന്നതിന് ഒപ്പമോ ഒരു പക്ഷെ അതിലപ്പുറമോ നിങ്ങളുടെ കരിയർ ജീവിതത്തെ ബാധിക്കാൻ പോകുന്നത് നിങ്ങൾ എവിടെ പഠിക്കുന്നു എന്നതാണെന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്.
എല്ലാ വിദ്യാർത്ഥികളും അവർക്ക് സാധ്യമാകുന്നതിൽ ഏറ്റവും നല്ല സ്ഥാപനത്തിൽ തന്നെ പഠിക്കണം എന്നാണ് എൻ്റെ ആഗ്രഹം, നിർദ്ദേശവും.
ഏതൊക്കെയാണ് ഇന്ത്യയിലെ ഏറ്റവും "നല്ല" സ്ഥാപനങ്ങൾ ?
ഐ ഐ ടിയെ പറ്റി കേരളത്തിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഇപ്പോൾ പൊതുവെ അറിയാം. എഞ്ചിനീയറിങ്ങ് പഠനത്തിന് ഏറ്റവും നല്ല സ്ഥാപനങ്ങൾ ആണ്.
എയിമ്സിനെ (AIIMS) പറ്റിയും ഇപ്പോൾ നമ്മുടെ കുട്ടികൾക്ക് പൊതുവെ അറിയാം. മെഡിക്കൽ വിദ്യാഭ്യാസത്തിന് ഏറ്റവും നല്ല ബ്രാൻഡ് ആണ്.
ഐ ഐ എമ്മിനെ പറ്റിയും കുട്ടികൾക്ക് അറിയാം. മാനേജ്‌മെന്റ് രംഗത്തെ ടോപ്പ് സ്ഥാപനങ്ങൾ ആണ്.
ഇതുപോലെ ശാസ്ത്രത്തിനും നിയമത്തിനും ഒക്കെ ഒന്നാം കിട സ്ഥാപനങ്ങൾ ഉണ്ട്. പക്ഷെ ഇതിൽ പലതും നമ്മുടെ വിദ്യാർത്ഥികൾക്ക് വേണ്ടപോലെ അറിയില്ല.
ഇത്തരം സ്ഥാപനങ്ങളെ പറ്റി, അവിടുത്തെ കോഴ്‌സുകളെ പറ്റി, എൻട്രൻസ് പരീക്ഷകളെ പറ്റി ഒക്കെ ഒരു സീരീസ് ഓഫ് വീഡിയോ തുടങ്ങുകയാണ്.
Mentorz4u എന്ന യു ട്യൂബ് ചാനലിൽ. ഇത്തവണ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണ് പരിചയപ്പെടുത്തുന്നത്.
ക്രിയേറ്റിവ് ആയ വിദ്യാർത്ഥികൾക്ക് പഠിക്കാവുന്ന ഏറ്റവും നല്ല കോഴ്സ് ആണ്, ഇന്ത്യയിലെ ഏറ്റവും നല്ല ബ്രാൻഡ് ആണ്, ലോകത്ത് തന്നെ നല്ല പേരുള്ളതാണ്. സാദ്ധ്യതകൾ കൂടി വരുന്ന കോഴ്സ് ആണ്.
വീഡിയോ കാണൂ. ഇത് വരെ നീരജ ഉണ്ടാക്കിയ വീഡിയോ എല്ലാം അവിടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വരുന്ന ആഴ്ചകളിലും കരിയർ വിവരങ്ങളുമായി ഈ ചാനൽ സജീവമാകും. സബ്സ്ക്രൈബ് ചെയ്താൽ നഷ്ടം വരില്ല.
നിങ്ങളുടെ മക്കൾക്കും, പഠിക്കുന്ന മക്കൾ ഉള്ള സുഹൃത്തുക്കൾക്കും, അധ്യാപകർക്കും ഒക്കെ ഷെയർ/ടാഗ് ചെയ്യൂ.
മുരളി തുമ്മാരുകുടി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.