ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടും സുഖകരമല്ലാത്ത ചില വാർത്തകൾക്കാണ് ഐ ടി കമ്യൂണിറ്റി സാക്ഷ്യം വഹിച്ചത്. കോവിഡ് അനുബന്ധമായി ചില കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടാനുള്ള നടപടികൾ സ്വീകരിക്കുന്നു എന്നും, അങ്ങനെ ഒരു സംഭവം മൂലം ഒരു വനിതാ ടെക്കി ആത്മഹത്യ ചെയ്യുകയും ചെയ്‌തു എന്നതാണ് മാധ്യമങ്ങളിൽ വന്ന വാർത്ത.
കൊറോണയുടെ ഭയപ്പെടുത്തുന്ന വാർത്തകളും, അനുബന്ധിച്ചുണ്ടായ ലോക്ക് ഡൌൺ സാഹചര്യങ്ങളും നിരവധിയാളുകളെ മാനസിക പിരിമുറുക്കം, ഡിപ്രഷൻ തുടങ്ങിയവയിലേക്കു നയിക്കുന്നുണ്ട്, അതിനുപരിയാണ് ഇത്തരം ജോലി നഷ്ടങ്ങളുടെ അപ്രതീക്ഷിത വാർത്തകളും. ഇപ്പോൾ കുറ്റപ്പെടുത്തലുകൾക്കല്ല , ഇതിനെ എങ്ങനെ ഒന്നിച്ചു അതിജീവിക്കാം എന്നതിനാണ് പ്രാധാന്യം . ഒരു പക്ഷെ ഇനി വരുന്ന നാളുകളിൽ തൊഴിൽ നഷ്ടമോ, സമാന സാഹചര്യങ്ങളോ ഉണ്ടായേക്കാം, അതിനെയൊക്കെ മറികടക്കാൻ നമുക്ക് കൂട്ടായി എന്ത് ചെയ്യാനാകും എന്നതാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്.
TechnoparkToday ഈ പ്രത്യേക സാഹചര്യത്തിൽ സ്ഥാപനങ്ങൾ സംഘടനകൾ, ഐ ടി പാർക്കുകളിൽ നിരവധി കമ്പനികൾ എന്നിവരുടെ സഹായത്തോടെ, ഇത്തരത്തിൽ വിഷമത അനുഭവിക്കുന്ന ടെക്കികളെ സഹായിക്കാനായി 'Support & Survive IT' എന്ന പേരിൽ ഒരു പദ്ധതി ഒരുക്കുന്നു.
1) നിങ്ങൾക്ക് തൊഴിൽ നഷ്ടമോ, സമാന സാഹചര്യങ്ങളോ മൂലം, പിരിമുറുക്കം മാനസിക വിഷമം, ഡിപ്രഷൻ തുടങ്ങിയവ അനുഭവപ്പെടുന്നു എങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. പരിചയസമ്പന്നരായ കൗൺസിലർമാർ നിങ്ങളെ സഹായിക്കാൻ സദാ സന്നദ്ധരാണ് . Call : (91 7902771381 )
2) നിങ്ങളുടെ ജോലി നഷ്ട്ടപെട്ടു എങ്കിൽ, നിങ്ങളുടെ ഏറ്റവും പുതിയ Resume, ഞങ്ങൾക്ക് അയച്ചു തരിക. ( email: itparkjobsmail[at]gmail.com ) അതോടൊപ്പം ഈ ഫോം പൂരിപ്പിക്കുക. Link: » https://forms.gle/o3BEPo2ZdeViHXZP9
3) ഇത്തരത്തിൽ ശേഖരിക്കുന്ന നിങ്ങളുടെ വിവരങ്ങൾ Technopark, Infopark, Cyberpark എന്നിവിടങ്ങളിലെയും പുറത്തുമായി ഏകദേശം മുന്നൂറോളം ഐ ടി കമ്പനികളുമായി ഞങ്ങൾ ഷെയർ ചെയ്യുകയും, അത് വഴി നിങ്ങൾക്ക് അനുയോജ്യമായ ഒരു ജോലി ലഭ്യമാക്കുന്നതിന് സഹായിക്കുന്നു. ഇത്തരം ഒരു ആവശ്യത്തിലേക്കായി ഐ ടി കമ്പനികളുടെ കൂട്ടായ്മയായ GTech ഇനോട് സഹായം അഭ്യർത്ഥച്ചിട്ടുണ്ട്.
4) നിങ്ങളുടെ സ്കില്ലുകക്ക് അനുയോജ്യമായ Part-time, Freelancing opportunities തുടങ്ങിയവയ്ക്കു സഹായം ചെയ്യുന്നു. കൂടാതെ, നിങ്ങളുടെ ടെക്‌നോളജി പ്രാവീണ്യം, ഇപ്പോഴുള്ള ആവശ്യങ്ങൾക്ക് പ്രാപ്തമായ വിധം മാറ്റിയെടുക്കാൻ Technology, Skill Development Trainings ( re-skilling & Up-Skilling), Free Workshops തുടങ്ങിയവനൽകുന്നു. ( ഇത്തരത്തിൽ ഉള്ള ടെക്കികളെ പരിശീലിപ്പിക്കുവാൻ സന്നദ്ധരായ ടെക്കി സുഹൃത്തുക്കൾക്കും ഞങ്ങളെ ബന്ധപ്പെടാം ) അതോടൊപ്പം നിങ്ങളുടെ പുതിയ സ്കില്ലുകൾ നിരന്തരം ഞങ്ങളുടെ റിസോർസ് പൂളിൽ രേഖപ്പെടുത്തുകയും, അവ കമ്പനികൾക്ക് കൈമാറുകയും ചെയ്യുന്നു.
5) നിശ്ചിത കാലയളവിൽ Virtual Job Festivals നടത്തുകയും, പരമാവധി കമ്പനികളെയും ഉദ്യോഗാർത്ഥികളെയും അതിൽ ഭാഗമാക്കുകയും, പരമാവധി അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു.
കേരളത്തിലെ നിരവധി ഐ ടി കമ്പനികൾ ഇത്തരം ഒരു ഉദ്യമത്തിന് എല്ലാ സഹായങ്ങളും വാദ്ഗാനം ചെയ്തിട്ടുണ്ട് എന്നത് വളരെ സന്തോഷകരമാണ്.
ലോകം മുഴുവൻ ഇപ്പോൾ ചില പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ജോലി നാട് തുടങ്ങി എന്തിനു കോവിഡ് ബാധിച്ചു ആയിരക്കണക്കിനാളുകളുടെ ജീവൻ തന്നെ പൊലിയുന്ന കാഴ്ചകൾക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇത്തരം പ്രതിസന്ധികൾ മറികടക്കാനാകുമെന്ന ഉത്തമ പ്രതീക്ഷയോടെയാണ് മാനവരാശി ഒന്നായി ഇത്തരം ദുരന്തങ്ങൾക്കെതിരെ പൊരുതുന്നത്. നിരാശകളും നഷ്ട്ടങ്ങളും താൽക്കാലികം മാത്രമാണെന്നും, ഇതിനൊക്കെയപ്പുറം പ്രതീക്ഷയുടെ പ്രഭാതങ്ങൾ ഉണ്ടെന്നും നാം ഇപ്പോഴും മനസ്സിലാക്കണം. നാം ഒന്നിച്ചു ഒരു ഐ ടി കുടുംബമായി നിന്ന് കൊണ്ട്, പരസ്പരം സഹായിച്ചും സപ്പോർട്ട് ചെയ്തും ഈ പ്രതിസന്ധി ഘട്ടത്തെ നമുക്ക് തരണം ചെയ്യാം.
( ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ താല്പര്യമുള്ള ആളുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവർക്ക് ഞങ്ങളെ ബന്ധപ്പെടാം : technoparktoday[at]gmail.com )
Support & Survive IT Partners:
---------------------------------
TechnoparkToday ITParkJobs, BHUB, BloomBloom Online, Kriiyaa, Hello Infopark, Upskill Corporate Training, Skill2Pro, MillionReach, IITRD, Deeshna & Keli
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.