അമേരിക്കയിലെ MIT Media Labs ലെ Lifelong Kindergarten ഗ്രൂപ്പ് 2003 ഇൽ പുറത്തിറക്കിയ ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് ആണ് Scratch.
വളരെ രസകരമായ രീതിയിൽ പ്രോഗ്രാമിന്റെ ലോകം കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് Scratch വികസിപ്പിച്ചെടുത്തത്. പ്രോഗ്രാമിങ് പഠനത്തോടൊപ്പം കുട്ടികളുടെ പ്രോബ്ലം സോൾവിങ് സ്‌കിൽസ് കൂടി വളർത്തയെടുക്കാൻ Scratch സഹായിക്കുന്നു.
അമേരിക്കയിലും ബ്രിട്ടനിലും കോഡ് ക്ലബ്‌സിലൂടെ (Code Clubs) Scratch വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. ഇന്ത്യയിൽ ചില സ്കൂളുകളിൽ Scratch പഠിപ്പിക്കുന്നുണ്ടെങ്കിലും വേണ്ടത്ര പ്രചാരം ഇനിയും ലഭിച്ചിട്ടില്ല.
കേരളത്തിലെ കുട്ടികൾക്ക് Scratch പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി Sarath കുറച്ചു വീഡിയോസ് ഉണ്ടാക്കിയിട്ടുണ്ട്. അവയെല്ലാം ഒരു പ്ലേലിസ്റ്റ് ആക്കി ക്രമീകരിച്ചിട്ടുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
നിങ്ങളുടെ കുട്ടികൾക്ക് പ്രോഗ്രാമിങ് ലോകത്തേക്കുള്ള ആദ്യ കാൽവയ്പ്പിന് ഇതു സഹായകരമാകട്ടെ...
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി