വാട്ട്സാപ്പിലെ 2 സ്റ്റെപ്പ് സെക്യൂരിറ്റി എങ്ങനെ പ്രവർത്തനക്ഷമമാക്കാം ..

Avatar
Web Team | 01-08-2020 | 2 minutes Read

നിങ്ങളുടെ whatsapp അക്കൗണ്ടിന് കൂടുതൽ സുരക്ഷ നൽകുന്ന ഒരു ഓപ്‌ഷണൽ സവിശേഷതയാണ് 2 സ്റ്റെപ് സെക്യൂരിറ്റി പരിശോധന. ഒരു പ്രാവശ്യം പ്രവർത്തനക്ഷമമാക്കിയാൽ , നിങ്ങളുടെ വാട്സാപ്പ് വേറൊരു ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ , ആദ്യം ഉപയോഗിച്ച ആറ് അക്ക പിൻ നൽകിയാൽ മാത്രമേ , നിങ്ങളുടെ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന മറ്റുള്ളവരുടെ കോൺടാക്റ്റുകൾ , മെസ്സേജുകൾ എന്നിവ ഓട്ടോമാറ്റിക്കായി പുതിയ ഫോണിൽ ലഭ്യമാകുകയുള്ളൂ ..

2 സ്റ്റെപ്പ് സെക്യൂരിറ്റി പരിശോധന ഓൺ ആക്കുന്നതെങ്ങനെ ..

open WhatsApp > Settings > Account > Two-step verification > Enable.

ഈ സെറ്റിംഗ്സ് പ്രവർത്തനക്ഷമമാക്കിയ ശേഷം, നിങ്ങളുടെ ഇമെയിൽ വിലാസവും ഓപ്ഷണലായി നൽകാം. നിങ്ങളുടെ ആറ് അക്ക PIN എപ്പോഴെങ്കിലും മറന്നാൽ രണ്ട്-ഘട്ട പരിശോധന അസാധുവാക്കുന്നതിനും നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കാൻ സഹായിക്കുന്നതിനും ഇമെയിൽ വഴി സാധിക്കും .

ഈ ഇമെയിൽ വിലാസത്തിന്റെ കൃത്യത വാട്സ്ആപ് ഒരു തരത്തിലും ചെക്ക് ചെയ്യുകയില്ല . നിങ്ങളുടെ PIN മറന്നാൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ലോക്ക് ചെയ്യപ്പെടാതിരിക്കാൻ ഒരു കൃത്യമായ ഇമെയിൽ വിലാസം നൽകാൻ ശ്രദ്ധിക്കുക .

ശ്രദ്ധിക്കുക :


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇമെയിൽ വിലാസം വഴി 2 സ്റ്റെപ് സെക്യൂരിറ്റി ഓഫ്‌ ചെയ്യുവാൻ ഉള്ള മെസ്സേജ് ലഭിച്ചാൽ , അത് നിങ്ങൾ റിക്വസ്റ്റ് ചെയ്തതല്ലങ്കിൽ ഒരിക്കലും ആ ലിങ്കിൽ ക്ലിക്കുചെയ്യരുത്. വേറാരെങ്കിലും നിങ്ങളുടെ നമ്പർ ഉപയോഗിക്കാൻ ശ്രമിക്കുന്നതാവാം അത് .

നിങ്ങൾ 2 സ്റ്റെപ് സെക്യൂരിറ്റി ഓൺ ആക്കുകയും , പല പ്രാവശ്യം തെറ്റായി PIN കൊടുത്തു ബ്ലോക്ക് ആകുകയും ചെയ്‌താൽ വാട്ട്‌സ്ആപ്പ് അവസാനമായി ഉപയോഗിച്ച് 7 ദിവസത്തിനു ശേഷം മാത്രമേ നിങ്ങളുടെ നമ്പർ വീണ്ടും പിൻ നൽകി വെരിഫൈ ചെയ്യാൻ വാട്ട്‌സാപ്പ് അനുവദിക്കുകയുള്ളൂ .

അവസാനമായി വാട്ട്‌സ്ആപ്പ് ഉപയോഗിച്ച 30 ദിവസത്തിനുശേഷം നിങ്ങളുടെ നമ്പർ വാട്ട്‌സ്ആപ്പിൽ പുതിയതായി വെരിഫൈ ചെയ്യുകയും ,നിങ്ങളുടെ ആറ് അക്ക PIN നൽകാൻ സാധിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ , നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കപ്പെടും, പുതിയൊരു അക്കൗണ്ട് പഴയ മെസ്സേജുകളോ , കോണ്ടാക്ടുകളോ ലിങ്ക് ചെയ്യപ്പെടാതെ പുതിയ വ്യക്തിക്ക് ലഭിക്കുന്നതുമായിരിക്കും ..

NB : നിങ്ങളുടെ PIN ഓർമ്മിക്കാൻ സഹായിക്കുന്നതിന്, ഇടയ്ക്കിടക്ക് അത് എന്റർ ചെയ്യുന്നത്തിനു വാട്ട്‌സ്ആപ്പ് ആവശ്യപ്പെടും. 2 സ്റ്റെപ് സെക്യൂരിറ്റി ഓഫ്‌ ചെയ്യാതെ ഈ ചോദ്യം ഇല്ലാതാക്കാൻ കഴിയില്ല ..


Also Read » ലോകത്തിലെ ആദ്യ സബ് വൂഫർ കണ്ടുപിടിച്ച കംബനിയുടെ കഥ - ONKYO


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 06:01:56 am | 26-05-2022 CEST