വര്‍ഷംമുഴുവന്‍ തുറന്നിരിക്കുന്ന മനോഹരമായ ട്രെയിന്‍ സവാരിയാണ് സ്വിസ്സിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. പൊതുവെ തിരക്ക് കുറവായതിനാല്‍, വസന്തകാലമാണ്സ്വിറ്റ്‌സര്‍ലാന്‍ഡിനെ മുഴുവനായും ആസ്വദിക്കാൻ പറ്റിയ കാലം.
സഞ്ചാരികളുടെ പറുദീസ
സ്വിറ്റ്‌സര്‍ലാന്റ് ടൂറിസ്റ്റുകള്‍ക്ക് ഒരു യഥാര്‍ഥ പറുദീസ തന്നെയാണ്. ആല്‍പ്‌സ് പര്‍വത നിരകളില്‍സ്ഥിതിയെയ്യുന്ന ഈ രാജ്യം വസന്തകാലങ്ങളിലാണ് കൂടുതല്‍ മനോഹരമാവുന്നത്. സൂര്യന്റെ ഇളംകിരണങ്ങള്‍ ചുംബിക്കുന്നതോടെ മാസങ്ങളായി മണ്ണിനടിയില്‍ മരവിച്ചു കിടന്ന വിത്തുകള്‍കണ്‍തുറന്ന് മിഴിച്ചു നോക്കുന്നതും, മരങ്ങള്‍ തളിര്‍ത്ത് പൂക്കുന്നതും, പാടുന്ന കുയിലും, തൊട്ടുതലോടുന്ന മന്ദമാരുതനും, നിലാവ് പൊഴിക്കുന്ന ചന്ദ്രനും, സുഗന്ധം പകരുന്ന പൂക്കളും, പൊട്ടിച്ചിരിച്ചുകൊണ്ട് ഒഴുകുന്ന നദികളും ചേര്‍ന്നൊരുക്കുന്ന സ്വിസ്സ് വസന്തത്തിന്റെ പറുദീസകാണാന്‍ നല്ല ചേലാണ്.
ഋതുസുഭഗമായ പ്രകൃതിയുടെ വിലാസങ്ങള്‍ കാണുന്നത് വിസ്മയകരമായ ഒരുഅനുഭൂതിതന്നെയാണ്. മാറ്റങ്ങളുടെ ഈ ലോകത്ത് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ചിരിയോടെ, നിര്‍മ്മലതയോടെ ജീവിക്കാന്‍ പ്രകൃതിയെ അടുത്തറിഞ്ഞാല്‍ മാത്രം മതി. ഇലചൂടും മുന്‍പേ പൂചൂടുന്ന മരങ്ങള്‍ യൂറോപ്പില്‍ മാര്‍ച്ച് 20 മുതല്‍ ആരംഭിക്കുന്ന വസന്തകാലത്തിന്റെ പ്രത്യേകതകളാണ്.
മികച്ച സീസണ്‍ വന്തന്തകാലം
സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കുള്ളയാത്ര ഏതൊരു കാലാവസ്ഥയിലും നവ്യാനുഭൂതി പകരുമെങ്കിലും ഇവിടംസന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സീസണുകളിലൊന്നാണ് വസന്തകാലം. ഈ സമയത്തുള്ളയാത്രയിലൂടെ പ്രകൃതിയിലെ അത്ഭുതങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷ്യം വഹിക്കും. തിളങ്ങുന്ന തടാകങ്ങള്‍, പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന നടപ്പാതകള്‍, സമ്പന്നമായ പ്രാദേശിക ഉല്‍പന്ന വിപണികള്‍, ആപ്പിള്‍, ചെറി, മഗ്‌നോളിയ മരങ്ങള്‍ അതിന്റെ കൊടുമുടിയില്‍ എത്തുമ്പോഴാണ് വസന്തകാലം.
വര്‍ഷം മുഴുവന്‍ തുറന്ന് പ്രവർത്തിക്കുന്ന മലമുകളിലേയ്ക്കുള്ള മനോഹരമായ ട്രെയിന്‍ സവാരിയാണ്സ്വിസ്സിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. പൊതുവെ തിരക്ക് കുറവായതിനാല്‍, വസന്തകാലമാണ് സ്വിറ്റ്‌സര്‍ലാന്‍ഡിനെ മുഴുവനായും ആസ്വദിക്കാനാകുന്ന മികച്ച കാലമെന്ന് ഇവിടംസന്ദര്‍ശിക്കുന്നവർ പറയുന്നത്. പര്‍വ്വതങ്ങള്‍ മാസത്തിലുടനീളം ശീതകാലാവസ്ഥനിലനിര്‍ത്തുന്നതിനാല്‍ വസന്തകാലവും നനുത്ത ഓര്‍മ്മകളാവും സമ്മാനിക്കുക. അതുകൊണ്ടുതന്നെ സ്വിറ്റ്‌സര്‍ലാന്റിലെ വസന്തകാലം നമുക്ക് സമ്മാനിക്കുന്നത് മഹത്തായഅനുഭൂതിയാവും.
സായാഹ്ന വെയിലില്‍ കുളിച്ചു കിടക്കുന്ന താഴ്‌വാരങ്ങള്‍, നീലപ്പൊയ്കകള്‍, ശാന്തവുംവൃത്തിയുള്ളതുമായ ഗ്രാമങ്ങള്‍, സ്വപ്നം പോലുള്ള പ്രഭാതങ്ങള്‍, നദീതീരങ്ങള്‍… എവിടെനോക്കിയാലും പ്രകൃതിയുടെ അത്ഭുതക്കാഴ്ചകളാണ്. എല്ലാം സര്‍ക്കാരിനാല്‍നിയന്ത്രിക്കപ്പെട്ട, ഏറ്റവും സുരക്ഷിതവും ഒരു ക്ലോക്കിലെ സൂചി പോലെ കൃത്യമാര്‍ന്നതുമായരാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. തണുപ്പുകാലത്ത് വീടിന്റെ അകത്തളങ്ങള്‍ ചൂടാക്കാനുള്ള ഗ്യാസ് മുതല്‍എല്ലാം സര്‍ക്കാര്‍ വകയാണ്. രാത്രികാലങ്ങളിലെ താപനിയന്ത്രണം പോലും. ഒരു രാജ്യം അതിന്റെപൗരന്‍മാരുടെ ജീവിതത്തിന് നല്‍കുന്ന പരിഗണനയും പരിരക്ഷയും കൂടി ഇവിടെ നിന്ന്അനുഭവിക്കാം.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ പഞ്ചായത്തുകളാണ് ഭരിക്കുന്നത്. ഒരു പഞ്ചായത്തിലെ 50 ശതമാനത്തിലധികംആളുകള്‍ എന്തെങ്കിലും കാര്യങ്ങള്‍ എഴുതി ആവശ്യപ്പെട്ടാല്‍ അതു നടക്കും. വികേന്ദ്രീകരണവുംമഹാത്മജിയുടെ പഞ്ചായത്തീരാജും ഭംഗിയായിനടപ്പാക്കിയ രാജ്യം. എല്ലാ പഞ്ചായത്തുകളും അതിന്റെപരിധിക്കുള്ളില്‍ ഒരു കാട് നിര്‍മ്മിച്ച് നിലനിര്‍ത്തണം എന്നത് നിര്‍ബന്ധമാണ്. രാവിലെനടക്കുന്നവര്‍ക്ക് ശുദ്ധവായു ലഭിക്കാനും പ്രദേശത്തിന്റെയും അതുവഴി രാജ്യത്തിന്റെയും പരിസ്ഥിതിസന്തുലനം കാത്തു സൂക്ഷിക്കാനുമാണ് ഈ കാനനങ്ങള്‍.
പാലൊഴുകുന്ന ഭവനങ്ങള്‍
വിനോദ സഞ്ചാരവും പാലുമാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പ്രധാനവരുമാനം. വീടുകളിലെല്ലാംപശുത്തൊഴുത്തുകള്‍ കാണാം. തൊഴുത്തിനോട് ചേര്‍ന്ന് ഒരു മുറിയുണ്ടാകും. പാല്‍ ശേഖരിച്ച്വയ്ക്കാനാണിത്. അടുത്ത് ഒരു പെട്ടി. പാല്‍ ആവശ്യമുള്ളവര്‍ക്ക് ഉടമയോട് ചോദിക്കാതെ തന്നെഎടുക്കാം. പണം പെട്ടിയിലിട്ടാല്‍ മതി!വഴിയരികില്‍ മനോഹരമായ പൂപ്പാടങ്ങള്‍ പൊട്ടിച്ചിരിച്ചുനില്‍ക്കും. വയലുകളോട് ചേര്‍ന്നും പെട്ടി കാണാം. പൂക്കള്‍ ആവശ്യമുള്ളവര്‍ക്ക് പറിക്കാം. എടുക്കുന്നകുലക്കനുസരിച്ച് വില പെട്ടിയിലിടണം.
ആല്‍പ്സ് ആണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ മറ്റൊരു ആകര്‍ഷണം. ഇന്ത്യയില്‍ വന്ന് ഹിമാലയംകാണുന്നതു പോലെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചെന്ന് ആല്‍പ്‌സ് കാണുന്നത്. അത്രയേറെ ഈശാന്തരാഷ്ട്രത്തിന്റെ ആത്മാവില്‍ അതു ലയിച്ചു കിടക്കുന്നു. അടുത്തടുത്ത് വരുമ്പോള്‍ആല്‍പ്‌സിന്റെ വെളുത്ത പ്രതലങ്ങളില്‍ തുളകള്‍ വീണ അത്ഭുതക്കാഴ്ച്ച. എല്ലാം ടണലുകളാണ്. വെണ്‍മയുടെ ലോകത്തുനിന്നും ഇരുട്ടിലേക്ക് ഒരു ഊളിയിടല്‍. അതൊരു വല്ലാത്ത അനുഭവമാണ്. ആല്‍പ്‌സിന്റെ ഭാഗമായ പിലാത്തോസ് പര്‍വ്വതനിരകളില്‍ 7000 അടിയോളം ഉയരത്തിലേക്ക് പോകാം. റോപ് വേ വഴിയാണ് സഞ്ചാരം. അവിടെ ഒരുപാട് അത്ഭുതങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡുകാര്‍, തണുപ്പില്‍ വളരുന്നത് കൊണ്ടാവാം, ശാന്തപ്രകൃതരാണ്. അവര്‍ സമൃദ്ധിയില്‍ജീവിക്കുന്നു. അധ്വാനവും വിശ്രമവും ഒരു പോലെ അനുഭവിക്കുന്നു.
യാചകര്‍ ഇവിടെ അപൂര്‍വ്വമാണ്. ഉണ്ടെങ്കില്‍ തന്നെ വെറുതെ ഭിക്ഷ ചോദിക്കില്ല. ഒന്നുകില്‍ പാട്ടുപാടും, അല്ലെങ്കില്‍ മധുരമായി ഗിറ്റാറോ വയലിനോ വായിക്കും. അതു നിങ്ങളെആനന്ദിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്തെങ്കിലും തന്നിട്ടു പോവുക.
ബാസില്‍ എന്ന സ്ഥലത്ത് മൂന്ന് രാജ്യങ്ങള്‍ സമന്വയിക്കുന്നു: ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മ്മനി. ഇവിടെവെച്ച് റൈന്‍ നദിയെ കണ്‍കുളിര്‍ക്കെ കാണാം. അതിര്‍ത്തി മുറിച്ച് കടന്ന് മറ്റ് രണ്ട്രാജ്യങ്ങളിലേക്കും ഈസിയായി പോകാം. മനുഷ്യരും മണ്ണും മഞ്ഞും മരങ്ങളും എല്ലാം ഒന്നു തന്നെ. ഭാഷയുടെയും വേഷത്തിന്റെയും പൗരത്വത്തിന്റെയും ആചാരങ്ങളുടെയും ബാഹ്യമായ, വെച്ചു കെട്ടിയവ്യത്യാസങ്ങള്‍ മാത്രം.തലസ്ഥാനമായ ബേണില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടിയ വാണിജ്യത്തെരുവിലൂടെ നടക്കുമ്പോള്‍, മറ്റൊരു ലോക സഞ്ചാരമാണെന്ന് തോന്നും. ഒറ്റകവാടത്തിലൂടെ ഒരായിരം വൈവിധ്യങ്ങളിലേക്ക്. കണ്ടു തീര്‍ക്കണമെങ്കില്‍ത്തന്നെ ഒരാഴ്ച്ച വേണം.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.