പെൻസിൽ കൊണ്ടൊരു തൃശ്ശൂർ പൂര ആഘോഷം

Avatar
സജിത ജോണി | 22-04-2021 | 13 minutes Read

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്

ഇത് ചെറുത്‌..... വെറും സാമ്പിൾ....

തൃശൂർകാർക് സാമ്പിൾ തൊട്ടു വർണങ്ങളുടെ ആഘോഷമാണ് ..

trssur pooram
sktech by sajitha johny

കഴിഞ്ഞ വർഷം പൂരം ചടങ്ങുകൾ മാത്രമായിരുന്നു. ഇത്തവണ നിയമങ്ങളോടെ തൃശൂർ പൂരമുമുണ്ട് , ആഘോഷമായി തന്നെ .

എന്നാൽ ഇത്തവണ പൂരത്തിന് പോകുമ്പോൾ കോവിഡ് ബാധിച്ചിട്ടില്ല എന്നുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോവിഡ് ബാധിക്കാതെ ഇരിക്കാനുള്ള പ്രതിരോധന വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് കൊണ്ട് പോവണം , എങ്കിൽ മാത്രമേ തൃശൂർ പൂരം പങ്കെടുക്കാൻ സാധിക്കുകയുള്ളു.

സാമ്പിൾ വെടിക്കെട്ടിന്റെ അന്നു മ്മള് തൃശൂർകാര് പറയുന്ന ഒരു ഡയലോഗ് ഉണ്ട്...

"ഇത് വെറും സാമ്പിള്....പൂരം മ്മള് പൊരിക്കും...."

വർഷങ്ങൾ ആയി കേട്ടു വരുന്ന മത്സര വിശേഷങ്ങൾ ഉണ്ട് മ്മള് തൃശ്ശൂര് ഗഡീസിനു ഇടയിൽ

സാമ്പളിന്റെ അന്ന്.

സാമ്പിൾ വെടിക്കെട്ടു കണ്ടു

"പാറമേക്കാവ് പൊരിച്ചുട്ടാ ഗെഡീ ഇത്തവണ വെടിക്കെട്ടു പാറമേക്കാവ് പൊളിക്കും എന്തുട്ടാ ഡൈനയും ഗുണ്ടുകളും.. "

അപ്പൊ മറ്റേ ഗെഡീ പറയും

"എന്തുട്ട് ഡൈന... തിരുവമ്പടിയുടെ അമിട്ടുകൾ തകർത്തു എന്തുട്ടാ കളര്ഫുള്..... വെടിക്കെട്ടു തിരുവമ്പടി പൊരിക്കും... "

അതൊക്കെ കേൾക്കുന്നതും പറയുന്നതും തന്നെ ഒരു സന്തോഷം ആണ്..

സാമ്പിൾ കണ്ടാൽ അറിയാം വരാനിരിക്കുന്ന മാനത്തെ പൂരം വെടിക്കെട്ടു അതിലും ഇത്ര വലുതാണെന്നും ആരു മികച്ചു നില്കും എന്നാണ് ഞങ്ങള് തൃശ്ശൂർകാര് പറയാറുള്ളത്......

എന്നാൽ ഇത്തവണ ഇതു ഏലാം നേരിട്ട് കാണാൻ കുറച്ചു നിബദ്ധങ്ങൾ പാലിക്കണം... എങ്കിലും തൃശ്ശൂർകാരി എന്ന നിലയിൽ പൂരം മറക്കാൻ എനിക്കും ആവില്ല...

ആഘോഷങ്ങൾ ഇല്ലാത്ത തൃശ്ശൂർ പൂരം ദിനങ്ങൾകു.. ആവേശം നൽകാൻ

ഒരു ചെറിയ സാമ്പിൾ വെടിക്കെട്ടു പെൻസിൽ വച്ചു വരച്ചു നോക്കിയപ്പോൾ...

trissur pooram

SEO text

തൃശൂർ പൂര പന്തൽ

പൂരങ്ങളുടെ പൂരം ആയ തൃശൂർ പൂരം ഇത്തവണ പഴയ പോലെ വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ നടത്തുന്നുവെങ്കിലും...

ഓർമകളിലെ പൂര പന്തൽ വിശേഷങ്ങൾ..

എല്ലാ വർഷവും പൂരത്തിന്റെ മുന്നോടിയായി തൃശൂർ റൗണ്ടിൽ പൂര പന്തലുകൾ ഉയരും.

പാറേമേക്കാവും തിരുവമ്പാടിയുമാണ് ഇതിനു വേണ്ട ഒരുക്കങ്ങൾ നല്കുന്നത്..

പാറേമേക്കാവ് ടീം അവരുടെ പന്തൽ മണികണ്ഠനാലിലും...

തിരുവമ്പാടിയുടെ പന്തലുകൾ നടുവിലാലിലും നായകനാലിലുമാണ് ഉയരാറ്..

90 അടി വരെ മുളയിലും, ഫൈബറിലും, പ്ലൈവുഡിലും എല്ലാമാണ് ഇ പന്തലുകൾ ഒരുക്കാറുള്ളത്.

തൃശ്ശൂര് ഏരിയയിൽ പൂരങ്ങൾ ആയാൽ പൂര പന്തലുകൾ സാധാരണമാണ് , എങ്കിലും മണികണ്ഠനാലിലെ പൂര പന്തൽ വെട്ടിക്കെട്ടു പ്രേമികൾക്ക് വളരെ സന്തോഷം ആണ്.

മാനത്തു അമിട്ട് വിരിയുമ്പോൾ പൂരപന്തലിൽ ഡബിൾ പ്രകാശമരിതമാകുന്നത് ഒരു വേറിട്ട കാഴ്ച ആണ്..

പിറ്റേന്നു പത്രങ്ങളുടെ മുൻ പേജിൽ തന്നെ ഇ കാഴ്ച ചെറുപ്പം തൊട്ടു കാണാറുണ്ട്. അതൊക്കെ ഒരു സന്തോഷം ആണ്..

അതുപോലെ നാടുവിലാലിലെ പന്തലിലാണ്

തിരുവമ്പാടി ഭഗവതി മഠത്തിൽ നിന്നും എഴുന്നെള്ളി ശ്രീ വടക്കുനാഥനെ മുഖം കാണിക്കുന്നതും..

രാത്രി ആയാൽ പൂര പന്തലുകളിൽ വെളിച്ചം തെളിയിക്കും..കലകാരന്മാർ എല്ലാ വർഷവും വ്യതസ്തമായ രീതിയിൽ പന്തലുകൾ മനോഹരമാക്കാറുണ്ട്.

മ്മടെ ചേറൂര് മണികണ്ഠൻ ആശാൻ ബാഹുബലി പന്തൽ വരെ ഒരുക്കി പ്രൈസ് വേടിച്ചിട്ടുണ്ട്...

അതുപോലെ തിരുപ്പതി വെങ്കടേശ്വര ടെംപിൾന്റെ മോഡൽ പന്തൽ വരെ മ്മടെ തൃശ്ശൂര് റൗണ്ടിൽ ഉയർന്ന ചരിത്രമുണ്ട്...

സന്തോഷങ്ങളുടെ ആ ഓര്മകളോടപ്പം ഇത്തവണ ആഘോഷങ്ങൾ ഇല്ലാത്ത പൂരത്തിനു മാറ്റുകൂടാൻ പെൻസിൽ കൊണ്ട് വരച്ച പൂര പന്തലും കാണാം.

trisuur pooram sajitha johny

ആനച്ചമയ പ്രദർശനം

സുന്ദരമായ കാഴ്ച്ചകളിൽ ഒന്ന് പൂര ചമയ പ്രദർശനം

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരംകാണാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ലക്ഷ്യകണക്കിനു ആളുകൾ വരാറുണ്ട് എന്നാൽ ഇത്തവണ ആഘോഷങ്ങൾ ഉണ്ടുവെങ്കിലും നിബദ്ധങ്ങളോടെ ഉള്ള പൂരമാണ്.

പൂരത്തിന് ഏറ്റവും മാറ്റു കൂട്ടുന്നത് കുടമാറ്റമാണ്. മ്മടെ പ്രാഞ്ചിയേട്ടൻ മൂവിയിൽ ഇ കുട ഇങ്ങനെ മാറ്റി മാറ്റി കാണിക്കുന്നത് എന്തുട്ടിനാണു എന്നു ചോദിക്കുമ്പോൾ..

എയ്, അതു അല്ലെ ഗെഡീ സന്തോഷം എന്നു മ്മള് തൃശ്ശൂര്കാര് പറയും..

പൂരത്തിന്റെ തലേദിവസം പാറേമേക്കാവും തിരുവമ്പടിയും അവരുടെ ആനകളെ ഒരുക്കാനുള്ള നെറ്റിപ്പടങ്ങളും,തിളക്കമുള്ള ആഭരണങ്ങളും, ആലവെട്ടവും, വെഞ്ചാമരവും, കളര്ഫുള് കുടകളും പ്രദർശിപ്പിക്കും...

അത് ഒന്നു ഒന്നര കാഴ്ചയാണ്.

എല്ലാവർഷവും ഇ കാഴ്ചകൾ കാണുന്നതിന് ഞാൻ അടക്കം ഉള്ള തൃശ്ശൂക്കാര് മണിക്കൂറുകളോളം വരിയിൽ നിന്നായാലും ഇതൊക്കെ കാണും...അതൊക്കെയാണ് പൂരത്തിന്റെ സന്തോഷം.

ഇ അലങ്കാരങ്ങൾ എല്ലാം കൈ കൊണ്ട് ഉണ്ടാകുന്നത് ആണ്.. വർഷങ്ങളായി ഇതു എല്ലാം ഒരുക്കുന്ന കലാകാരന്മാരുടേം കൂടി ആഘോഷമാണ് ഇ പൂരങ്ങൾ..

എന്നാലും മ്മടെ പാറേമേക്കാവും തിരുവമ്പടിയും ചില കുടകള് മാറ്റിവക്കും...

സ്പെഷ്യൽ കുടകൾ അത് ഇ പ്രദര്ശനത്തിൽ ഉണ്ടാവില്ല്ലാട്ടാ...

സ്പെഷ്യല് കുടമാറ്റത്തിന് പുറത്തു എടുക്കുള്ളു....

അല്കെങ്കിൽ തന്നെ അതു മുൻകൂട്ടി പ്രദർശിപ്പിച്ചാൽ എന്തുട്ട് കുടമാറ്റമാണ് പിന്നെ...

സ്പെഷ്യല് കാണാൻ വരി നിന്ന് ആന ചമയത്തിനു കയറിയിട്ട് കാര്യമില്ലാട്ടാ അതു കാണണമെഗില് കുടമാറ്റത്തിന് തന്നെ വരണം.

പൂരം കഴിയുമ്പോൾ തൃശ്ശൂര്കാര് പറഞ്ഞു കേൾക്കാറുള്ള തമാശകൾ ഉണ്ട്..

പൂരത്തിന്റെ അന്ന് ആനകള് നെറ്റിപ്പട്ടവും ആഭരണങ്ങളും എലാം അണിഞ്ഞു കുടമാറ്റത്തിന് നിരന്നു നിൽകുമ്പോൾ...വാ ഗെഡീ ആനച്ചമയ പ്രദർശനം കണ്ടു വരാം... അപ്പോഴേക്കും ഇ തിരക്ക് കുറയും എന്നൊക്കെ ആൾകൂട്ടത്തിൽ കേൾകാമെന്നു . ...

അത്തരം ഗഡീസിനോട് ആനചമയ പ്രദർശനം പൂരത്തിന്റെ തലേന്ന് വരെ ഉള്ളു...പൂരത്തിന് ആനകള് ഒരുങ്ങി നിൽകുമ്പോൾ എന്തുട്ട് ആനച്ചമയ പ്രദർശനം.പിന്നെ കുടമാറ്റം വെടിക്കെട്ടും മേളം അല്ലെ...

എല്ലാ പൂരപ്രേമികൾക്കും ആനച്ചമയ പ്രദർശന ഓർമ്മകൾ ഉണ്ടാവും,പെൻസിൽ കൊണ്ട് ഓർമ്മയിലെ ആനചമയ പ്രദർശനം.

പെൻസിൽ കൊണ്ട് ആനച്ചമയ പ്രദർശനം

trisuur pooram sajitha johny

തൃശൂർ പൂര വിളബരവും ചെറു പൂരങ്ങളും

വൈറസെ നീ ഇല്ലായിരുന്നെങ്കിൽ.....

ചെറുപൂരങ്ങളാണ് തൃശൂർ പൂരത്തിന് തുടക്കം വക്കുന്നത്. എന്നാൽ ഇത്തവണ ആഘോഷങ്ങൾ ഇല്ലാതെയാണ് പൂരവിളബര നടക്കുന്നത്..

രാവിലെ 7മണിയോടെ ഘടകപൂരങ്ങൾ വടക്കുനാഥനിൽ എത്തുന്നതോടെയാണ് തൃശൂർ പൂരം ആരഭിക്കുന്നത്.

ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം,ചൂരക്കോട്ടുക്കാവ് ഭഗവതി ക്ഷേത്രം, കുറ്റൂർ നെയ്‌ക്കാലക്കാവ് ക്ഷേത്രം, കണിമംഗലം ശാസ്ത ക്ഷേത്രം,പനമുക്കമ്പിള്ളി ശ്രീരാമധർമ്മാശാസ്ത ക്ഷേത്രം എന്നീ ദേവിദേവന്മാരാണ് പൂരത്തിൽ പങ്കെടുക്കുന്നത്.

ഓരോ ഘsകപൂരങ്ങൾക്കും പണ്ട് തൊട്ടേ തുടരുന്ന ആചാരങ്ങളും സമയങ്ങളുമുണ്ട്.

ഇതില് ചൂരക്കോട്ടു ഭഗവതി 14 ആനകളോടെ എഴുന്നുളത്... ഒരു...ഒന്നു ഒന്നര..... കാഴ്ചയാണ്...ചൂരക്കോട്ടു ഭഗവതി വടക്കുനാഥ ക്ഷേത്രത്തിലു എത്തിയതിനുശേഷമേ പാറമേക്കാവ് ഭഗവതി പുറപ്പെട്ടുകയുള്ളു.

എന്നാൽ കണിമംഗലം ശാസ്താവിന്റെ പൂര എഴുനെള്ളിത്തോടെയാണ് വടക്കുനാഥൻ കണി കണ്ടു ഉണരുന്നത്...ദേവഗുരുവാണു ഇവിടെ സകൽപ്പം അതിനാൽ വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷണം വെക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരമാണിത്... എന്താല്ലേ പവറ്....

അതൊക്കെ കാലങ്ങൾ ആയി ദേവി ദേവന്മാർക്ക് വേണ്ടി തുടരുന്ന ആചാരകൾ.....അത് അങ്ങനെ തന്നെ...

അല്ല, ഗെഡീ...ഒന്നു ചോദിക്കട്ടെ..... മ്മടെ വടക്കുനാഥ ക്ഷേത്രത്തിനു എത്ര ഗോപുര വാതിലുകൾ ഉണ്ട്??

മ്മള് തൃശ്ശൂര് ഗഡീസ് അതൊക്കെ കണ്ണടച്ച് പറയും എവിടെ.. ഏത്... എന്നൊക്കെ...

അതില് തെക്കേ ഗോപുരനട ഒരു മഹാ വിസ്മയമാണ്... പോസിറ്റിവിറ്റിയുടെ ഒരു ലോഡ് ആണ് അവിടെ....

പൂരത്തിന് മാത്രമേ തെക്കേഗോപുരവാതിൽ തുറക്കു... പിന്നെ ശിവരാത്രിക്കും..

അതും മ്മടെ രാമൻ...

ശ്രീ നെയ്തിലക്കാവിലമ്മയെ ശിരസ്സിലേന്തി മ്മടെ ഇതിഹാസ നായകൻ..... ഏകഛത്രാധിപതി..... തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.... ആ ഗോപുര വാതിൽ തുറന്നുള്ള ഒരു വരവുണ്ട്

.... എന്റെ രാമാ.......

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരവിളമ്പരം രാമന്റെ വരവോടെ ആരംഭിക്കും.......

രാമ രാജാവേഎന്നുള്ള ആൾ കൂട്ടത്തിന്റെ വിളിയിൽ അറിയാം തൃശ്ശൂര്കാർക് രാമനെ എത്ര ഇഷ്ടംമാണെന്ന്..

രാമാ രാജാവേ......

തൃശൂർ പൂരത്തിന്റെ ആവേശവും ആഘോഷങ്ങളും ഘടകപൂരപൂരകളോടെ ആരംഭിക്കുന്നു..

പിന്നെ അങ്ങോട്ട്‌ തേക്കിൻകാട് മൈതാനം ജനസമുദ്രമാണ്.. പിന്നെ മ്മടെ പൂരത്തിന്റെ മേളകള് ഓരോന്ന് ആയി തുടങ്ങും....

രാമന്റെ ആ പൂരവിളബരം എൻട്രി ഞാൻ ഒരു പെൻസിൽ വച്ചു വരച്ചു നോക്കി...

ഘടകപൂരകൾ വടക്കുനാഥ ക്ഷേത്രത്തിൽ എത്തിയാൽ പിന്നെ മ്മടെ തിരുവമ്പാടിയുടെ മഠത്തിൽ വരവാണു...പഞ്ചവാദ്യം അത് കഴിഞ്ഞു പാണ്ടിമേളം..

പെൻസിൽ കൊണ്ട് ഒരു പൂര വിളബരം

trisuur pooram sajitha johny

മഠത്തിൽ വരവ് പഞ്ചവാദ്യം

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് അറിയപ്പെടുന്നത് പഞ്ചവാദ്യ ആഘോഷങ്ങൾ കൊണ്ടാണ്... പലഭാഗത്തുനിന്നും ലക്ഷ്യകണക്കിനു ആളുകൾ വരാറുണ്ട് എന്നാൽ ഇത്തവണ ആഘോഷങ്ങൾ ഇല്ലാത്ത പൂരമാണ്.

ചെറുപൂരകൾ വടക്കുനാഥനിൽ എത്തിക്കഴിഞ്ഞാൽ പിന്നെ തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് വടക്കുനാഥ ക്ഷേത്രത്തിലേക്ക് എഴുനെള്ളിക്കുന്ന ചടങ്ങാണിത് ..

മഠത്തിൽ വരവ് എന്നു പറയുമ്പോൾ... മ്മടെ തൃശ്ശൂര് ഗഡീസ്നു പഞ്ചവാദ്യമാണ് കേമം...

ഇടയ്ക്ക, ഇലത്താളം, തിമില, മദ്ദളം, കൊമ്പ് ഇങ്ങനെ അഞ്ചിനകൾ ചേർത്തുള്ള വാദ്യമാണ് പഞ്ചവാദ്യം.

ശംഗ് തുടക്കത്തിലും അവസാനത്തിലുമാണ് വായിക്കുന്നത്..

ഓരോ വാദ്യ വിഭാഗത്തിനും കൃത്യമായ എണ്ണവും അത് നിന്നു വായിക്കാൻ വാദ്യക്കാർക്ക് സ്ഥാനങ്ങളുമുണ്ട്....

പല്ലാവൂർ അപ്പുമാരാർ, അന്നമട പരമേശ്വരൻ അപ്പുമാരാർ അങ്ങനെ പല പ്രശസ്ത കലാകാരന്മാരേം ഇ പഞ്ചവാദ്യത്തിൽ കാണാം..

നാടുവിലാലിലെ പന്തലിൽ നിന്നു കൊണ്ടുമാണ് തിരുവമ്പാടി ഭഗവതി മഠത്തിൽ നിന്നുഴുന്നെള്ളി ശ്രീ വടക്കുനാഥന്റെ നടക്കൽ മുഖം കാണിക്കുന്നത്...ഇതോടെ പഞ്ചവാദ്യം കലാശക്കൊട്ടു ആക്കും...

ഭഗവതിയുടെ തിടമ്പ് ഏറ്റുന്നത് തിരുവമ്പാടിയുടെ ശിവസുധറും, വലത്തേ കൂട്ടു തിരുവമ്പാടി ചന്ദ്രശേഖറും, ഇടത്തെ കൂട്ടു കുട്ടങ്കുളര അർജുനനുമാണ് പതിവ്..

അഴകിന്റെ തമ്പുരാൻ എന്നു ആയിരുന്നു ശിവ ശിവസുന്ദർ അറിയപ്പെട്ടിരുന്നത്....

പൂരപ്രേമിക്കൾക്കു പൂക്കോടൻ ശിവൻ തിരുവമ്പാടിയുടെ ശിവസുന്ദരനായതും പിന്നീട്‌ ഉണ്ടായ വിയോഗവും മറക്കാൻ സാധിക്കില്ല....

പഞ്ചവാദ്യം.. പാണ്ടി മേളം...അങ്ങനെ തൃശ്ശൂര് റൗണ്ടിൽ പൂരത്തിന്റ ഒരു പോസറ്റീവ് വൈബ് ആണ്....അതൊക്കെ കണ്ടും ആസ്വദിച്ചും ആളുകളുടെ ഒഴുക്കും..

മേടത്തിലെ ചൂടിൽ ആണ് തൃശൂർ പൂരം... എന്നാൽ അതു ഒന്നും ആസ്വാദനത്തിനു തടസങ്ങൾ അല്ല... പൂരത്തിന്റെ അന്നു തേക്കിൻകാട് മൈദാനവും മ്മടെ തൃശ്ശൂര് റൗണ്ടും ഒരു ജനസമുദ്രമാണ്..

പഞ്ചവാദ്യം കലാശക്കൊട്ടു ആയാൽ

പിന്നെ പാറമേക്കാവിന്റെ പഞ്ചാരിമേളവും പാണ്ടിമേളവുമാണ്...

പിന്നെ അങ്ങിട്, ചെണ്ടകളുടെ താളത്തിന്റെ മേളപൂരആഘോഷമാണ്..

കേൾവിപൂരം കഴിഞ്ഞാൽ കുടമാറ്റത്തിന്റെ കാഴ്ചപൂരം..

പാരമ്പര്യ പ്രൊഡിയിൽ മേളപെരുപ്പം തീർത്താണു മഠത്തിൽ വരവ് പതിവ് എന്നാൽ ഇത്തവണ ആഘോഷങ്ങൾ ഒന്നും ഇല്ല..

എങ്കിലും ആഘോഷങ്ങൾ ഇല്ലാത്ത പൂരത്തിന് ഞാൻ പെൻസിൽ കൊണ്ട് ഓർമ്മയിലെ മഠത്തിൽ വരവും പഞ്ചവാദ്യവും വരച്ചു നോക്കി...

പഞ്ചവാദ്യ പൂരത്തിന്റെ ഓർമ്മകളുമായി ഇത്തവണ നമ്മുക്ക് വീട്ടിൽ ഇരികാം.

പെൻസിൽ കൊണ്ട് മഠത്തിൽ വരവ് പഞ്ചവാദ്യം

trisuur pooram sajitha johny

ഇലഞ്ഞിതറമേളം

ഓർമകളിലെ പാണ്ടിമേള വിശേഷങ്ങൾ..

പാറമേക്കാവിന്റെ പൂരപുറപ്പാട് പതിഞ്ച് ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാരഭുഷിതായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നത് പാണ്ടി മേളത്തോടെയാണ്.

പാറമേക്കാവ് ക്ഷേത്രത്തിൽ നിന്നുമിറങ്ങുമ്പോൾ ചെമ്പടമേളമാണ്...ഇതു നടപ്പുരമേളമെന്നും അറിയപ്പെടും.

അതു അവസാനിച്ചാൽ പിന്നെ പാണ്ടി മേളമാണ്.

രണ്ടു കലാശകൊണ്ടോടു കൂടി പാണ്ടി മേളം അവസാനിച്ചു വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ പിന്നെ ഇലഞ്ഞിതറമേളമാണ്.

കൂത്തമ്പലത്തിൽ പ്രവേശിച്ചാൽ പിന്നെ പാണ്ടിമേളം ഇലഞ്ഞിത്തറ മേളമാക്കുന്നതിന് പുറകിൽ ഒരു ഐതിഖ്യമുണ്ട്.

കൂത്തമ്പലത്തിന്റെ അടുത്തുള്ള ഇലഞ്ഞിതറയിലാണ് നാലു മണിക്കൂർ നീണ്ട് നിൽക്കുന്ന വാദ്യ മേളം...

അങ്ങനെ പാണ്ടിമേളം ഇലഞ്ഞിത്തറമേളമായി അറിയപ്പെട്ടു തുടങ്ങിയത്...ലോക പ്രശ്സ്ത മാണ് മ്മടെ ഇ മേളപെരുമ്മ..

വാദ്യ രംഗത്തെ കുലപതിയായ ശ്രീ പെരുവനം കുട്ടൻമാരാണ് ഇലഞ്ഞിത്തറ യിലെ കേമൻ.

250ൽ പരം വാദ്യ മേളക്കാരുടെ മേളാചാർത്താണ് ഇലഞ്ഞിത്തറമേളം.

മേടമാസത്തിലെ പൊരി വെയിലത്ത്‌ ആണ് പൂരം എങ്കിലും മേളത്തിന്റെ ആവേശത്തിൽ സ്വയം മറന്നു പൂരപ്രേമികൾ ആഘോഷിക്കും.. അവിടെ ചൂട് ഒന്നും തടസമല്ല മ്മള് തൃശ്ശൂര് ഗഡീസിന്..

മേളപ്രേമികൾ ചെറിയവർ തൊട്ടു വലിയവർ വരെ ഉണ്ടാവും...കുട്ടികളെ തോളിൽ ഇരുത്തിയും.... കുഞ്ഞു കൈകൾ മുകളിൽ ഉയർത്തിയും അവരും മേലവേശത്തിലാണ്.

പൊരി വെയിലായതിനാൽ പല കമ്പനികളും അവരുടെ പരസ്യത്തിന്... പല തരത്തിലുള്ള വീശറികൾ കൊടുക്കും.

മേളക്കാരുടെ ചെണ്ട കോലിനൊപ്പം ഇത്തരം വിശറിയും, പൂരപ്പറമ്പിൽ കിടുന്ന കടുക് നിറച്ച ബലൂണുകളും, വെള്ളത്തിന്റെ ബോട്ടലുകളും മുകളിലേക്കു ഉയർത്തി മേളത്തിനൊപ്പം താളംപിടിക്കുന്ന മ്മടെ തൃശ്ശൂര് റൗണ്ടിലെ ജനാവേശം മേളത്തിന്റെ മാറ്റു കൂട്ടുന്നു.

ഇലഞ്ഞിത്തറമേളത്തിന് ഒരു താളമുണ്ട് അതു മാറുന്നത് തൃശ്ശൂർ ഗഡീകൾക്കും, മ്മടെ മേളപ്രേമികൾക്കും മനസിലാവും.

ഇടതു കലാശം, വലതു കലാശം, തകൃത പിന്നെ ത്രിപുട.ഇങ്ങനെയാണ് ഇലഞ്ഞിതറ പാണ്ടിമേളത്തിന്റെ ഓർഡർ.

ത്രിപുടകു മുൻപ് മുട്ടിന്മേൽ ചെണ്ട... പിന്നെ ആവേശംകൂടി... വരുമ്പോൾ ... കുഴഞ്ഞു മറിഞ്ഞു കൊട്ടൽ. .. അങ്ങനെ കാണികളെ വിസ്മയ തുമ്പത് പിടിച്ചു നിറുത്തി കൊടുകാറ്റു പോലെ കൂത്തമ്പലത്തിലെ മുകളിൽ വരെ മേളപെരുപ്പം കൊട്ടി കയറുന്ന ഒരു ശബ്ദസുന്ദര നാദമാണ് ഇലഞ്ഞിത്തറമേളം.പിനീട്‌ ഒരു കൊടുകാറ്റു ശമിക്കുന്നപോലെ അതു നിശ്ചലമാകും.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പിന്നെ കാഴ്ചകളുടെ വിസ്മയത്തിലോടുള്ള തെക്കോട്ടു ഇറക്കമാണ്.

കാലം മാറി കലകളും മാറി തുടങ്ങി... ഏതു കലയിലും മാറ്റങ്ങൾ വന്നാലും തൃശ്ശൂർ പൂരത്തിന്റെ കലകൾ അന്നും ഇന്നും ഒരേപോലെയാണ്.

ലോകത്തിലെ ഏറ്റവും അധികം വാദ്യക്കാർ പങ്കു എടുക്കുന്ന ഇലഞ്ഞിത്തറ മേളം ഇത്തവണ ഇല്ലെങ്കിലും..

പെൻസിൽ കൊണ്ടു ഒരു ചെറിയ ഇലഞ്ഞിത്തറമേളം ഞാൻ വരച്ചു നോക്കിയപ്പോൾ..

പെൻസിൽ കൊണ്ട് ഒരു ഇലഞ്ഞിതറമേളം

trisuur pooram sajitha johny

തെക്കോട്ടിറക്കം

ലോക പ്രശസ്തമായ ഇലഞ്ഞിത്തറ മേളം നാദവിസ്മയം തീര്ത്തു ഏകദേശം അഞ്ചുമണിയോടെ....പാറമേക്കാവ് ഭഗവതിയും തിരുവമ്പടി ഭഗവതിയും വർണമാറ്റുരക്കാൻ വേണ്ടി തെക്കോട്ടുഇറങ്ങും.. എന്നാൽ ഇത്തവണപൂരം ഒരു ആഘോഷവുമില്ലാതെയാണ്.

പാറമേക്കാവ് ഭഗവതി സർവ്വഭുഷിതയായി 15 ആനകളോടെ തെക്കോട്ടേക്കു ഇറങ്ങുമ്പോൾ മുതൽ ജനങ്ങൾ ആര്പ്പു വിളിയോടെ കുടമാറ്റത്തിന്റെ ആവേശത്തിൽ ആവും.

ശക്തൻ രാജാവിനെ വണങ്ങി കുടമാറ്റത്തിന് പാറേമേക്കാവിന്റെ 15 ഗജവീരമാർ

നിര നിരയായി നിന്നാൽ..

പിന്നെ തിരുവമ്പടി ഭഗവതിയും 15

ആനകളോടപ്പം

മുഖമുഖമായി നിന്നു കുടമാറ്റത്തിന് തയാറെടുക്കുന്നു..

ഇ രണ്ടു വിഭാഗം ദേവികൾ മുഖമുഖം ദർശിക്കുന്ന സുന്ദര നിമിഷം..

കരിവീരൻമാരായ പല പേര് കേട്ട ഗജ വീരന്മാര് ഉണ്ട് ഇ മുപ്പത് ആനകളിൽ..

ഓരോ ദേശകർക്കും ഇഷ്ടപെട്ട ആനകളുമുണ്ട്..

വടക്കുനാഥന്റെ മുമ്പിൽ തിടമ്പ് ഏറിയാൽ പിനീട് ആ ആനകൾക്കു പുറമെ ഉള്ള പൂരത്തിനൊ ഉല്സവത്തിനോ പുറപ്പാടിനു തിടമ്പ് ഏറ്റാൻ മാത്രമേ പാടുള്ളു... ഇടതു വലതു അങ്ങനെ ഉള്ള കൂട്ടിനു ഒന്നും പോകാൻ പാടില്ല....

അതു ആണ് വടക്കുനാഥന്റെ മുമ്പിൽ തിടമ്പ് ഏറ്റുനതിന്റെ പവർ...

പാറമേക്കാവിന്റെ തെക്കോട്ടിറക്കം കാണുമ്പോൾ... പൂര ലഹരിയിൽ ഉള്ള ജനങളുടെ ഒഴുക്ക് കണ്ടാൽ അറിയാം പൂരം എത്ര ആവേശത്തിൽ എത്തിയെന്നു.

വടക്കുനാഥ ക്ഷേത്രത്തിനു 4 ഗോപുര നടയുണ്ട്.അതില് തെക്കേ ഗോപുര നട ലോക പ്രശസ്തമായതു ഇ തെക്കോട്ടിറക്കവും കുടമാറ്റവുമാണ്.

ഒരിക്കൽ എങ്കിലും തൃശ്ശൂർ വന്നവർ ആരും തെക്കേഗോപ്പുരനട കാണാതെ ഇരിക്കില്ല..

മ്മടെ തൃശ്ശൂര് റൗണ്ട് ചുറ്റി കുടുങ്ങി പോയവരുടെ കഥകളുംമുണ്ട് ധാരാളം

ഇവിടം പോസിറ്റിവിറ്റിയുടെ മഹാ കലവറ എന്നാണ് മമ്മള് തൃശ്ശൂര് കാര് പറയുന്നത്.

മ്മടെ ജോയി താക്കോൽകാരൻ വരെ മൂവിയിൽ പറഞ്ഞിലെ... ഇവിടെ ഇരുന്നാൽ എലാം പോസിറ്റീവുംട്ടാ എന്നു.

ദേവികളുടെ കൂടി കാഴ്ച മനോഹരമാകുന്നത് പ്രൊഡഗംഭീരമായ വര്ണക്കുടകൾ ഉയർത്തി കാണിച്ചു മത്സരിക്കുമ്പോളാണ്..

അതു കുടമാറ്റം....

ഇത്തവണ കുടമാറ്റം ഇല്ല തെക്കോട്ടു ഇറക്കവുമില്ല.. എങ്കിലും

പെൻസിൽ കൊണ്ടു തെക്കോട്ടു ഇറക്കം ഞാൻ വരച്ചു നോക്കിയപ്പോൾ..

ഏലാം പോസിറ്റീവ് ആവുംട്ടാ ഗെഡീ ...

പെൻസിൽ കൊണ്ട് ഒരു തെക്കോട്ടിറക്കം

trisuur pooram sajitha johny

കുടമാറ്റം

ലോക പ്രശസ്തമായ വർണങ്ങളുടെ കുടമാറ്റം തൃശൂർ പൂരത്തിന്റെ ഒരു പ്രധാന ആകർഷണമാണ്.എന്നാൽ ഇത്തവണ പൂരം ഒരു ആഘോഷവുമില്ലാതെയാണ്.

വാദ്യ മായി, താളമായി, മേളമായി, പൂരം കൊട്ടി കയറി പിന്നെ കുടമാറ്റത്തിന്റ വരണാഘോഷമാണ്...

കേൾവി പൂരം കഴിഞ്ഞാൽ പിന്നെ വരണങ്ങളുടെ കാഴ്ച പൂരമാണ്..

ദേവി സഹോദരികൾ പസ്പരംകാണുന്ന ദൈവിക കാഴ്ച്ച മനോഹരമാകുന്നതു പാറമ്മേക്കാവ്, തിരുവമ്പാടി വിഭാഗത്തിന്റെ പ്രൊഡ്യഗംഭീരമായ വർണ കുടകൾ ഉയർത്തി കാണിച്ചു മത്സരിക്കുബോളാണ്.

ഓരോ കുട ഉയർത്തിയശേഷവും മൂന്ന് വട്ടം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമാണ് അടുത്ത കുട ഉയർത്തുന്നത്.

ഓരോ ഭാഗത്തുള്ള തിടമ്പ് കയറ്റിയ ആനയുടെ കുട മറ്റു 14 ആനകളെക്കാൾ വ്യസ്തമാണ്...അതു ഒരു കാഴ്ചയാട്ട...

ഓരോ വർഷവും സ്പെഷ്യൽ കുടകൾ കഴിഞ്ഞ വര്ഷങ്ങളേക്കാൾ മികച്ചു നിൽക്കാറുണ്ട്.

കുടമാറ്റം അതു നടക്കു നിന്ന് കാണണം എന്നാണ് തൃശ്ശൂര് ഗഡീസ് പറയ....

അവിടെ നിന്നാൽ കാണുന്ന കാഴ്ച നയനമനോഹരമാണ്.

ഓരോ കുട ഉയർത്തുമ്പോളും അതിന്റെ നിറം, നിർമാണ രീതി എലാം ആസ്വാദിച്ചു പൂരപ്രേമികൾ ആവേശത്തിൽ ആർപ്പു വിളിച്ചു കൊണ്ടു ഇരിക്കും...

തിരുവമ്പാടി പച്ച ഉയർത്തുമ്പോൾ പാറമേക്കാവ് നീല .....പിന്നെ..മഞ്ഞ.. ചുവപ്പ്.. വയലറ്റ് ... അങ്ങനെ പല വർണങ്ങളിൽ കുടകൾ മാറ്റി മാറ്റി ഉയർത്തി ആഘോഷണമാണ് പൂരപ്പറമ്പിൽ..

ഓരോ കുടകൾ ഉയർത്തുമ്പോൾ ജനക്കൂട്ടം ആവേശത്തോടെ ആർപ്പു വിളിച്ചും കൈകൾ ഉയർത്തിയും, ഉയർന്നു ചാടിയും, കയടച്ചും ഇരുഭാഗങ്ങളിലെയും പൂരപ്രേമികൾ കുടമാറ്റത്തെ പോത്സാഹിപിക്കും

വർണ കുടങ്ങളിലെ കാഴ്ചകളിൽ നിന്നുമാണ് തൃശ്ശൂര് ഗഡീസ് കളർ സെൻസ് പഠിച്ചത് എന്നും പറയാം..മ്മടെ വർണ്ണപട്ടിന്റെ സ്വന്തം കല്യാണ പട്ടാമ്പി രാമൻ സാർ വരെ പറഞിട്ടുണ്ട് ഇതു.

പലതരത്തിൽ ഉള്ള വെഞ്ചാമരവും ആലവട്ടവും വരെ ഉയർത്തിയ ചരിത്രമുണ്ട് കുടമാറ്റത്തിന് ..

മ്മടെ കുടമാറ്റം ഇങ്ങനെ ആർപ്പു വിളിയോടെ ജനവേശത്തിൽ നിൽകുമ്പോൾ..

മ്മള് ഗഡീസ് സ്പെഷ്യൽ കുടകൾക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് മനസിൽ മുഴുവൻ...

സ്പെഷ്യൽ കുടകൾ എന്നു വച്ചാൽ അതു ഒന്നു.... ഒന്നര..... സ്പെഷ്യൽ ഐറ്റം ആണ് പാറമേക്കാവും തിരുവമ്പാടിയും ഇറക്കാറ്..

കുടയിൽ ദേവനും, മുരുകനും, അയ്യപ്പനും, എന്തിനു പറയുന്നു നമ്മടെ തിരുവമ്പാടി ശിവസുദർ വരെ കുടയിൽ ഉണ്ടായിരുന്ന കാലങ്ങളുണ്ട് മ്മക്ക്..

ആനകൾക്കു മുകളിൽ മറ്റൊരു ആന... എന്തുട്ടാ ആ കാഴ്ച്ച...അഴകിന്റെ തമ്പുരാൻ മറ്റു ഗജവീരന്മാരുടെ മുകളിൽ.. അതിലും മനോഹരമായ കാഴ്ച ഉണ്ടായത് മ്മടെ സ്വന്തം ശക്തൻ തമ്പുരാൻ പൂരത്തിന് ആനകളുടെ മുകളിൽ കുടമാറ്റത്തിൽ വന്നപ്പോൾ ആണ്..അപ്പോ ഉണ്ടായ ജനത്തിന്റെ ആവേശമാണ് പൂരം ഏറ്റവും ഉന്നതിയിൽ നിറുത്തിയ നിമിഷങ്ങൾ.

ഒന്നിന് മുകളിൽ നില നിലകൾ ആയുള്ള കുടയും, എന്തിനു പറയുന്നു മ്മടെ ഇന്ത്യ വരെ തൃശൂർ റൗണ്ടിലെ കുടകളിൽ വിരിഞ്ഞു , പുൽവാമ സംഭവത്തിന് ശേഷമുള്ള പൂരത്തിൽ പട്ടാളക്കാർക്കുള്ള ആദരവ് സൂചകമായുള്ള കുടകൾ.

അങ്ങനെ സാദാരണ കാലൻ കുട തൊട്ടു മുത്തു കുടകൾ വരെ.... പിന്നെ കാലം മാറിയപ്പോൾ ല ഇ ഡി ലൈറ്റ് പതിപ്പിച്ച കുടകൾ, ഇതു എല്ലാം ആവേശത്തിന്റെ ഡബിൾ ആണ് നൽകുന്നത്..

ല ഇ ഡി ലൈറ്റ് ഉള്ള കുടകൾ വിരിഞ്ഞപ്പോൾ ആൾകൂട്ടം ഒന്നിച്ചു മൊബൈൽ ഫ്ലാഷ് മുകൾക്ക് ഉയർത്തി ചാടി തുള്ളുന്നത് കഴിഞ്ഞ വർഷത്തെ ഒരു കിടിലൻ കാഴ്ച ആയിരുന്നു..

വെറൈറ്റി കുടകൾ തീർന്നില്ല പുലി പുറത്തിരിക്കുന്ന മുരുകൻ,ശബരിമല അയ്യപ്പൻ, പ്രകൃതിയെ സ്നേഹിക്കുന്നവർക്കു ചെടികളും പൂവുകൾ കൊണ്ടുള്ള കുടകൾ.. അങ്ങനെ അങ്ങനെ...

എല്ലാം കണ്ടു കൊണ്ട് മ്മടെ വടക്കുനാഥനും..

5.40 തൊട്ടു തുടങ്ങുന്ന ഇ വർണ കാഴ്ചകൾ 7 മണിയോടെ കഴിഞ്ഞാൽ ...പിന്നെ ചെറിയ ഒരു വെടിക്കെട്ടും ഉണ്ടാകും..അതോടെ പകൽ പൂരം തീരും.

അതു കഴിഞ്ഞാൽ പിന്നെ പിറ്റേന്ന് പുലർച്ചെ പൂരം വെടിക്കെട്ടു...

മ്മള് തൃശ്ശൂര്കാര് പറയുന്നത് ലോകത്തു ഇതിലും നയന മനോഹരമായ കാഴ്ച വേറെ ഇല്ല...എന്തുട്ടാ ഭംഗി... അതു പറഞ്ഞാൽ മറ്റുളവർക് മനസിലാവില്ല വന്നു കാണണം ഗഡീ ഒരിക്കൽ എങ്കിലും..

പിന്നെ കാറില്, ബൈക്കില്, എലാം വന്നു ഇതൊക്കെ കാണാം എന്നു വിചാരിച്ചാൽ നടക്കില്ല ട്ടാ ഗെഡീ ... അല്ല.... നടക്കുക തന്നെ വേണം..

ഒരു വണ്ടിയും റൗണ്ടിലേക്കു വിടില്ല.... അപ്പോ കുറച്ചു നടക്കണമ്... അല്ല ഗെഡീ ഇത് ഇപ്പൊ കൊല്ലത്തിൽ ഒരിക്കൽ നടന്നാൽ എന്താ.....ഇതു ഒരു ആവേശം അല്ലെ... അതൊക്കെ അല്ലെ ആഘോഷത്തിന്റെ ഓർമകൾ.....

ദേവികളുടെ കൂടി കാഴ്ച മനോഹരമാകുന്നത് പ്രൊഡഗംഭീരമായ വര്ണക്കുടകൾ ഉയർത്തി കാണിച്ചു മത്സരിക്കുമ്പോളാണ്...

അങ്ങനെ കുടമാറ്റം കഴിഞ്ഞു മടങ്ങുമ്പോൾ...

കുടമാറ്റത്തിന്റെ വർണങ്ങളും സ്പെഷ്യൽ കുടകളുടെ വിശേഷങ്ങൾ ആണ് ചർച്ചകൾ...

പെൻസിൽ കൊണ്ടു കുടമാറ്റം വരച്ചു നോക്കിയപ്പോൾ..

പെൻസിൽ കൊണ്ട് കുടമാറ്റം

trisuur pooram sajitha johny

തൃശൂർ പൂരം വെടിക്കെട്ട്

തൃശൂർകാർക് സാമ്പിൾ തൊട്ടു വർണങ്ങളുടെ ആഘോഷമാണ് എന്നാൽ തൃശ്ശൂർ പൂരം ഇത്തവണ ചടങ്ങുകൾ മാത്രമാണ്....

സാമ്പിൾ വെടിക്കെട്ടിന്റെ അന്നു മ്മള് തൃശൂർകാര് പറയുന്ന ഒരു ഡയലോഗ് ഉണ്ട്...

"ഇത് വെറും സാമ്പിള്....പൂരം വെടിക്കെട്ടു മ്മള് പൊരിക്കും ഗെഡീ ...."

അങ്ങനെ ഭൂമിയിലെ പൂരകാഴ്ചകൾ കഴിഞ്ഞാൽ പിന്നെ ആകാശ പൂരമാണ്.

വർഷങ്ങൾ ആയി കേട്ടു വരുന്ന മത്സര വിശേഷങ്ങൾ ഉണ്ട് മ്മള് തൃശ്ശൂര് ഗഡീസിനു ഇടയിൽ

പാറമേക്കാവും തിരുവമ്പാടി മത്സരിച്ചുള്ള വെടിക്കെട്ടു..അതു പുലർച്ചെ മൂന്ന് മണിക്..

കുടമാറ്റവും രാത്രി പൂരവും കഴിഞ്ഞു ജനസാഹാരം അലക്ഷ്യമായി ഒരു ഒഴുക്കാണ്... അങ്ങനെ തൃശ്ശൂര് റൗണ്ട് കറങ്ങി നടക്കാൻ മാത്രം ദൂരെ നിന്നും വരുന്നവരുണ്ടു....

തൃശ്ശൂര് നഗരം മുഴുവൻ അപ്പോ പൂരലഹരിയിൽ ആയിരിക്കും..അപ്പോഴേക്കും പുലർച്ചെ വെടികെട്ടു തുടങ്ങും.

മാനത്തു ഓരോ അമിട്ട് വിരുമ്പോഴും താഴെ ഭൂമിയിൽ പൂര പ്രേമികളുടെ മനസു നിറയും..

ഹെയ്... പച്ച.... മഞ്ഞ... ചുവപ്പ്... നീല... എന്നുള്ള ആർത്തു വിളിച്ചുള്ള അവരുടെ ആവേശവും കാണാം..

ആ ആർപ്പു വിളി പൂരത്തിന് മാറ്റു കൂടുന്നു..

അങ്ങനെ കളര്ഫുള് പൂരം വെട്ടിക്കെട്ടോടെ തീരും .. പൂരം കഴിഞ്ഞാലും ഇ മാനത്തെ പൂര വിശേഷങ്ങളുടെ വിസ്മയവർണ്ണ വിവരണങ്ങൾ തീരില്ല.

ശബ്‌ദം മലനീകരണ നിയമങ്ങൾ കാരണം ദൃശ്യ ത്തിനു ആണ് ശബദത്തെകാൾ ഇ അടുത്ത കാലങ്ങൾ ആയി പ്രധാനം.

എന്നാൽ ഇത്തവണ ഇതും ഇല്ല... എങ്കിലും തൃശ്ശൂർകാരി എന്ന നിലയിൽ പൂരം മറക്കാൻ എനിക്കും ആവില്ല...

ആഘോഷങ്ങൾ ഇല്ലാത്ത തൃശ്ശൂർ പൂരം ദിനങ്ങൾകു.. ആവേശം നൽകാൻ

ഒരു ചെറിയ വെടിക്കെട്ടു പെൻസിൽ വച്ചു വരച്ചു നോക്കിയപ്പോൾ...

അങ്ങനെ വർണങ്ങളുടെ പൂരം തീര്ന്നു..

പിന്നെ പിറ്റേന്നു പകൽ പൂരം... ഇത് മ്മള് ത്രീശൂർകാരുടെ മാത്രം പൂരമാണിത്.....അതു കഴിഞ്ഞാൽ ഉപചാരം ചൊല്ലി ദേവി സഹോദരിമാർ അടുത്ത വർഷം കാണാമെന്നു പറഞ്ഞു പിരിയും..

പൂരം കഴിഞ്ഞു പൂരത്തിന് സഹായിച്ച എല്ലാവർക്കും പൂര കഞ്ഞിയുമുണ്ട്.

പൂരത്തിന് മുൻമ്പ് ഒരു മാസം മുൻപ് തുടങ്ങുന്ന പൂരപ്രദര്ശനവും പൂരം കഴിഞ്ഞാൽ തീരും.

ഇതോടെ പൂരം തീരും എങ്കിലും ത്രീശൂര് ഗെഡികളുടെ മനസിലും നാവിലും പൂര വിശേഷങ്ങൾ തന്നെ ആവും..

പെൻസിൽ കൊണ്ട് ഒരു വെടിക്കെട്ട്

trisuur pooram sajitha johny

പെൻസിൽ കൊണ്ടൊരു തൃശ്ശൂർ പൂരആഘോഷം

ആഘോഷങ്ങൾ കഴിഞ്ഞ വർഷങ്ങൾ പോലെ ഇല്ലാത്ത തൃശ്ശൂർ പൂരം ദിനങ്ങൾകു.. ആവേശം നൽകാൻ

പൂര ഓർമകളിലൂടെ പെൻസിൽ കൊണ്ടു ഒരു ശ്രമം നടത്തിയത് കണ്ട എല്ലാവരോടും പൂരത്തിന്റെ സന്തോവും നന്മകളും...

ത്രീശൂർകാരുടെ ഒരു വർഷത്തെ കാത്തിരിപ്പാണ് പൂരം..

പൂരത്തിന് മാത്രം നാട്ടിൽ വരുന്ന ഗഡീസ് ഉണ്ട്..സുഹൃത്തുക്കളെ പൂര പറമ്പിൽ കണ്ടു അവരോടുപ്പം നല്ല നിമിഷങ്ങൾ ചിലവാകുന്നവരുണ്ടു.

പൂരത്തിന് മാത്രം കാണുന്ന സൗഹൃദങ്ങൾ ഉണ്ട്.ജാതി മത ബേധമില്ലാതെയാണ് പൂരം തൃശൂർ കാര് ആസ്വദിക്കുന്നത്.

ശരിക്കും പറഞ്ഞാൽ കൈ കൊണ്ടുള്ള കലാവിരുതാണ് തൃശൂർ പൂരത്തെ ഇത്ര മനോഹരമാകുന്നത്.

ഒരു കുട ഉണ്ടാകുന്ന ആളുടെ കൈയിൽ നൂല് സൂചിയിൽ കോർക്കുമ്പോൾ തുടങ്ങുന്നു അവിടെ കുടമാറ്റത്തിന്റെ ആവേശം..

അതുപോലെ ഒരു വെടിക്കെട്ടുകാരൻ വെടിമരുന്നു കൈ കൊണ്ടു നിറക്കുമ്പോൾ തുടങ്ങുന്നു അവിടെ വെടിക്കെട്ടു പൂരം.

അതുപോലെ ഒരു കൈപണി കൊണ്ടു വെഞ്ചമരവും ആലവട്ടവും നെറ്റിപടവും ഉണ്ടാകുമ്പോൾ തുടങി ആനകളുടെ പൂരം..

ഇനി ഒരു ചെണ്ട മേളക്കാരൻ കൈയിലുള്ള കോലു കൊണ്ടു ചെണ്ടയിൽ അടിക്കുമ്പോൾ തുടങ്ങുന്നു മേളങ്ങളുടെ പൂരം.

അങ്ങനെ കൈകൾ കൊണ്ടുള്ള ഒരു അത്ഭുത കാഴ്ചകളും നാഥമേളകളുമാണ് തൃശൂർ പൂരത്തെ ഇത്ര മനോഹറാമാകുന്നത്..

ഇത്തവണ പൂരം ആഘോഷമില്ലെന്നു പറയുമ്പോൾ അതു ഒരു ചെറിയ വാക്കു അല്ല....ഇ കലാകാരുടെ വീടുകളിലെ പ്രേതീക്ഷകൾ ആയിരുന്നു ഓരോ വർഷത്തെയും പൂരം.

തൃശ്ശൂർ കാര് പറയുന്നത് ഇ പൂരകാഴ്ചകൾ പലതു ആണ്.. അതു ഏതു ആശ്വാസതകർക്കും സന്തോഷമാണ്.

ചിലർക്ക് സഹ്യ പർവ്വതങ്ങളെ പോലെയുള്ള ഗജവീരൻമാരെ ആഭരങ്ങളെ ഇല്ലാതെ കാണുന്നത് ആവും ഇഷ്ടോമം.. ഇ കൂട്ടര്, ആനക് നെറ്റി പട്ടം വച്ചാൽ പിന്നെ കാണാൻ നിൽക്കില്ല...

ചിലർക്ക് ആന ചമയം, ആന യുടെ ആഭരണങ്ങളും, തിളക്കമുള്ള നെറ്റിപട്ടവും അടുത്ത് കാണുന്നതു ആണ് സന്തോഷം.

ചിലർക്ക് പൂരം എക്സിബിഷൻ.

ചിലർക്ക് പൂര പന്തൽ.., മറ്റു ചിലർക്ക് വെടിക്കെട്ടു, വേറെ ചിലർക്ക് കുടമാറ്റം, പിന്നെ ചിലർക്ക് തെക്കോട്ടു ഇറങ്ങുമ്പോൾ ഉള്ള ആ ഒഴുക്ക്.. പിന്നെ ചിലർക്ക് മഠത്തിൽ വരവ്.. വേറെ ചിലർക്ക് ഇലഞ്ഞി തറമേളം ...പിന്നെ ചിലര് രാത്രിയുള്ള പൂരം മാത്രത്തിനു വന്നു പുലർച്ചെ വെടിക്കെട്ടു കണ്ടു പോകുന്നവർ...ഇറക്കി പൂജ കാണാൻ മാത്രം വരുന്നവർ.... പിന്നെ ചിലർക്ക് പുലർച്ചെ വെടിക്കെട്ടു കഴ്ഞ്ഞുള്ള തൃശ്ശൂര് റൗണ്ടലൂടെ ഉള്ള കറക്കം..പിന്നെ ചിലര് തൃശ്ശൂർ കാരുടെ മാത്രം പകൽ പൂരം കാണാൻ വരുന്നവർ.. വേറെ ചിലർക്ക് പൂരത്തിന് കിട്ടുന്ന പൊരിയും ഏലാം കൊറിച്ചു ജന കൂട്ടത്തിൽ നടക്കുനത്.

കുടമാറ്റം കഴിഞ്ഞു രാത്രി പൂരംകഴിഞ്ഞു അലക്ഷ്യമായുള്ള നടത്തം..അങ്ങനെ ആസ്വാദനം ഓരോ തരത്തിലാണ്...

അതു തൃശൂർ പൂരത്തിന്റെ പ്രതേകതയാണ്...ഇഷ്ടമുള്ളതു തിരഞ്ഞെടുത്തു ആസ്വദിക്കം

ഇപ്പൊ എല്ലാത്തിലും പാക്കേജ് ആണലോ മൊബൈൽ സിമ്മിൽ തൊട്ടു ഫ്ലൈറ്റ് യാത്രയിൽ വരെ പാക്കേജ് ആണ്.. അപ്പോ ഇ പാക്കേജുകളുടെ കാലത്തു തൃശ്ശൂർ പൂരം ഒരു കംപ്ലീറ്റ് പാക്കേജ് എന്നാണ് മോഡേൺ ഗഡീസ് പൂരത്തെ പറയുന്നത്.

എന്നാൽ ഇത്തവണ ഇതു... കംപ്ലീറ്റ് പാക്കേജ് ആയില്ല ട്ടാ..

സാരില്ല ഗഡീ... കംപ്ലീറ്റ് പോസിറ്റീവ് തന്നെ..

മ്മടെ വടക്കുനാഥൻ കൈ വിടില്ല... ഇ കൊറോണ എല്ലാം പെട്ടന്ന് പോയി..

വരും വര്ഷങ്ങളിലെ പൂരങ്ങൾ നമ്മക്ക് ഒന്നിച്ചു പൊരികാം.

പൂരം വിശേഷങ്ങൾ വായിച്ച എല്ലാവര്കും നന്മകൾ നേരുന്നു.,

സന്തോഷം.

trisuur pooram sajitha johny

Thrissur Pooram Pencil art series in Video


Concept & Story & Art – » Eaalu Arts Studio By Sajitha Johny

Author - Sajitha Johny


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സജിത ജോണി

Sajitha Johny from Thrissur. Software engineer , Business, Artist, Writer , Traveler.. » Sajitha Johny's Blog / » Facebook

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:00:51 am | 19-06-2024 CEST