കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഒരു അമേരിക്കൻ മലയാളിയുടെ തുറന്ന കത്ത്

Avatar
Nazeer Hussain Kizhakkedathu | 09-05-2020 | 2 minutes Read

സർ,

2019 ലെ കണക്ക് വച്ച് മാത്രം ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് പ്രവാസികൾ മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത്. ഇപ്പോൾ അമേരിക്കയിലും യൂറോപ്പിലും ഉള്ള ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ വന്ദേ ഭാരതം എന്ന പേരിൽ ഇന്ത്യൻ ഗവണ്മെന്റ് തുടങ്ങിയ സംരംഭത്തിൽ, COVID19 മൂലം ജോലി നഷ്ടപെട്ടോ, വിസ കാലാവധി തീർന്നോ നാട്ടിലേക്ക് വരുന്ന പ്രവാസിയുടെ പിച്ച ചട്ടിയിൽ കയ്യിട്ടുവാരുകയാണ് ഇന്ത്യൻ ഗവണ്മെന്റ് ഇപ്പോൾ ചെയ്യുന്നത്.

ഉദാഹരണത്തിന് ശരാശരി ന്യൂ യോർക്കിൽ നിന്ന് ഇന്ത്യയിലേക് ഏതാണ്ട് 500 (38,000 ഇന്ത്യൻ രൂപ) ഡോളർ വൺ വേ വിമാനക്കൂലി ഉള്ളിടത് എയർ ഇന്ത്യ ഈടാക്കുന്നത് 1300 ഡോളറോളം (ഒരു ലക്ഷം ഇന്ത്യൻ രൂപ) ആണ്. അത് കൂടാതെ ദിവസം ഏതാണ്ട് 4000 രൂപ വച്ച് ക്വാറന്റൈൻ ചെയ്യപ്പെടാൻ 14 ദിവസം വാങ്ങാൻ പദ്ധതി ഇടുന്നതിലൂടെ അര ലക്ഷം രൂപ അതിലൂടെയും സർക്കാർ പ്രവാസിയുടെ കയ്യിൽ നിന്ന് ഈടാക്കുന്നു.

letter malayalee
Photo Credit : » @Hussain.Kizhakkedathu FB

രാജ്യത്തിൻറെ സമ്പത് വ്യവ്യസ്ഥയ്ക്ക് വർഷങ്ങളോളം താങ്ങായി നിന്ന പ്രവാസികളോട് അവർക്ക് ഒരാവശ്യം വരുമ്പോൾ ഇങ്ങിനെ കാണിക്കുന്നത് നീതിയില്ലായ്മയാണ്. ഇത് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു. എത്രയും പെട്ടെന്ന് വിമാനക്കൂലി ന്യായമായി നിശ്ചയിക്കുകയും, ക്വാൻറന്റീന് വേണ്ടി പ്രവാസികളുടെ കയ്യിൽ നിന്നും ഈടാക്കുന്ന പണം വേണ്ടെന്ന് വയ്ക്കുകയും ചെയ്യണം. ന്യൂ യോർക്ക് , യൂറോപ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന മലയാളികളെ അവർ ആദ്യം ഇറങ്ങുന്ന മുംബൈ, അഹമ്മദാബാദ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ക്വാറന്റൈൻ ചെയ്യുന്നതിന് പകരം കേരളത്തിൽ വിമാനത്തിൽ എത്തിച്ച് ക്വാറന്റൈൻ ചെയ്യാനുള്ള ഏർപ്പാടും ഉണ്ടാക്കണം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വന്ദേ ഭാരതം എന്ന പേരൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, കുവൈറ്റ് യുദ്ധം നടക്കുന്ന സമയത്ത് രണ്ടു ലക്ഷത്തിനടുത്ത് ആളുകളെ ഒരു നയാപൈസ വാങ്ങാതെ നാട്ടിൽ എത്തിച്ച ഒരു സർക്കാർ ഉണ്ടായിരുന്ന നാടാണ്. ആ പെരുമ നമുക്ക് നിലനിർത്തണം.

പല സംസ്ഥാനങ്ങളിൽ നിന്നും അതിഥി തൊഴിലാളികൾ കാൽനടയായി ആയിരം കിലോമീറ്റര് അകലെയുള്ള വീടുകളിലേക്ക് പോകുന്ന, അതിൽ ചിലർ , കുട്ടികൾ ഉൾപ്പെടെ, റെയിൽവേ ട്രാക്കിൽ ഉറങ്ങിക്കിടക്കുമ്പോൾ ട്രെയിൻ ഇടിച്ചു മരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ ഇതൊക്കെ ചോദിക്കുന്നത് അധികപ്പറ്റാണ് എന്നറിയാം, എന്നാലും ചോദിച്ചു പോവുകയാണ്.

എന്ന്,

ഒരു അമേരിക്കൻ മലയാളി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Nazeer Hussain Kizhakkedathu

» Website

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:53:34 am | 19-06-2024 CEST