ഇന്ത്യൻ ഭക്ഷ്യസുരക്ഷയും , നൈജീരിയയിലെ കാച്ചിൽ കൃഷിയും

Avatar
Vinaya Raj V R | 30-04-2020 | 1 minute Read

ഭക്ഷ്യസുരക്ഷ എന്നവിഷയം മുഖ്യധാരയിൽ എത്തുകയും അതിനായി വിവിധമാർഗങ്ങൾ തേടേണ്ടതിനെപ്പറ്റി സർക്കാർ പറയുകയും ചെയ്യുന്ന ഈ അവസരത്തിൽ നൈജീരിയയിലെ കാച്ചിൽ കൃഷിയെപ്പറ്റി അറിയുന്നത് രസാവഹമാണ്.

വലിപ്പത്തിൽ ഇന്ത്യയുടെ മൂന്നിലൊന്നോളം വരുന്ന ഒരു ആഫ്രിക്കൻ രാഷ്ട്രമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റുമധികം ജനസംഖ്യയുള്ള രാജ്യവുമാണിത്. ലോകത്ത് ആകെയുണ്ടാക്കുന്ന കാച്ചിലിന്റെ 70-76 ശതമാനം ഈ രാജ്യത്താണ് കൃഷി ചെയ്യുന്നത്. 1985 -ൽ കൃഷിചെയ്തിരുന്ന കാച്ചിലിന്റെ ഇരട്ടിയോളമാണ് 2008 ആയപ്പോഴേക്കും അവർ ഉണ്ടാക്കിയത്. US$5.654 ബില്ല്യൺ മൂല്യമുള്ള 350 ലക്ഷം ടൺ ആയിരുന്നു 2008 -ലെ നൈജീരിയയിലെ കാച്ചിൽ കൃഷിയുടെ അളവ്. കാച്ചിൽക്കൃഷിയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള ആഫ്രിക്കൻ രാജ്യങ്ങൾതന്നെയായ ഐവറി കോസ്റ്റിന്റെയും ഘാനയുടെയും ഉൽപ്പാദനം കേവലം 69 ലക്ഷം ടണ്ണും 48 ലക്ഷം ടണ്ണുമായിരുന്നു എന്നോർക്കുമ്പോഴാണ് നൈജീരിയയുടെ കൃഷിയുടെ വ്യാപ്തി മനസ്സിലാവുക. ഏതാണ്ട് 600 ഓളം സ്പീഷിസുകൾ ഉള്ള കാച്ചിൽ വർഗ്ഗങ്ങളിൽ സാമ്പത്തികമായി പ്രാധാന്യമുള്ള ആറെണ്ണമാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇത്രയൊക്കെ കൃഷിചെയ്തിട്ടും നൈജീരിയയിലെ ആവശ്യത്തിനു വേണ്ടത്ര കാച്ചിൽ അവിടെ ഇപ്പോഴും ഉൽപ്പാദിപ്പിക്കുന്നില്ലെന്നു പറയുമ്പോഴാണ് കാച്ചിൽ നൈജീരിയക്കാർക്ക് എത്രത്തോളം പ്രിയപ്പെട്ട ഭക്ഷണമാണെന്നു മനസ്സിലാവുക. നൈജീരിയയിൽ പലയിടത്തും കാച്ചിലാണു ഭക്ഷണം, ഭക്ഷണമാണു കാച്ചിൽ എന്നുപോലും പറയാറുണ്ട്. സമ്പത്തിലും സമൂഹത്തിലും മതപരമായ കാര്യങ്ങളിലും ഒരാളുടെ കഴിവ് അളക്കുവാൻ അയാളുടെ കൈവശമുള്ള കാച്ചിലിന്റെ അളവ് ഉപയോഗിക്കാറുപോലുമുണ്ട്. ധാരാളം കാച്ചിൽ ഉള്ളയാൾക്ക് അയാളുടെ കുടുംബത്തെ തീറ്റിപ്പോറ്റാൻ കഴിയുമെന്നതിനാൽ സാമൂഹികമായും അയാൾ മികച്ചവനാകുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നൈജീരിയയിലെ ഇഗ്ബോ സംസ്കാരത്തിൽ കാച്ചിലിനെ ജീവനുതുല്യമായാണ് കാണുന്നത്. നൈജീരിയയിലെ ചിലസ്ഥലങ്ങളിൽ വിളവെടുപ്പ് സമയമാവുന്നതുവരെ സ്ത്രീകൾക്ക് കാച്ചിൽപ്പാടത്ത് പ്രവേശനമില്ല, എന്നാൽ വിളവെടുപ്പ് അവരായിരിക്കും നടത്തുക. നിരപ്പാർന്ന ഭൂമികുറവുള്ള കേരളത്തിൽ ഒരുപക്ഷേ ശ്രമിച്ചാൽ കാച്ചിൽ ഉൽപ്പാദനവും ഉപഭോഗവും വർദ്ധിപ്പിച്ച് നമ്മുടെ അരി ഇറക്കുമതിയെ കുറയ്ക്കാനാവുമോ എന്നാലോചിക്കേണ്ടതാണ്. വയനാട്ടിലെ ആദിവാസിസമൂഹം എത്രയോ ഇനം കാച്ചിലുകൾ ഉപയോഗിക്കുന്നവരാണ്. അവിടെനിന്നും മികവാർന്നത് തെരഞ്ഞെടുത്ത് വ്യാപകമായി കൃഷിചെയാൻ ശ്രമിക്കേണ്ടതുമാണ്.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 08:35:55 pm | 02-12-2023 CET