600 ചതുരശ്ര അടിയിൽ കുറഞ്ഞ വീടുകളിൽ ഇന്നേവരെ താമസിച്ചിട്ടില്ല.
ദാ ഇവിടൊരു മനുഷ്യൻ 100 സ്ക്വയർ ഫീറ്റ് വിസ്താരം മാത്രമുള്ള വീട്ടിൽ ലളിത ജീവിതം നയിക്കുന്നു. വീടിന് ചിലവഴിച്ചത് 1500 ഡോളർ. മാസച്ചിലവ് കഷ്ടി 50 ഡോളർ. നാലഞ്ച് ജോഡി വസ്ത്രങ്ങൾ കാണും. സൈക്കിൾ ചവിട്ടുമ്പോൾ പോലും പാദരക്ഷകൾ ഉപയോഗിക്കുന്നില്ല.
പ്രകൃതി വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. സ്വന്തം ഭക്ഷണത്തിനുള്ള പച്ചക്കറികൾ കൃഷി ചെയ്തുണ്ടാക്കി സംഭരിക്കുന്നു. മഴവെള്ളം കാര്യമായി ശേഖരിച്ച് ഉപയോഗിക്കുന്നു. ടോയ്ലറ്റ് പേപ്പറിന് പകരം ഉപയോഗിക്കുന്നത് ചെടിയുടെ ഇലകൾ. ബയോ ഗ്യാസും എക്കോ ടോയ്‌ലറ്റും കമ്പോസ്റ്റും ഒക്കെയുണ്ട്.
ജീവിതരീതി ഇങ്ങനെയൊക്കെ ആയതുകൊണ്ടാവണം ദുർമേദസ്സ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ശരീരം. തികഞ്ഞ പ്രകൃതി സ്നേഹി. തികഞ്ഞ പ്രകൃതി ജീവിതം.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.