നാട്ടിൽ ഒരു കടുവ ഇറങ്ങി, മുന്നിൽ കാണുന്നവരെയെല്ലാം അത് പിടിച്ചു തിന്നുന്നു.
ഓരോ ദിവസവും കൂടുതൽ, കൂടുതൽ ആളുകളെ കടുവ പിടിക്കുന്നത് കൊണ്ട്.. കടുവയെ പിടിക്കാൻ ചുമതല ഉള്ളവർ അല്ലാതെ ആരും പുറത്ത് ഇറങ്ങാൻ പാടില്ല എന്ന് സർക്കാർ നിർദേശം നൽകുന്നു.
ആളുകൾ മുഴുവൻ വീട്ടിൽ അടച്ചിരിക്കുന്നു. കടുവപിടുത്തക്കാർ അങ്ങോട്ടും ഇങ്ങോട്ടും നെട്ടോട്ടം ഓടുന്നു. ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്ന ജനങ്ങളെ, കാവൽക്കാർ വീട്ടിലേക്ക് തന്നെ തിരിച്ച് വിടുന്നു. ജനങ്ങൾ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് കടുവ കൊന്നു തിന്നുന്ന ആളുകളുടെ എണ്ണം കുറയുന്നു. പക്ഷേ കടുവയെ ഇത് വരെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.
കടുവ നാട്ടിൽ നിന്ന് പോയോ എന്നറിയാത്ത സർക്കാർ.. ജനങ്ങൾക്ക് പുറത്തിറങ്ങാൻ ചില ഇളവുകൾ നൽകുന്നു. സത്യത്തിൽ ഈ ഇളവുകൾ.. കടുവ ഇപ്പോഴും നാട്ടിൽ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള സർക്കാരിന്റെ പദ്ധതി ആണ്.... ((ആരോടും പറയരുത്)
ഇനി പുറത്ത് ഇറങ്ങി കടുവയുടെ ഇര ആകണോ, അകത്തിരുന്ന് മുന്നോട്ട് ജീവിക്കണോ..എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.
അതുകൊണ്ട്,
പട്ടിണി കിടന്ന് മരിക്കും എന്ന് ഉറപ്പായാൽ മാത്രം,
പിന്നെ മരുന്ന് കിട്ടാതെ ജീവിക്കാൻ കഴിയില്ല എന്ന് തോന്നിയാൽ മാത്രം, പുറത്തിറങ്ങുക.
അതും വേണ്ടത്ര മുൻകരുതലുകൾ എടുത്ത ശേഷം മാത്രം.
ബാക്കി ആവശ്യങ്ങൾ ഒക്കെയും ആർഭാടങ്ങൾ മാത്രമാണ് !
ഈ അവസ്ഥയിൽ ഇളവുകൾ വരും പോകും; പക്ഷേ, ജീവൻ പോയാൽ തിരിച്ചു കിട്ടില്ല.
അതുകൊണ്ട്,
കടുവയെ പിടിച്ചു
കെട്ടുന്നതു വരെ
ക്ഷമയോടെ കാത്തിരിക്കുക!
ഇതിനേക്കാൾ ക്ലിയർ ആയി എങ്ങനെയാ ഇതു പറഞ്ഞു മനസ്സിലാക്കി തരുക ?
കടപ്പാട്: വാട്ട്സാപ്പ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.