മുന്തിരിയിൽ നിന്നുണ്ടാക്കുന്ന 8 തരം മദ്യങ്ങൾ

Avatar
Deepak Raj | 08-11-2020 | 2 minutes Read

തെങ്ങു മലയാളിക്ക് കല്പവൃക്ഷം ആണെന്നാണ് പറയുന്നത്. പക്ഷെ സാധ്യതയ്ക്കനുസരിച്ചു ഏറ്റവും കുറവ് ഉപയോഗിച്ച മരമാണ് തെങ്ങു. എന്നാൽ മുന്തിരി സായിപ്പിന്റെ കൽപ്പ തരു ആണ്. എന്ന് മാത്രമല്ല വളരെ നന്നായി ഉപയോഗിക്കുന്നുമുണ്ട്.

മുന്തിരി ഈ ഗ്രൂപ്പിൽ മദ്യത്തോട് കണക്റ്റ് ചെയ്തേ സംസാരിക്കാവൂ എന്നത് കൊണ്ട് അതെ രീതിയിൽ സംസാരിക്കാം. കർത്താവ് വെള്ളം വീഞ്ഞാക്കി എന്ന് പറയുന്ന വീഞ്ഞ് മുന്തിരി ചാർ ആണെന്ന് കരുതി നമുക്ക് തുടങ്ങാം. ടേബിൾ വൈൻ എന്ന ഗണത്തിൽ പെടുന്ന മുന്തിരി അല്ല വൈനിനായി വളർത്തുന്നത്. അപ്പോൾ നമ്മുടെ കഥാനായകൻ വൈൻ മുന്തിരി തന്നെ..

ഷാംപെയിൻ

ഏറ്റവും വിശിഷ്ടമായ ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന ഷാംപെയിൻ മുന്തിരിയിൽ നിന്നാണ് ഉണ്ടാക്കുന്നത്. സാധാരണ വൈറ്റ് വൈൻ ഉണ്ടാക്കുന്ന ഷാർദനി ( ഷാർദ - നെയ് ) മുതൽ റെഡ് വൈൻ ഉണ്ടാക്കുന്ന പീനട് നോയർ ( പീന - നോയ ) വരെ ഷാംപെയിൻ ഉണ്ടാക്കാൻ ഉപയോഗിക്കും .. ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉള്ളതുകൊണ്ട് ഫ്രാൻസിലെ ഷാംപെയ്ൻ സ്ഥലങ്ങളിൽ ( റീജിയൻ ) മാത്രമേ ഇതുണ്ടാക്കാൻ കഴിയൂ. അല്ലാത്തയിടത്തു ഉണ്ടാക്കിയാൽ കേവലം സ്പാർക്കിളിങ് വൈൻ ആയി കണക്കു കൂട്ടും .

വൈനുകൾ

ഇതൊരു വിശാലമായ ടോപ്പിക്കായതുകൊണ്ടു അതിലേക്ക് കടക്കുന്നില്ല . എന്നാൽ എല്ലാ മികച്ചയിനം വൈൻ സൂക്ഷിച്ച ( ഏജ് ചെയ്യാൻ ) ബാരലുകളും വിസ്കി ഏജ് ചെയ്യാൻ ഉപയോഗിക്കുന്നു. പീനട് നോയർ , പോർട്ട് , മാർസല , മദിരാ , ഒലോറോസോ ഷെറി , കാബറെസോവിനോൻ , , പി എക്സ് ഷെറി തുടങ്ങി ഒട്ടു മിക്ക നല്ലയിനം വൈൻ ബാരലുകളും ഇതിനായി ഉപയോഗിക്കും.

ഗ്രാപ്പ & ചാച്ചാ ..

ഇത് രണ്ടും വൈൻ ഉണ്ടാക്കാൻ ഉപയോഗിച്ച മുന്തിരിയുടെ ചണ്ടി കൊണ്ട് വാറ്റുന്ന മദ്യമാണ്. അല്പം സ്മൂത്തനെസ്സ് കുറഞ്ഞ മദ്യമായതുകൊണ്ടു ടിപ്പിക്കൽ മലയാളികുടിയന്മാർക്ക് ഇഷ്ടമാവും. ഏജ് ചെയ്യാത്ത ഗ്രാപ്പ അല്പം എരിവോടു ഇറങ്ങും. ( ഗ്രാപ്പ ഉണ്ടാക്കിയ ശേഷം ചണ്ടി കോഴി തീറ്റയായും വളമായും ഉപയോഗിക്കും )

അപേരിട്ടിഫ് , വേർമൗത്

യൂറോപ്പിൽ കോക്റ്റൈൽസ് , ഉണ്ടാക്കാനും ലിക്വർ ആയ ( ദഹന സഹായി എന്ന രീതിയിലും ) ഉപയോഗിക്കുന്ന മേല്പറഞ്ഞവയും മുന്തിരിയിൽ നിന്നുണ്ടാക്കുന്ന മദ്യങ്ങൾ ആണ് ( മുന്തിരി തന്നെ വേണം എന്നില്ല )


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അക്വേഡിന്റെ (aguardente )

മുന്തിരിയിൽ നിന്ന് ഉണ്ടാക്കുന്ന ഈ മദ്യം ഏറെയും പോർച്ചുഗലിൽ ആണ് ഉണ്ടാക്കാറുണ്ട്. പൊതുവെ യൂറോപ്പ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുമെങ്കിലും പോർച്ചുഗൽ ആണിതിന്റെ പ്രധാന ഉപയോഗ പ്രദേശം .

കോണിയാക് & ആർമിനിയാക്

ഇവ രണ്ടും വൈൻ വാറ്റിയെടുക്കുന്ന മദ്യങ്ങൾ ആണ്. കോണിയക്ക് പ്രദേശത്തു ഉണ്ടാക്കുന്ന കോണിയാക്കും ആർമിനിയാക്ക് പ്രദേശത്തു ഉണ്ടാക്കുന്ന ആർമിനിയാക്കും സത്യത്തിൽ ബ്രാണ്ടി തന്നെ. ലോകത്തു മറ്റുള്ള സ്ഥലങ്ങളിൽ ഉണ്ടാക്കുമ്പോൾ ഇത് ബ്രാണ്ടി ആയി മാറുന്നു എന്ന് മാത്രം . പക്ഷെ ഇതുണ്ടാക്കുന്ന പൊട്ട് സ്റ്റിൽ ഇന്നും ഒരു പ്രത്യേക ഡിസൈൻ ഉള്ളതുകൊണ്ട് പ്രത്യേക ഗുണം ഉണ്ടെന്നു അവകാശപ്പെടുന്നുവെങ്കിലും സാങ്കേതികമായി ഒരു സ്റ്റിൽ തന്നെയാണ് . കൂടുതൽ വലിപ്പമുള്ള ബ്രാണ്ടി ഹെഡ് ഉള്ളതുകൊണ്ട് ചെമ്പുമായി ആവി സ്പർശിക്കാനുവുന്നു എന്നൊരു വ്യത്യാസമുണ്ട്

ബ്രാണ്ടി

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വൈനിൽ നിന്നുണ്ടാക്കുന്ന സ്പിരിറ്റ് ആണ് ബ്രാണ്ടി . ബ്രാണ്ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വൈൻ ബേസ് വൈൻ എന്നാണ് അറിയപ്പെടുന്നത്. അത് കുടിക്കുന്ന വൈനുമായി അല്പം വെത്യാസം ഉണ്ട്.( പ്രിസർവേറ്റിവ് ചേർക്കാറില്ല )

വോഡ്ക

വോഡ്ക സാധാരണ ഉണ്ടാക്കാൻ മുന്തിരിച്ചാർ ഉപയോഗിക്കാറില്ല . ( വില തന്നെ ഒരു കാരണം ) പക്ഷെ സിറോക് പോലെയുള്ള വൈനുകൾ കൊണ്ട് വോഡ്ക ഉണ്ടാക്കുന്ന കമ്പനികൾ ഉണ്ട്. ഈ വോഡ്കയുടെ പ്രധാന ഗുണം ഗോതമ്പ് അലർജി ഉള്ളവർ ഗ്രൈൻ അലർജി ഉള്ളവർ എന്നിവർക്ക് മേൽപ്പറഞ്ഞ എല്ലാ മദ്യങ്ങളും ഉപയോഗിക്കാൻ കഴിയും എന്നതാണ് ..!!

മുന്തിരിയുടെ ഇല അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പച്ച മുന്തിരി പാചകത്തിനും അച്ചാർ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. അതേപോലെ പ്രൂൺ ചെയ്ത മുന്തിരി കമ്പുകൾ വിറകായും ഉപയോഗിക്കുന്നു.

സത്യത്തിൽ മൂല്യവർദ്ധിത വസ്തുക്കൾ കൊണ്ട് മുന്തിരി തെങ്ങിനെ ബഹുദൂരം പിന്നിലാക്കുന്നു (കാരണം ഇപ്പോൾ തെങ്ങിന്റെ ഉപയോഗം കുറഞ്ഞു )


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:46:39 am | 28-04-2024 CEST