ബെല്ലാ ചാവു - മണി ഹെയ്സ്റ്റിനെ ആരാധകരിലേക്ക് കൂടുതല് അടുപ്പിക്കുന്ന ഒന്നാണ് സീരീസിലെ ബെല്ലാ ചാവു എന്ന് തുടങ്ങുന്ന ഗാനത്തെ കുറിച്

Avatar
Sigi G Kunnumpuram | 21-05-2020 | 4 minutes Read

ബെല്ലാ ചാവു

മൂന്നുവര്‍ഷത്തിനിടയില്‍ ഒരു തവണ എങ്കിലും ഈ പാട്ട് കേള്‍ക്കാത്തവര്‍ കാണത്തില്ല പ്രത്യേകിച്ചു കൊറോണകാലത്ത് ലോകമെങ്ങും ഭാഷഭേദമെന്യ ഹിറ്റായ ഗാനമാണ് ബെല്ലാ ചാവു . മണി ഹെയ്സ്റ്റിനെ ആരാധകരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന ഒന്നാണ് സീരീസിലെ ബെല്ലാ ചാവു എന്ന് തുടങ്ങുന്ന ഗാനം. നാല് സീസണുകളിലായി സീരീസിലെ വൈകാരിക രംഗങ്ങളില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു. സീരീസിലെ പ്രധാനപ്പെട്ട പ്ലോട്ട് ചെയ്ഞ്ചുകളും നിയന്ത്രിക്കുന്നത് ഈ പാട്ടാണ്.

എന്നാല്‍ ഗാനം ആദ്യമായി വരുന്നത് മണി ഹെയ്സ്റ്റിലല്ല. ഈ പാട്ടിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്..19-ാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ പാടത്ത് പണിയെടുത്തിരുന്ന തൊഴിലാളി സ്ത്രീകളാണ് ആദ്യമായി ഈ പാട്ട് പാടുന്നത്. അമിത ജോലിയിലും വളരെ കുറഞ്ഞ കൂലിയിലും പണിയെടുത്തിരുന്ന ഇറ്റാലിയന്‍ തൊഴിലാളി സ്ത്രീകളുടെ കണ്ണീരുപ്പുണ്ട് ഈ ഗാനത്തിന്.

bella chau

പഴയ ബെല്ല ചാവ് ഗാനത്തിന്റെ അര്‍ത്ഥം ഏകദേശം ഇങ്ങനെയാണ്

'രാവിലെ എഴുനേല്‍ക്കണം. പാടത്ത് പോകണം. കൊതുകിനും പ്രാണികള്‍ക്കുമുടയില്‍ നിന്ന് പണിയെടുക്കണം. വടിയുമായി മുതലാളി നില്‍ക്കുന്നുണ്ട്. എന്തൊരു ദുരിതമാണിത് ദൈവമേ..ഇവിടെ ചെലവഴിക്കുന്ന ഓരോ മണിക്കൂറും ഞങ്ങളുടെ യുവത്വം നഷ്ടപ്പെടുന്നു.എന്നാല്‍ ഒരു ദിനം വരും.ഞങ്ങളെല്ലാം സ്വതന്ത്രരായി പണിയെടുക്കുന്ന ഒരു ദിനം വരും.'

ഇറ്റലിയിലെ പാടത്ത് പണിക്കായി പോയിരുന്നത് ഏറ്റവും താഴെത്തട്ടില്‍പ്പെട്ട സ്ത്രീകളാണ്. മോണ്ടിനാസ് എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.പ്രമാണിമാരുടെ വയലുകളിൽ ചെരുപ്പിടാത്ത കാലുകളില്‍ മുട്ടൊപ്പം വെള്ളത്തില്‍ മണിക്കൂറുകള്‍ കുനിഞ്ഞ് നിന്ന് നട്ടുച്ചവെയിലിൽ, , ഞാറ് നടുന്ന തൊഴിലാളികളെയും പണിയിൽ ഏതെങ്കിലും വിധത്തിൽ വ്യത്യാസം വരുത്തുകയോ നടു നിവരുകയോ ചെയ്യന്നവരെ ഏതുസമയവും ശിക്ഷിക്കാനായി വടിയുമായി നിൽക്കുന്ന കാവല്‍ക്കാരുടെയും കാണാം.അങ്ങനെ അതികഠിനമായ ജോലിയെ മയപ്പെടുത്താൻ തൊഴിലാളികളുടെ സംസാരഭാഷയിൽ ഉടലെടുത്ത നാടന്‍പാട്ട് പിന്നീട് പത്തൊമ്ബതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരായ വിപ്ലവ ഗാനമായി ബെല്ല ചാവ് മാറി.

1943ൽ രണ്ടാം ലോകമഹായുദ്ധക്കാലത്ത്‌ മുസോളിനിയുടെ ഫാസിസ്റ്റ്‌ ഭരണത്തിനും നാസി അധിനിവേശത്തിനുമെതിരെ രൂപംകൊണ്ട ജനകീയപ്രതിരോധമാണ്‌ ബെല്ല ചാവോയ്‌ക്ക്‌ പടപ്പാട്ടിന്റെ രൂപം നൽകിയത്‌. 1943 ജൂലൈയിൽ ആരംഭിച്ച്‌ 1945 മാർച്ച്‌ വരെ നീണ്ട ജനകീയപോരാട്ടത്തിൽ സമരഭടന്മാർക്ക്‌ ഗാനം നൽകിയ ആവേശം ചെറുതല്ല. പിന്നീട്‌ യൂറോപ്പിലാകെ പടരുകയായിരുന്നു. 1975ൽ ജിയോവന്ന ഡഫിനി തന്റെ അമോറെ എന്ന ആൽബത്തിൽ ഗാനത്തിന്റെ രണ്ട്‌ രൂപങ്ങളും റെക്കോഡ്‌ ചെയ്‌തിട്ടുണ്ട്‌. 2018 മാർക് റിബോട്ടും സോങ് ഓഫ്‌ റെസിസ്റ്റൻസ്‌ 1942–-2018 എന്ന പേരിൽ ഗാനം പുനഃസൃഷ്‌ടിച്ചു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആ ഗാനത്തിന്റെ ഏകദേശം അര്‍ത്ഥം ഇങ്ങനെ

ഒരു രാവിലെ ഞാന്‍ പടയാളിയെ കണ്ടു.പ്രവര്‍ത്തകരെ (പാര്‍ട്ടി പ്രവര്‍ത്തകര്‍) എന്നെ തടവിലാകി കൊണ്ടുപോകുംഞാന്‍ മരിക്കുന്നത് പോലെ തോന്നുന്നു.ഞാന്‍ ആ പടയാളിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ മരിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്നെ കുന്നില്‍ ചരുവില്‍കുഴിച്ചുമൂടണം.കുന്നില്‍ചരുവിലെ ഒരു സുന്ദര പുഷ്പത്തിന്റെ ചെടിയുടെതണലില്‍..അതുവഴി പോകുന്ന എല്ലാവരും പറയണം, 'എത്ര ഭംഗിയുള്ള പുഷ്പം'.ഈ പൂവ് പാര്‍ട്ടി പ്രവര്‍ത്തകന്റെ പൂവാണ്. ആ പൂവിന്റെ സൗന്ദര്യം നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിച്ച പ്രവര്‍ത്തകന്റെ പ്രതീകമാണ്

പാട്ടിന്റെ വരികള്‍

Una mattina mi son alzato
O bella ciao, bella ciao, bella ciao, ciao, ciao
Una mattina mi son alzato
E ho trovato l'invasor
O partigiano, portami via
O bella ciao, bella ciao, bella ciao, ciao, ciao
O partigiano, portami via
Ché mi sento di morir
E se io muoio da partigiano
O bella ciao, bella ciao, bella ciao, ciao, ciao
E se io muoio da partigiano
Tu mi devi seppellir
E seppellire lassù in montagna
O bella ciao, bella ciao, bella ciao, ciao, ciao
E seppellire lassù in montagna
Sotto l'ombra di un bel fior
E le genti che passeranno
O bella ciao, bella ciao, bella ciao ciao ciao
E le genti che passeranno
Mi diranno «che bel fior.»
Questo è il fiore del partigiano
O bella ciao, bella ciao, bella ciao ciao ciao
Questo è il fiore del partigiano
Morto per la libertà

ഇംഗ്ലീഷ് പരിഭാഷ

One morning I awakened
Oh Goodbye beautiful, Goodbye beautiful, Goodbye beautiful! Bye! Bye!
One morning I awakened
And I found the invader
Oh partisan carry me away
Oh Goodbye beautiful, Goodbye beautiful, Goodbye beautiful! Bye! Bye!
Oh partisan carry me away
Because I feel death approaching
And if I die as a partisan (And if I die on the mountain)
Oh Goodbye beautiful, Goodbye beautiful, Goodbye beautiful! Bye! Bye!
And if I die as a partisan (And if I die on the mountain)
Then you must bury me
Bury me up in the mountain (And you have to bury me)
Oh Goodbye beautiful, Goodbye beautiful, Goodbye beautiful! Bye! Bye!
Bury me up in the mountain (And you have to bury me)
Under the shade of a beautiful flower
And the people who shall pass (And all those who shall pass)
Oh Goodbye beautiful, Goodbye beautiful, Goodbye beautiful! Bye! Bye!
And the people who shall pass (And all those who shall pass)
Will tell me: "what a beautiful flower" (And they will say: "what a beautiful flower")
This is the flower of the partisan (And this is the flower of the partisan)
Oh Goodbye beautiful, Goodbye beautiful, Goodbye beautiful!
Bye! Bye!
This is the flower of the partisan(And this is the flower of the partisan)
Who died for freedom

കൊവിഡ്-19 ഏറ്റവും കൂടുതല്‍ മരണത്തിനിടയായിക്കുന്ന ഇറ്റലി സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലായിട്ട് ദിവസങ്ങളായി.ജനങ്ങളെല്ലാം വീടുകളില്‍ ക്വാറന്റൈനിലാണ്. ഈ വിഷമഘട്ടത്തിലും വീടുകളിലെ മട്ടുപ്പാവിലെത്തി പാട്ടു പാടിയും സംഗീതോപകരണങ്ങള്‍ വായിച്ചും, പരസ്പരം കരുത്താകാന്‍ ശ്രമിക്കുന്ന ഇറ്റലിയന്‍ ജനത ലോകത്തിന് നല്‍കിയ പ്രതീക്ഷയും ആശ്വാസവും ചെറുതല്ല. കൊറോണക്ക് മുന്‍പില്‍ തോറ്റുകൊടുക്കില്ലെന്നും മനുഷ്യരാശി അതിജീവിക്കുമെന്നും നമ്മളെക്കൊണ്ടെല്ലാം ചിന്തിപ്പിക്കാന്‍ അവരുടെ പാട്ടുകള്‍ക്കായി.പ്രത്യേകിച്ച് ‘ബെല്ലചാവോ’ എന്ന ഇറ്റാലിയന്‍ നാടോടി പാട്ടിന് ..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 05:38:13 am | 19-06-2024 CEST