മീഡിയ മസാല ബിസിനസ് എന്ന ഫോർത് എസ്റ്റേറ്റ്

Avatar
ജെ എസ് അടൂർ | 01-05-2020 | 5 minutes Read

അതാതു സമയത്തുള്ള ഭരണഅധികാരികൾക്കും ഭരണ പാർട്ടിക്കാർക്കും അവരുടെ ശിങ്കിടികൾക്കും കണ്ണിലെ കരടാണ് മീഡിയ -ടിവി റിപ്പോർട്ടുകൾ. പക്ഷെ പ്രതി പക്ഷത്തുള്ളവർ ആഘോഷിക്കും

2014/15 ഇൽ മീഡിയ തുറന്നാൽ ഒരു സ്ത്രീയുടെ മസാല കഥകളാൽ പൂരിതമായിരുന്നു. അന്നത്തെ പ്രതിപക്ഷം അതു ആഘോഷിച്ചു. കണ്ടതും കേട്ടതും കെട്ടാത്തതുമൊക്കെ കയറ്റിവിട്ടപ്പോൾ അന്നത്തെ പ്രതിപക്ഷം നാടാകെ ഫ്ലെക്സ് വച്ചു മസാല വിളമ്പി, സെക്രട്ടറിയെറ്റ് വളച്ചു. നിയമ സഭ കലക്കി. തിരെഞ്ഞെടുപ്പ് കഴിഞ്ഞതോട് കൂടി മസാല നായിക പ്രതീക്ഷിച്ചത് പോലെ അപ്രത്യക്ഷമായി.തിരെഞ്ഞെടുപ്പ് മസാലയിൽക്കഴിഞ്ഞു ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ല
പ്രതിപക്ഷം ഭരണപക്ഷം ആയപ്പോൾ കഥ മാറി. കളം മാറി. കളി മാറി.

ഹീറോസ് ആൻഡ് വില്ലൻസ്

അന്ന് പ്രിയങ്കരര ഹീറോമാരായിരുന്ന മാധ്യമ പ്രവർത്തകർ അന്നത്തെ പ്രതിപക്ഷം ഭരണ പാർട്ടി ആയപ്പോൾ വില്ലൻമാരായി. അന്നത്തെ മാധ്യമ സ്വാതന്ത്ര്യ ജേതക്കൾക്ക് ഇന്ന് മാധ്യമങ്ങൾ വൃത്തികെട്ടവരായി. ഇഷ്ട്ടമില്ലാത്തതു പറഞ്ഞവരെ സാമൂഹ്യ മാധ്യമത്തിൽ കല്ലെറിഞ്ഞു ഭീഷണിപെടുത്തും.

പക്ഷെ എന്താണ് സംഭവിക്കുന്നത്? മീഡിയ ഇന്ന് ഒരു വ്യവസ്ഥാപിത ബിസിനസ് ആണ്. അതിന്റ പ്രധാന ഉദ്ദേശം സാമാന്യം നല്ല ലാഭത്തിൽ പിടിച്ചു നിൽക്കുക എന്നതാണ് . അതിന് പരസ്യ വരുമാനം കൂടണം . അതു കൂടെണം എങ്കിൽ പത്രങ്ങൾക്ക് സർക്കുലെഷനും ടിവി ക്ക് ടി ആർ പി യും ഓൺലൈൻ മീഡിയക്ക് ക്ലിക്ക് വേണം.

അതു കൂട്ടുക എന്നതാണ് നല്ല ശമ്പളം വാങ്ങുന്ന ഓരോ മീഡിയ പ്രൊഫെഷനീലിന്റെയും പണി . അപ്പോൾ അവരുടെ പ്രധാന പണി എത്രയും കൂടുതൽ വായനക്കാരെയും കാഴ്ച്ചക്കാരയും സംഘടിപ്പിക്കുക എന്നതാണ് .

അതിനുള്ള മൂന്നു ഫോർമുലയാണ്. വിവാദം, അല്പം സെക്സ് മസാല, ക്രൈം ത്രില്ലർ സെൻസെഷൻ, പിന്നെ ഹ്യൂമൻ ഇന്ട്രെസ്റ്, സ്പെഷ്യൽ ഇന്ട്രെസ്റ്റ് .ഈ കറികൾക്കൊപ്പം ന്യൂസ് വിളമ്പിയാണ് ആളെകൂട്ടുന്നത്.

വിവാദത്തിൽ വരുന്ന വക്കനുസരിച്ചു ഗ്യാസ് കേറ്റും.ആ ചൂടിൽ ഏതാണ് സത്യം ഏതാണ് മിഥ്യ എന്നൊന്നൊന്നും നോക്കാതെ വച്ചു കാച്ചും. കച്ചവടം നടക്കണം. അതിനിടക്ക് ഒരു സ്‌പെഷൽ എഫക്റ്റിന് അല്പം നുണ കൂടെ കൂട്ടി കഥക്ക് കൊഴുപ്പ് കൂട്ടിയാൽ ഒരു പ്രശ്നവും ഇല്ലന്നാണ്

ഒരിക്കൽ എന്റെ ഒരു മീഡിയ സുഹൃത്തിനോട് ഒരു സെൻസേഷണൽ ബ്രേക്ക് ത്രൂ കള്ളമല്ലേ എന്ന് ചോദിച്ചു . മറുപടി എന്നെ അത്ഭുതപ്പെടുത്തി ' അതെ ..In war and love, everything is justified and possible '

വിവാദങ്ങൾക്ക് ഒരു ഗുണം ഉണ്ട് അതു ഭരണ പാർട്ടിയും ഭരണവും പ്രതിപക്ഷവും സാധാരണക്കാരും ഒരുപോലെ കാണും. ടി ആർ പി കൂടും. ഇന്ന് വെറും വാർത്തകൾ കറികൾ ഇല്ലാത്ത ചോറ് പോലെയാണ്.
മാത്രം അല്ല വ്യവസ്ഥാപിത മീഡിയയിൽ വരുന്നതിന്നു മുന്നേ ഓൺലൈൻ സോഷ്യൽ മീഡിയയിൽ ന്യൂസ് എത്തും. ഇപ്പോൾ മൂന്നു മണിക്കൂറിൽ ന്യൂസ് സ്‌റ്റൈയിലാകും. അതു കൊണ്ടു അറിഞ്ഞ പഴകിയ ന്യൂസ് മാത്രം വിളമ്പിയാൽ അതു പഴങ്കഞ്ഞിയാകും.

അപ്പോൾ വിവാദവും സെൻസേഷനും ആവർത്തിച്ച് കളിച്ചാൽ അതു പ്രെഡികട്ടബിളാകും. സെക്സ് പോലും പ്രെഡിക്റ്റബിൾ റൂട്ടീൻ ആവർത്തന വിരസതയായാൽ പരമ ബോറാണ് എന്ന് അനുഭസ്ഥർക്കറിയാം. അതു മീഡിയ മാനേജർമാർക്കും അറിയാം . എത്ര നല്ല മസാലപ്പടമാണെങ്കിലും അതു ഒരു പരിധി കഴിഞ്ഞാൽ ബോറാണ് . പണ്ട് നൂൺ ഷോക്ക് ഒരേ തുണ്ട് പടം വീണ്ടു ഇട്ടാൽ പിള്ളേര് കൂവുമായിരുന്നു.

ഈ ട്രിക്ക് അറിയില്ലെങ്കിൽ മീഡിയ കട പൂട്ടും പഴയ സ്വാതന്ത്ര്യം സമരം പത്രങ്ങൾ സിറ്റിസൺ ജെനലിസം ആയിരുന്നു . പഴയ മാതൃഭൂമിയൊ ഹിന്ദുവോ ഒന്നും അല്ല ഇപ്പോൾ. ഇപ്പോൾ അതു മീഡിയ ഒന്നുകിൽ ഫ്ലാഗ്ഷിപ് ബിസിനസ്സോ അല്ലെങ്കിൽ വൻ ബിസിനസിന്റെ സപ്പ്ളിമെന്ററിയൊയാണ്. കച്ചവടമാണ്. അതിനിടക്കുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റിയാണ് അൽപ്പം പരിസ്ഥിതിയും സ്വല്പം ജനാധിപത്യവും ഇച്ചിരി സോഷ്യൽ ന്യൂസും. ഇ

മീഡയ പല തരം. ബഹു വിധം

ഇന്ന് മീഡിയ നാലു തരത്തിലാണ് .

ഒന്ന് കോർപ്പറേറ്റ് മീഡിയ. ഇത് മിക്കവാറും ഇപ്പോഴും ഇന്ത്യയിൽ കുടുംബ ബിസിനസാണ്.

രണ്ടാമത്തത് ബിഗ് കോർപ്പറേറ്റ് ബിസിനസ്സ് മീഡിയ . ഇത് ബിസിനസ്‌ കുത്തകൾ അവരുടെ ബിസിനസ് വളർത്തി രാഷ്ട്രീയ സംരക്ഷണം കിട്ടാൻ വേണ്ടിയുള്ള സപ്പ്ളിമെന്ററി ബിസിനസാണ്. അതിൽ ലാഭം ഇല്ലെങ്കിലും അവരുടെ മെയിൻ ബിസിനസ് ലാഭം കൊണ്ടു ക്രോസ്സ് സബ്‌സിഡി നടത്തും. അംബാനി മീഡിയയും. അതു പോലെ ആമസോൺ നടത്തുന്ന അമേരിക്കൻ പത്രങ്ങളും എല്ലാം ഉദാഹരണങ്ങളാണ്.

മൂന്നാമത്തെതു ക്രോണി മീഡിയയാണ്. ഭരണത്തിൽ ഉള്ള രാഷ്ട്രീയ വരേണ്യരും അവരുടെ ശിങ്കിടി ക്രോണി മുതലാളിമാരും കൂടെ സെലിബ്രിറ്റി മാധ്യമ പ്രവർത്തകരെ വിലക്ക് എടുത്തു അവരിൽ ഇൻവെസ്റ്റ്‌ ചെയ്തു വേട്ട നായ്ക്കളാക്കുന്ന ഏർപ്പാട്. ഇന്ത്യയിൽ റിപ്പബ്ലിക് ടി വി മികച്ച ക്രോണി മീഡിയക്ക് ഉദാഹരണമാണ്

നാലാമത്. പ്രോപഗണ്ട മീഡിയ. ഇത് നടത്തുന്നത് കാശുള്ള സംഘടിത ശക്തികളാണ്. കാശുള്ള സംഘടിത ശക്തികൾ ഭരണ സുഖ സൗകര്യങ്ങളും വിറ്റ് വരവും സംഭാവന ബിസിസമുള്ള ഭരണ -പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളാണ്. പിന്നെ ആത്മീയ വ്യാപാര വ്യവസായവും രാഷ്ട്രീയ പിടി പാടുമുള്ള ജാതി മത സംഘടനകൾ. ഇതിന്റ ചിലവ് മുഴുവൻ രാഷ്ട്രീയ പാർട്ടി ബിസിനസിലും മത ബിസിനസ്സിലും ഉള്ള വരുമാനം കൊണ്ടാണ് ഓടുന്നത്.

ഇതെല്ലാം കഴിഞ്ഞു. അഞ്ചാമത്. ചെറുകിട ഓൺലൈൻ മീഡിയ സംരഭങ്ങളുണ്ട്. അതു ഒരാൾ തൊട്ട് ഇരുപത്തി അഞ്ചു പേരുള്ള സെറ്റ് അപ്പ്‌ ആണ് . അവർ ഇപ്പോഴും അല്പം സ്‌പോൺസർഷിപ്പിലും അല്പം ഗൂഗിളിൽ /എഫ് ബി /യു ട്യൂബ് ആഡിലും കുറെ ഗുഡ് വിൽ കൊണ്ടാണ് പിടിച്ചു നില്കുന്നത് . അവരിൽ ചിലർ മുഖ്യധാരയെ അനുകരിക്കും. ചിലർ തരാതരം പോലെ പാട്ടു മാറ്റി ക്ലിക് കൂട്ടും. വളരെ ചെറിയ ഒരു വിഭാഗം സ്വതന്ത്രമായി ക്ലിക് നോക്കാതെ എഴുതും. അതു ഒരു മിക്സഡ് ബോക്‌സാണ്. ഇപ്പോഴും എമേർജിങ് മീഡിയ എന്ന് വിളിക്കാവുന്ന ഒന്നാണ് .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇതിൽ ആദ്യത്തെ കോർപ്പറേറ്റ് മീഡിയക്ക് പകിട പന്ത്രണ്ടു കളീച്ചേലെ പിടിച്ചു നിൽക്കാൻ പറ്റു. അന്നന്നത്തെ അത്താഴത്തിനുള്ള ചോറും കറികളും ചൂടോടെ വിളിമ്പിയാൽ മാത്രമാണ് ആളുകൾ കാണുന്നതും വായിക്കുന്നതും. അതിനാണ് ശമ്പളം.

മീഡിയ കൺസ്യുമറിസം.

വിവാദവും സെക്‌സും സ്റ്റാൻഡും ക്രൈം ത്രില്ലർ ഒക്കെയൊ ഉള്ള സിനിമകക്കും ടി വി ഷോക്കും മാർക്കറ്റ് ഉണ്ട്.

പിന്നെ മനുഷ്യനു ആവശ്യം വോയറിസമാണ്. അതു രണ്ടു തരത്തിലാണ്.

ഒന്ന് ന്യൂസിൽ സെക്സ് മസാല. അതു അച്ചന്മാരുടെ കുമ്പസാര സെക്സ് മുതൽ, ബിഷപ്പിന്റ ആരോഹണ അവരോഹണണ കഥകൾ തൊട്ട്, ചാര സുന്ദരിമാരുടെ മാദക കഥകൾ സരിതയുടെ തുണ്ട് ജീവിതം വരെ കഥകറികൾ വച്ചു വിളമ്പും. ഏറ്റവും അവസാന സീരയൽ കഥ കൂടത്തായി കഥകൾ ആയിരുന്നു. സെക്‌സും സ്റ്റാൻഡും ക്രൈം ത്രില്ലറും ഉണ്ടെങ്കിൽ സ്റ്റോറി കലക്കും. ടി ആർ പി മേലോട്ട് കേറും. കച്ചവടം പൊടി പൊടിക്കും. ആനുവൽ ബോണസ് ആറക്ക തുകകളോ, ദേശീയ ചാനലിൽ ഏഴും എട്ടും അക്കമാകും.

വോയറിസം പിന്നെ കേറ്റുന്നത്. ബിഗ് ബോസ് മുതലായ ഗോസിപ്പ് ഡ്രാമയൊ, അല്ലെങ്കിൽ കുടുബ സീരിയലുകളോ അല്പം ഉപ്പും മുളകും ചേർത്ത കുടുംബം കഥകളൊക്കെയാണ്

മീഡിയ ബിസിനസ്‌. ഇന്ന് അഡ്വർടൈസഡന്റ് ബിസിനസ് അണ് . ന്യൂസും വ്യൂസും പരസ്യങ്ങൾകിടക്കു കാണുന്ന കൺസ്യൂമർ ഭോഗ സാമഗ്രികളാണ്. ഇന്ന് മീഡിയ ഓരോ വായനക്കാരെയും കാഴ്ചക്കാരായും കാണുന്നത് ഒരു കൺസ്യൂമർ ആയിട്ടാണ് ആ കൺസ്യൂമറിന് പരസ്യത്തോട് ഒപ്പം വിൽക്കുന്ന ഇൻഫോർമേഷൻ -എന്റർടൈൻമെൻറ് എന്ന ഇന്ഫോടൈന്മേന്റ് ബിസിനസാണ് മീഡിയ ബിസിനസ്.

സർക്കാർ മീഡിയ ബിസിനസ്സ്

ഇന്ന് മിക്കവാറും മീഡിയ സർക്കാരിനെ ചൊറിയുമെങ്കിൽ ഭരണ അധികാര ലോജിക്കിലാണ് പ്രവർത്തിക്കുന്നത്. കാരണം അവരുടെ വരുമാനത്തിന്റെ ഒരു ശ്രോതസ് സർക്കാർ പി ആർ പരസ്യങ്ങളാണ്. അതാണ് സർക്കാർ മന്ത്രിമാരും ഉദ്യോഗസ്ഥർ ഒക്കെ മിക്കവാറും പ്രത്യക്ഷപ്പെടുന്നത് . അവർക്കു കൂടുതൽ സമയവും കൊടുക്കും.

ഇത് കൂടാതെ ഇപ്പോൾ സർക്കാർ പോളിറ്റിക്കൽ മാർക്കറ്റിങ് തുടങ്ങി. ഇത് പ്രൊപോഗണ്ട അല്ല എന്നറിയാതിരിക്കാൻ പൊതു മേഖല സ്ഥാപനങ്ങളും മറ്റു സർക്കാർ പ്രൊജക്റ്റ്‌കളും പൈഡ് ന്യൂസ് പ്ലാന്റ് ചെയ്യും. പൈഡ് ചർച്ചകൾ. പൈഡ് ഇന്റർവ്യൂ. ഇത് ഇപ്പോൾ സാധാരണമാണ് .

അതുപോലെ സർക്കാർ ഇപ്പോൾ സോഷ്യൽ മീഡിയ പി ആർ കോണ്ട്രാക്റ്റ് പല സർക്കാർ പൊതു മേഖല ഔട്ലെറ്റിൽ കൂടെ കൊടുക്കുന്നുണ്ട് . ഇത് പല രീതിയിൽ ഓപ്പറേറ്റ് ചെയ്യും . ഫേക്ക് ഐഡികൾ സൃഷ്ടിച്ചു മാനേജ് ചെയ്യുന്നവർകക്ക് വീട്ടിൽ ഇരുന്നു മുപ്പതിനായിരം ഉണ്ടാക്കാം.

ഓൺലൈൻ മീഡിയ ഔട്ട്‌ലെറ്റുകൾകൾക്ക് സർക്കാർ സംരഭ പരസ്യം അല്ലെങ്കിൽ കൺസൾട്ടൻസി. പിന്നെ വിശ്വാസികലയുള്ള പാർട്ടി പോരാളികൾക്ക് പ്രത്യേക പരിശീലനം. വാട്ട്സ് അപ് യൂണിവേഴ്സിറ്റികളിലൂടെ ട്രോൾ വിന്യാസം. വിഗ്രഹവൽക്കരണം.

മോഡി സാറിന്റെ പരസ്യം ബജറ്റ് മുകളിലോട്ട് പോകുകയാണ്.അത്കൊണ്ടാണ് അമേരിക്കൻ സർവെ കമ്പിനികൾ മോഡി സാറിന് റേറ്റിങ് കൂട്ടി കൂട്ടി വിഗ്രഹമാക്കി. അതു വാഷിങ്ടൻ പോസ്റ്റിൽ മാത്രമല്ല. ന്യൂയോർക് ടൈസിലും ടൈം മാഗസിനിൽ ഒക്കെ വരും m

ഇതൊക്കെയാണ് ബി ജെ പി വളരെ മനോഹരമായി പത്തു കൊല്ലമായി ചെയ്തത്. അതു കണ്ടു പലരും ഇപ്പോൾ ബി ജെ പി ക്ക് പഠിക്കുകയാണ്.

ചുരുക്കത്തിൽ മീഡിയ ആദ്യവും അന്ത്യവുമായി ബിസിനസാണ്. പണ്ട് അതിനെ ഫോർത് എസ്റ്റേറ്റ് എന്നൊക്ക വിളിച്ചിരുന്നു. ഇപ്പോൾ അതു റിയൽ എസ്റ്റേറ്റ് റിയാലിറ്റി ഷോ ബിസിനസാണ്

പണ്ട് രാഷ്ട്രീയത്തെകുറിച്ച് പറഞ്ഞത് കോർപ്പറേറ്റ് മീഡിയയെകുറിച്ചും പറയാം. There are no permanent enemies nor permanent friends. There are only permanent interests.

ഇപ്പോൾ യഥാർത്ഥ സിറ്റിസൺ ജേണലിസം നടക്കുന്നത് രാഷ്ട്രീയ പാർട്ടി -മത സംഘടന, മീഡിയ ബിസിനസിനു അപ്പുറം ന്യൂസും വ്യൂസും സാമൂഹ്യ സംരഭങ്ങൾ ചെയ്യുന്ന പൗരന്മാരാണ്.

സംശയം ഉണ്ടെങ്കിൽ Shiju Alex ഇന്റ » ഗ്രന്ഥപ്പുരയോ അതുപോലെ » സഞ്ചാരി ഗ്രൂപ്പോ , » ചരിത്ര ഗ്രൂപ്പോ , » ഹെറിറ്റേജ് ഗ്രൂപ്പോ നോക്കുക

Photo Credit : reflection-media.com

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 03:30:39 pm | 28-04-2024 CEST